ക്ലോൺ സിനിമ ഓൾട്ടർനേറ്റീവും ബെംഗളൂരുവിലെ എൻഇസിഎബി മാറ്റിനിയും ചേർന്നു സംഘടിപ്പിക്കുന്ന ഡോക്യുമെന്ററി ചലച്ചിത്രമേള മേയ് നാലിനും അഞ്ചിനും ഇന്ദിരാനഗർ ഇസിഎയിൽ

ബെംഗളൂരു : ക്ലോൺ സിനിമ ഓൾട്ടർനേറ്റീവും ബെംഗളൂരുവിലെ എൻഇസിഎബി മാറ്റിനിയും ചേർന്നു സംഘടിപ്പിക്കുന്ന ഡോക്യുമെന്ററി ചലച്ചിത്രമേള മേയ് നാലിനും അഞ്ചിനും ഇന്ദിരാനഗർ ഇസിഎയിൽ നടക്കും. ഒൻപതു ചിത്രങ്ങളാണു പ്രദർശിപ്പിക്കുന്നത്. നാഗാലാൻഡിലെ നെൽക്കർഷകരുടെ ജീവിതം വരച്ചുകാട്ടുന്ന അപ് ഡൗൺ ആൻഡ് സൈഡ് വോയ്സാണ് ഉദ്ഘാടന ചിത്രം. മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ ജീവിതത്തെ ആസ്പദമാക്കി ദീപു സംവിധാനം ചെയ്ത അവർ ഗൗരി, പ്രിയ തുവ്വാശേരിയുടെ സർവേ നമ്പർ സീറോ, സാധന സുബ്രഹ്മണ്യന്റെ ഇന്ത്യാസ് ഫോർബിഡ്ഡൻ ലവ്, ദേശീയ ചലച്ചിത്ര അവാർഡ് നേടിയ അനീസ് കെ.മാപ്പിളയുടെ ദ്…

Read More

ജന്മഭൂമിയുടെ ബെംഗളൂരു എഡിഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.

ബെംഗളൂരു : സംഘപരിവാര്‍ അനുകൂല ദിനപത്രമായ ജന്മഭൂമിയുടെ ബെംഗളൂരു എഡിഷന്‍ ഇന്നലെ വൈകുന്നേരം ഉത്ഘാടനം ചെയ്തു. വൈകുന്നേരം 5 മണിക്ക് ഇന്ദിര നഗര്‍ എന്‍ ഡി കെ കല്യാണ മണ്ഡപത്തില്‍ വച്ച് നടന്ന   ചടങ്ങില്‍ കേരള ബി ജെ പി അധ്യക്ഷന്‍ ശ്രീ കുമ്മനം രാജശേഖരന്‍,കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപിയും സിനിമ താരവുമായ ശ്രീ സുരേഷ് ഗോപി എന്നിവര്‍ പങ്കെടുത്തു.

Read More

ബിഎംഎഫ് മലയാളം ക്ലാസ് മേയ് 2 ന്

ബെംഗളൂരു : കേരള സർക്കാരിന്റെ മലയാളം മിഷനുമായി സഹകരിച്ച് ബെംഗളൂരു മലയാളി ഫോറം(ബിഎംഎഫ്) നടത്തുന്ന മലയാളം ക്ലാസ് മേയ് രണ്ടിനാരംഭിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9880129349(ഗോപാലകൃഷ്ണൻ), 8147386195(ബീന) എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്നു പ്രസിഡന്റ് അഡ്വ.മെന്റോ ഐസക് അറിയിച്ചു.

Read More

ഹൊറമാവ് സെന്റ് ജോസഫ് പള്ളി പെരുന്നാളിന് കൊടിയേറി

ബെംഗളൂരു: ഹൊറമാവ് സെന്റ് ജോസഫ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പു പിതാവിന്റെ പെരുന്നാളിന് കൊടിയേറി. 29നു രാവിലെ 7.30നു പ്രഭാത നമസ്കാരം, കുർബാന, വൈകിട്ട് ഏഴിനു ബാംഗ്ലൂർ ഗോസ്പൽ ടീം നയിക്കുന്ന ഗാനശുശ്രൂഷ, സ്നേഹവിരുന്ന്. 30നു വൈകിട്ട് ആറിനു സന്ധ്യാനമസ്കാരം, ഏഴിനു വചനസന്ദേശത്തിന് ഓർത്തഡോക്സ് സഭ ബെംഗളൂരു ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം നേതൃത്വം നൽകും. തുടർന്ന് റാസ, സ്നേഹവിരുന്ന്. സമാപന ദിനമായ മേയ് ഒന്നിന് രാവിലെ 7.30നു പ്രഭാത നമസ്കാരം, 8.30നു മൂന്നിൻമേൽ കുർബാനയ്ക്ക് ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്ത…

Read More

തിപ്പസന്ദ്ര ഫ്രണ്ട്സ് സെമിനാർ 29ന്

ബെംഗളൂരു: തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമൂഹവും സദാചാര ബോധവും എന്ന വിഷയത്തിൽ സെമിനാർ 29ന് വൈകിട്ട് നാലിനു ഹോളിക്രോസ് സ്കൂളിൽ നടക്കും. തങ്കമ്മ സുകുമാരൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് സെക്രട്ടറി പി.പി.പ്രദീപ് അറിയിച്ചു.

