ബെംഗളുരു ; കോവിഡ് നിരക്കുകൾ ഉയരുന്നു, ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഒരാഴ്ചയ്ക്കിടെ അടച്ചത് നഗരത്തിലെ അഞ്ചു പോസ്റ്റ് ഓഫീസുകൾ. വിവിധ പോസ്റ്റ് ഓഫീസുകളിലായി 6 ജീവനക്കാർക്കാണ് രോഗം സ്ഥിതീകരിച്ചത്. ബെംഗളുരു എച്ച്.എ.എൽ. സെക്കൻഡ് സ്റ്റേജിലെ ഹെഡ് പോസ്റ്റ് ഓഫീസ്, ജയനഗർ പോസ്റ്റ് ഓഫീസ്, ആർ.ടി. നഗർ പോസ്റ്റ് ഓഫീസ്, സിറ്റി റെയിൽവേ സ്റ്റേഷനിലെ റെയിൽവേ മെയിൽ സർവീസ്,എം.സ്. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് എന്നിവയാണ് അടച്ചത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത് എച്ച്.എ.എൽ. സെക്കൻഡ് സ്റ്റേജിലാണ്, മൂന്നു ജീവനക്കാർക്ക്.…
Read MoreAuthor: Advertisement Desk
വർക്ക് ഫ്രം ഹോം സൗകര്യം നൽകണമെന്ന ആവശ്യവുമായി സർക്കാർ ജീവനക്കാർ
ബെംഗളുരു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം വേണമെന്ന് ആവശ്യം , ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ‘വർക്ക് ഫ്രം ഹോം’ സൗകര്യം അനുവദിക്കണമെന്ന് സർക്കാർ ജീവനക്കാർ ആവശ്യപ്പെട്ടു. വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നാവശ്യപ്പെട്ട് കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ ചീഫ് സെക്രട്ടറി ടി.എ. വിജയ് ഭാസ്കർക്ക് കത്തയച്ചു. എന്നാൽ രോഗലക്ഷണങ്ങളുണ്ടെങ്കിൽ അവധിയെടുക്കാൻ അനുമതി ലഭിച്ചശേഷം സർക്കാർ ഓഫീസുകളിൽ ഹാജർനില കുറഞ്ഞിട്ടുണ്ട്. ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞദിവസം വിധാൻ സൗധയിൽ രണ്ടാമതും അണുനശീകരണം നടത്തിയിരുന്നു. നേരത്തേ…
Read Moreകോവിഡ് ഭീതി;ഭാര്യയെ വീട്ടിൽ കയറ്റാതെ ഭർത്താവ്
ബെംഗളുരു; ഭാര്യയെ വീട്ടിൽ കയറ്റാതെ ഭർത്താവ്, കോവിഡ് ഭയത്തെത്തുടർന്ന് ചണ്ഡിഗഢിൽ കുടുങ്ങിയ -38 കാരിക്ക് വീട്ടിലേക്ക് തിരിച്ചുവരാൻ ഭർത്താവിന്റെ വിലക്ക്. കഴിഞ്ഞദിവസം അംബേദ്കർ നഗറിലെ വീട്ടിൽ തിരിച്ചെത്തിയ ഇവരോട് 14 ദിവസം പുറത്തെവിടെയെങ്കിലും ക്വാറന്റീനിൽ കഴിഞ്ഞശേഷം കോവിഡില്ലെന്ന സർട്ടിഫിക്കറ്റുമായി വന്നാൽമതിയെന്നായിരുന്നു ഭർത്താവ് വ്യക്തമാക്കിയത്. കൂടാതെ പത്തുവയസ്സുകാരനായ മകനെ കാണാൻപോലും അനുവദിക്കാതെ വാതിലടച്ചതോടെ യുവതി പോലീസിന്റെ ‘പരിഹാർ വനിതാസഹായവാണി ‘യിൽ വിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു. തുടർന്ന് സഹായവാണി പ്രവർത്തകർക്കൊപ്പം വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. ഏറെനേരം കാത്തിരുന്നശേഷം അർധരാത്രിയോടെയാണ് ഇയാൾ മകനൊപ്പം തിരിച്ചെത്തിയത്. എന്നാൽ ഏറെ…
Read Moreകോവിഡ് നിരക്ക് ഉയരുന്നു; മാസ്ക് നിർമ്മാണം ത്വരിത ഗതിയിലാക്കി റെയിൽവേ
