ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് വൻതോതിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ മാർഗനിർദേശങ്ങളുമായി സിറ്റി പോലീസ് കമ്മിഷണർ. എല്ലാവരും സർക്കാർ നിദ്ദേശിച്ചിട്ടുള്ള രീതിയിൽ മാസ്ക് ധരിക്കണമെന്നും മറ്റുള്ളവരുമായി ഒരുമീറ്റർ അകലം പാലിക്കണമെന്നും കമ്മിഷണർ ഭാസ്കർ റാവു ഉത്തരവിറക്കി. നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരേ ക്രിമിനൽ കേസെടുക്കുമെന്നും പറഞ്ഞു. 20 ആളുകളിൽ ഇൻഡോർ പരിപാടികളിൽ കൂടാൻ പാടില്ല. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാസ്കില്ലാതെ പുറത്തിറങ്ങുന്നവരെ പിടികൂടാൻ ബി.ബി.എം.പി. മാർഷലുകളെ നിയോഗിച്ചിട്ടുണ്ട്. നഗരത്തിൽ പുറത്തിറങ്ങുന്നവരിൽ പകുതിയോളംപേരും മാസ്ക് ധരിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ലോക്കൽ പോലീസിന്റെ സഹായത്തോടെയാണ്…
Read MoreAuthor: Advertisement Desk
മംഗളുരു സിറ്റി പോലീസ് കമ്മീഷണർ ഹര്‍ഷക്ക് സ്ഥലംമാറ്റം; പുതിയ നിയമനം ബെംഗളുരുവിലേക്ക്
ബെംഗളുരു; മംഗളുരു സിറ്റി പൊലീസ് കമീഷണര്‍ ഡോ. പി. ഹര്‍ഷക്ക് സ്ഥലംമാറ്റം. കഴിഞ്ഞ ഡിസംബറില്‍ മംഗളൂരുവില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനു നേരെ വെടിയുതിര്‍ക്കാന്‍ ഉത്തരവിട്ടത് ഡോ. പി. ഹര്ഷയായിരുന്നു. പുതിയ കമീഷണറായി വികാസ് കുമാര്‍ വികാസ് ചുമതലയേറ്റു. കര്‍ക്കലയില്‍ നക്സല്‍ വിരുദ്ധ സേന കമാന്‍ഡറായിരുന്നു ഇദ്ദേഹം. ബംഗളൂരുവില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് കമീഷണറായാണ് ഹര്‍ഷയുടെ പുതിയ നിയമനം. 2019 ആഗസ്റ്റില്‍ ചുമതലയേറ്റ ഹര്‍ഷ വിവാദമായ മംഗളൂരു വെടിവെപ്പിന്റെ പേരിൽ പ്രതിഷേധം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ മംഗളൂരുവിൽ നടന്ന പൗരത്വ ഭേദഗതി…
Read Moreമഴക്കാലത്തെ നേരിടാൻ നഗരം തയ്യാറെന്ന് അധികൃതർ; വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിൽ അതീവശ്രദ്ധ നൽകും
ബെംഗളുരു; മഴക്കാലത്തെ നേരിടാൻ സജ്ജമായി ബെംഗളുരു നഗരം, കാലവർഷത്തോടനുബന്ധിച്ചുള്ള മഴയെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ നേരിടാൻ സജ്ജമാണെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) അധികൃതർ അറിയിച്ചു. ഇതിനായി ബെംഗളുരു നഗരത്തിലെ എട്ടു സോണുകളിലും ബി.ബി.എം.പി., ട്രാഫിക് പോലീസ്, വനംവകുപ്പ്, അഗ്നിശമനസേന, വൈദ്യുതിവകുപ്പ്, ജലവിതരണവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തയ്യാറാക്കി. നഗരത്തിൽ അതി ശക്തമായി ശക്തമായി മഴ പെയ്താൽ നഗരത്തിലെ 210 പ്രദേശങ്ങൾ വെള്ളത്തിൽമുങ്ങാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുംമെന്നും വ്യക്തമാക്കി. കൂടാതെ വെള്ളപ്പൊക്കത്തിന്റെ കൃത്യവിവരങ്ങൾ അറിയാൻ 21 കനാലുകളിൽ സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ബി.ബി.എം.പി. അറിയിച്ചു.
Read Moreകേരളത്തിൽ ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; 42 പേർ രോഗമുക്തി നേടി.
കേരളത്തിൽ ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍…
Read Moreപോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു ;എസ്.ജി.പാളയ പോലീസ് സ്റ്റേഷൻ താൽക്കാലികമായി അടച്ചു.
ബെംഗളൂരു: മലയാളികൾ തിങ്ങി പാർക്കുന്ന മഡിവാളക്ക് സമീപമുള്ള എസ് ജി പാളയ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഒരു പോലീസുകാരന് കോവിഡ് -19 സ്ഥിരീകരിച്ചു. തുടർന്ന് അധികൃതർ സ്റ്റേഷൻ ശുചിത്വവൽക്കരിക്കുകയും മുദ്രയിടുകയും ചെയ്യാം. ഇദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവരും സർക്കാർ നിരീക്ഷണത്തിലാണ്. ഇദ്ദേഹം കൈകാര്യം ചെയ്ത ബിസ്മില്ലാ നഗറിൽ ഒരു ക്രിമിനൽ കേസിൽ ഉൾപ്പെട്ട പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എസ് ജി പാളയ പരിസരത്ത് താമസിക്കുന്ന ജനങ്ങളോട് സുരക്ഷിതർ ആയിരിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
Read Moreനാടിനെ ഞെട്ടിച്ച് കാമുകനെ കാണാൻ ഒറ്റക്ക് ഹൈദരാബാദിലേക്കു പോകാനായി വിമാനത്താവളത്തിൽ;14 കാരിയായ മകളുടെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്ത് ഇരുവരുടെയും നീക്കം തകർത്ത് പിതാവ്.