Read More

പുസ്തക ചർച്ച 29ന്

ബെംഗളൂരു: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ പുസ്തക ചർച്ച 29നു വൈകിട്ട് മൂന്നിനു സമ്പകിരാമൻ നഗറിലെ സൂരിഭവനിൽ നടക്കും. കെ.ആർ. കിഷോർ രചിച്ച ഗൗരി ലങ്കേഷ് ജീവിതം പോരാട്ടം രക്തസാക്ഷിത്വം എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ചർച്ചയിൽ സി.ആർ.ദാസ് മുഖ്യപ്രഭാഷണം നടത്തും. ഫോൺ: 9945304862.

Read More

നിങ്ങളുടെ മക്കളിലെ അഭിനേതാവിനെ കണ്ടെത്താൻ ഒരു സുവർണാവസരം.

ബെംഗളൂരു: രാജ്യം അതിശയത്തോ ടെ യും അമ്പരപ്പോടെയും നോക്കിക്കണ്ട ഒരു സിനിമയുണ്ടായിരുന്നു 1988ൽ മീര നായർ എഴുതി സംവിധാനം ചെയ്ത “സലാം ബോംബെ”. അതിലെ കഥ വികസിക്കുന്നത് കുട്ടികളുടെ കണ്ണിലൂടെയായിരുന്നു, ബൊംബെ തെരുവുകളുടെ കഥ പറയുന്ന ചിത്രം കണ്ടിറങ്ങുന്ന ആർക്കും തന്നെ തന്റെ ഗൃഹാതുരത്വമുണർത്തുന്ന ബാല്യകാലത്തിലേക്ക് ഒരു നിമിഷമെങ്കിലും ഊളിയിടാതിരിക്കാൻ കഴിയില്ല. പല സിനിമകളും പിറക്കുന്നത് എഴുത്തുകാരന്റെയും സംവിധായകന്റേയും ബാല്യകാല നേരനുഭവങ്ങളിൽ നിന്നാണ്, “സ്ലംഡോഗ് മില്ലേണിയർ ” പോലുള്ള സിനിമകൾ ഇന്ത്യൻ ബാല്യത്തിന്റെ അഭിനവ പാടവം ഓസ്കാർ സ്വപ്നങ്ങളിൽ സുവർണനൂലുകളാൽ എഴുതി ചേർത്തവയാണ്. ഒരു…

Read More

കർണാടക മലയാളി കോൺഗ്രസ് സെൽ ബെംഗളൂരു സൗത്ത് ജില്ലാ കമ്മിറ്റി യോഗം

ബെംഗളൂരു : കർണാടക മലയാളി കോൺഗ്രസ് സെൽ ബെംഗളൂരു സൗത്ത് ജില്ലാ കമ്മിറ്റി യോഗം പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ലിന്റോ കുര്യൻ, അഡ്വ. മാത്യു, പ്രേംദാസ്, ടോണി, അടൂർ രാധാകൃഷ്ണൻ, ചാർളി, നഹാസ്, നാദിർഷ, മോഹൻ നായർ, രാജീവ്, ഷാജു, റോഷൻ, മീര എന്നിവർ പ്രസംഗിച്ചു.

Read More

സർഗ്ഗധാരയുടെ “വർണലയം”ഈ ഞായറാഴ്ച്ച

ബെംഗളൂരു : 22 ഞായറാഴ്ച കാലത്ത് 10 മണിക്ക് ജാലഹള്ളി നോര്‍ത്ത് വെസ്റ്റ് കേരളസമാജം ഹാളില്‍ വച്ച് സര്‍ഗധാര ”വര്‍ണ്ണലയം”എന്ന പരിപാടി നടത്തുന്നു. കേരളസാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ സുനില്‍ ഉപാസന, ചിത്രകാരനും സിനിമാ സംവിധായകനുമായ ദീപേഷ് , ഗായകന്‍ അകലൂര്‍ രാധാകൃഷ്ണന്‍ എന്നിവരെ ആദരിക്കുന്നു. കുട്ടികളുടെ ചിത്രരചനാമത്സരം, സിനിമാപ്രദര്‍ശനം,കവിത, മലയാള ഗാനാലാപനം എന്നിവയും ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്                         9964352148.

Read More

പദ്മശ്രീ മീനാക്ഷിയമ്മയുടെ കളരിപ്പയറ്റും മേതിൽ ദേവികയുടെ നൃത്തവും കാണാൻ വരുന്നോ? രുചികരമായ വള്ളസദ്യയും കഴിച്ച് മടങ്ങാം.

ബെംഗളൂരു : സമർപ്പണം ട്രസ്റ്റും മഹാദേവ പുര മലയാളീ ഫോറവും ചേർന്ന് ഏപ്രിൽ 29 ന് ഞായറാഴ്ച വൈറ്റ് ഫീൽഡിൽ ഉള്ള ബ്രിഗേഡ് എം എൽ ആർ കൺവെൻഷൻ സെന്ററിൽ വച്ചു നടത്തുന്ന പരിപാടിയിൽ പദ്മശ്രീ മീനാക്ഷിയമ്മയുടെ കളരിപ്പയറ്റ് പ്രദർശനം അരങ്ങേറും. വൈകുന്നേരം നടക്കുന്ന നൃത്തസന്ധ്യയിൽ റോഹിനിയാട്ടം കലാകാരി മേതിൽ ദേവികയും സംഘവും നൃത്തമവതരിപ്പിക്കും. കാര്യപരിപാടിയിൽ ശ്രീ രാജീവ് ചന്ദ്രശേഖർ എം പി ,അരവിന്ദ് ലിംബവാല എംഎൽഎ, സംവിധായകൻ മേജർ രവി എന്നിവർ പങ്കെടുക്കും. ഉച്ചക്ക് വിവിധ രുചികരമായ വള്ള സദ്യയും ഉണ്ടായിരിക്കും.

Read More
Click Here to Follow Us