ബെംഗളുരു; കോവിഡ് തടയാൻ മാസ്ക് നിർമ്മാണം ത്വരിത ഗതിയിൽ, കോവിഡ് വ്യാപനം തടയാൻ ലക്ഷ്യമിട്ട് ദക്ഷിണ-പശ്ചിമ റെയിൽവേ ഇതുവരെ നിർമിച്ചത് 74,918 മാസ്‌കുകളും 9937 ലിറ്റർ സാനിറ്റൈസറുകളും. ഇത്തരത്തിൽ റെയിൽവേ ജീവനക്കാരിൽ പലരുടെയും കുടുംബാംഗങ്ങളും ചേർന്നാണ് ഇത്രയും മാസ്‌കുകളും സാനിറ്റൈസറും നിർമിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബെംഗളുരുവിലെ ഹുബ്ബള്ളി വർക്‌ഷോപ്പിൽ 20,035 മാസ്‌കുകളും 2960 ലിറ്റർ സാനിറ്റൈസറുമാണ് നിർമിച്ചത്. ഹുബ്ബള്ളി ഡിവിഷനിൽ 13,437 (മാസ്‌ക്), 3990 ലിറ്റർ (സാനിറ്റൈസർ), ബെംഗളൂരു ഡിവിഷൻ 28,916 (മാസ്‌ക്), 1870 ലിറ്റർ (സാനിറ്റൈസർ), മൈസൂരു ഡിവിഷൻ 4800 (മാസ്‌ക്), 32…
Read Moreകർണാടക രാജ്യറെയ്ത്ത സംഘ സംസ്ഥാന സെക്രട്ടറി ബി.എസ്. ദേവരാജു പാമ്പുകടിയേറ്റ് മരിച്ചു
ബെംഗളുരു; കർഷക നേതാവന് പാമ്പുകടിയേറ്റ് മരിച്ചു, കർണാടക രാജ്യറെയ്ത്ത സംഘ സംസ്ഥാന സെക്രട്ടറി ബി.എസ്. ദേവരാജു പാമ്പുകടിയേറ്റുമരിച്ചു. ഞായറാഴ്ച തുമകൂരു ബെന്നായകനഹള്ളിയിലെ വീട്ടിൽ വെച്ചായിരുന്നു പാമ്പു കടിയേറ്റത്. സംഭവത്തെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള കർഷകരെ സംഘടിപ്പിച്ച് നിരവധി സമരങ്ങൾ നടത്തുകയും സംഘടന ശക്തിപ്പെടുത്തുകയും ചെയ്തിട്ടുള്ള നേതാവാണ് ദേവരാജു. ഭാര്യയും രണ്ടു മക്കളുമുണ്ട്.
Read Moreജില്ലാഭരണകൂടം കോവിഡ് പ്രോട്ടോകോൾ പ്രകാരം ശവസംസ്കാരം നടത്തിയ വയോധികന് കോവിഡ് നെഗറ്റീവ്; റിപ്പോർട്ട് ലഭിച്ചത് ശവ സംസ്കാരത്തിന് ശേഷമെന്ന് പരാതി
ബെംഗളുരു; കോവിഡ് ബാധിച്ചെന്ന സംശയത്താൽ അടക്കം ചെയ്ത വ്യക്തിക്ക് കോവിഡ് നെഗറ്റീവെന്ന് റിപ്പോർട്ട് വന്നത് സംസ്കാരത്തിന് ശേഷം, കോവിഡ് പരിശോധനാഫലം ലഭിക്കാൻ വൈകിയതു കാരണം ആശുപത്രിയിൽ മരിച്ച 62 കാരന്റെ അന്ത്യകർമങ്ങൾ നടത്താൻ ബന്ധുക്കൾക്ക് സാധിച്ചില്ല. കോവിഡ് സംശയത്തിലിരിക്കേ മരിച്ചയാളുടെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ച ശേഷമാണ് പരിശോധനാഫലം നെഗറ്റീവാണെന്ന് റിപ്പോർട്ട് ലഭിയ്ച്ചത്. ഇക്കഴിഞ്ഞ ജൂലായ് ഒന്നിന് ഹുബ്ബള്ളി കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (കിംസ്) മരിച്ച ഹസറത്ത് സാബ് എം. പട്ടങ്കരിയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ ജില്ലാഭരണകൂടം സംസ്കരിച്ചത്. വയോധികന്…
Read Moreവിവാദമായ ഉത്തരവ് പിൻവലിച്ചു; കോവിഡ് പരിശോധനാഫലം രോഗികൾക്ക് നേരിട്ടറിയാം; ലാബുകൾക്കുള്ള വിലക്ക് നീക്കി
ബെംഗളുരു; വിവാദമായ ഉത്തരവ് പിൻവലിച്ചു, കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയാൽ സ്വകാര്യ ലാബുകൾ രോഗിയെ നേരിട്ടറിയിക്കുന്നതിനുള്ള വിലക്ക് ആരോഗ്യവകുപ്പ് പിൻവലിച്ചു ഉത്തരവ് പുറത്ത്. ഇക്കഴിഞ്ഞ കഴിഞ്ഞ വ്യാഴാഴ്ചയാണ് പരിശോധനഫലം പോസിറ്റീവ് ആണെങ്കിൽ രോഗിയെ നേരിട്ടറിയിക്കാതെ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചാൽ മതിയെന്ന നിർദേശം പുറപ്പെടുവിച്ചത്. രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യമൊരുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. എന്നാൽ, പരിശോധനാഫലം അറിയിക്കുന്നതിൽ താമസമുണ്ടായാൽ രോഗി മറ്റുള്ളവരുമായി ഇടപഴകാനുള്ള സാധ്യത കൂടുതലാണെന്നാണ് വിവിധ കോണുകളിൽനിന്ന് വിമർശനമുയർന്നിരുന്നു. ഇതോടെയാണ് ഉത്തരവ് പിൻവലിച്ചത്. പക്ഷേ , , സ്വകാര്യ ലാബുകൾ…