ബെംഗളുരു; നാടിനെ ഞെട്ടിച്ച് 14 വയസുകാരി, ആൺസുഹൃത്തിനെ കാണാൻ ഹൈദരാബാദിലേക്കു പോകാൻ ശ്രമിച്ച 14 വയസ്സുകാരിയെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ പിതാവ് കണ്ടെത്തി. മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്താണ് നീക്കം അറിഞ്ഞത്. ഇതേ തുടർന്ന് കൃത്യസമയത്ത് വിമാനത്താവളത്തിലെത്തിയതിനാൽ കണ്ടെത്തുകയായിരുന്നു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് ആൺ സുഹൃത്തിനായി അന്വേഷണം തുടങ്ങി. ബെംഗളുരുവിലെ ഉത്തരഹള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഒളിച്ചോടാൻ ശ്രമിച്ചത്. ഇൻസ്റ്റഗ്രാം വഴി വിശാൽ എന്നയാളെ പരിചയപ്പെടുകയും ദിവസേന ചാറ്റു ചെയ്യുകയും ചെയ്തു. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും ഒന്നിച്ച്…
Read Moreകോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു.
ബെംഗളുരു; കോവിഡ് ബാധിച്ച ഡോക്ടർ അന്തരിച്ചു, കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 31-കാരനായ ഡോക്ടർ ആണ് മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ ഡോക്ടറാണിത്. ബാഗൽകോട്ടിലെ കലഡ്ഗി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. രോഗം സ്ഥിരീകരിക്കുകയും കരൾ സംബന്ധമായ അസുഖം മൂർച്ഛിക്കുകയും ചെയ്തതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബെംഗളുരുവിൽ ഇതുവരെ 30-ലധികം ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചതായി കർണാടക മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. ഇതുകൂടാതെ ആശ വർക്കർമാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ എന്നിവർക്ക് എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. കൂടാതെ മരിച്ച ഡോക്ടറുടെ കുടുംബത്തിന് കോവിഡ്-19…
Read Moreകേരളത്തിൽ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 102 പേർ രോഗമുക്തി നേടി.
കേരളത്തിൽ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 11 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 6 പേര്‍ക്കും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കുമാണ്…
Read Moreപേഴ്‌സണൽ അസിസ്റ്റന്റിന് കോവിഡ് -19 സ്ഥിരീകരിച്ചു; എ.ഡി.ജി.പി ക്വാറന്റൈനിൽ
ബെംഗളുരു; എഡിജിപിയുടെ പേഴ്സണൽ അസിസ്റ്റന്റിന് കോവിഡ് , പേഴ്‌സണൽ അസിസ്റ്റന്റിന് കോവിഡ് -19 സ്ഥിരീകരിച്ചതോടെ കർണാടക എ.ഡി.ജി.പി. (ലോ ആൻഡ് ഓർഡർ) അമർ കുമാർ പാണ്ഡേ ഹോം ക്വാറന്റീനിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് കോവിഡ് 19 സ്ഥിതീകരിച്ചത്, സംസ്ഥാനത്തൊട്ടാകെ 170 പോലീസുകാർക്ക് രോഗം ബാധിച്ചു കഴിഞ്ഞു. കർണ്ണാടക റിസർവ് പോലീസിലെ 56 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. പോലീസുകാർക്ക് രോഗബാധയുണ്ടാകാതിരിക്കാൻ ഒട്ടേറെ നടപടികൾ ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയുളവാക്കുകയാണ്. ബെംഗളുരു നഗരത്തിലെ 16-ഓളം പോലീസ് സ്റ്റേഷനുകളാണ് ഇതുവരെ അടച്ചിട്ട്…
Read Moreകോവിഡ് സ്ഥിരീകരിച്ച പോലീസുകാരന് ആംബുലൻസെത്തിയത് മണിക്കൂറുകൾ കഴിഞ്ഞ്; സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് വിമർശനം.
ബെംഗളുരു: പോലീസുകാരന് ആംബുലൻസ് ലഭിക്കാൻ വൈകിയതായി ആരോപണം, കോവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥന് ആശുപത്രിയിലെത്താൻ ആംബുലൻസിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നതായി ആരോപണം. ബെംഗളൂരുവിലെ ലെജിസ്ലേറ്റീവ് ഹൗസിൽ ജോലിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉടൻ തന്നെ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിരുന്നെങ്കിലും 6 മണിക്കൂറിന് ശേഷമാണ് ആംബുലൻസ് എത്തിയതെന്ന് റിസ്‌വാൻ അർഷാദ് എം.എൽ.എ. കുറ്റപ്പെടുത്തി. വിധാന സൗധയിലെയും വികാസ് സൗധയിലെയും ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് എം. എൽ.എമാരുടെ വസതിയിൽ ജോലിക്കുണ്ടായിരുന്ന പോലീസുകാരനും രോഗം സ്ഥിരീകരിക്കുന്നത്. നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥനായിട്ടും ആംബുലൻസിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നുവെങ്കിൽ സാധാരണക്കാരുടെ അവസ്ഥ…
Read More