Read Moreഇലക്ട്രോണിക് സിറ്റിയിലെ പാരപ്പന ജയിലിൽ 29 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ബെംഗളുരു; ഇലക്ട്രോണിക് സിറ്റിയിലെ പാരപ്പന ജയിലിൽ 29 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു, പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ 23 വിചാരണ തടവുകാർക്കും 6 കോൺസ്റ്റബിൾമാർക്കും കോവിഡ്. ഇവരെ പാർപ്പിച്ചിരുന്ന ബാരക് ഒഴിപ്പിച്ച് അണുവിമുക്തമാക്കി. രോഗ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. ഏതാനും ദിവസങ്ങൾക്ക് മുൻപ് തടവുകാരെ കോടതിയിലേക്കു കൊണ്ടുപോകുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് ഇവരെ ബെംഗളൂരു ഹജ് ഭവനിലെ കോവിഡ് കെയർ സെന്ററിലേക്കു…
Read Moreകെംപെഗൗഡ വിമാനത്താവളത്തിനടുത്തുള്ള ഹാൾട്ട് നിർമ്മാണം ഓഗസ്റ്റിൽ പൂർത്തീയാകും
ബെംഗളുരു; ഹാൾട്ട് സ്റ്റേഷൻ നിർമ്മാണം ത്വരിത ഗതിയിൽ , കെംപെഗൗഡ വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന ദൊഡ്ഡജാലയിലെ ഹാൾട്ട് റെയിൽവേ സ്റ്റേഷന്റെനിർമാണം ഓഗസ്റ്റിൽ പൂർത്തിയാകും. പ്ലാറ്റ്ഫോമുകളുടെ നിർമാണം ഇതിനോടകം പൂർത്തിയായതായി വിമാനത്താവളം അധികൃതർ അറിയിച്ചു. ബെംഗളുരു ദൊഡ്ഡജാല-ദേവനഹള്ളി പാതയുമായി ബന്ധിപ്പിച്ചാണ് ഹാൾട്ട് സ്റ്റേഷൻ നിർമിക്കുന്നത്. വിമാനത്താവളം ജീവനക്കാർക്കും വിമാനത്താവളത്തിലേക്കെത്തുന്ന യാത്രക്കാർക്കും ഹാൾട്ട് സ്റ്റേഷൻ ഏറെ ഗുണകരമാകും. ഹാൾട്ട് പദ്ധതി ജൂലായിൽ പൂർത്തിയാക്കാൻ കഴിയുമെന്നായിരുന്ന അധികൃതരുടെ പ്രതീക്ഷ. എന്നാൽ ലോക്‌ഡൗണിനെത്തുടർന്ന് നിർമാണം ദിവസങ്ങളോളം നിർത്തിവെക്കേണ്ടിവന്നു. വരുംദിവസങ്ങളിൽ കൂടുതൽ തൊഴിലാളികളെ എത്തിച്ച് നിർമാണം അതിവേഗം പൂർത്തിയാക്കാനാണ് പദ്ധതി. ഓഗസ്റ്റ്…
Read Moreകോവിഡ് വാക്സിൻ പരീക്ഷണത്തിനൊരുങ്ങി കര്‍ണാടക..
ബെംഗളുരു; കോവിഡ് വാക്സിൻ പരീക്ഷണത്തിനൊരുങ്ങി, ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിൻ ‘കോവാക്‌സി’ന്റെ പരീക്ഷണങ്ങൾ നടത്താനൊരുങ്ങി കർണാടകത്തിലെ ബെലഗാവി ജീവൻ രേഖാ ആശുപത്രിയും രംഗത്ത്. തുടർന്ന് പരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ ആശുപത്രിയിൽ ആരംഭിച്ചുകഴിഞ്ഞു. ആരോഗ്യമുള്ള വ്യക്തികളെ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കുമായി സഹകരിച്ച് നിർമിച്ച വാക്‌സിന്റെ പരീക്ഷണങ്ങൾക്കായി കർണാടകത്തിൽനിന്ന് തിരഞ്ഞെടുത്ത ഏക ആശുപത്രിയാണ് ഇത്. മരുന്നു പരീക്ഷണത്തിന് രാജ്യത്ത് ആകെ 12 കേന്ദ്രങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. എന്നാൽ പരീക്ഷണം ആരംഭിക്കുന്നതിനുമുമ്പ് ഐ.സി.എം.ആറിന്റെ നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണ്. പരീക്ഷണങ്ങൾക്കു വിധേയരാകുന്ന വ്യക്തികൾ വീടുകളിൽത്തന്നെ കഴിയും.…
Read More