തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിനെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്. ഒളിവിലുള്ള സുകാന്തിൻ്റെ വീട്ടില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ ഹാർഡ് ഡിസ്ക്കും പാസ്ബുക്കുകളും കണ്ടെത്തി. പൂട്ടികിടന്ന വീട് തല്ലി തുറന്നായിരുന്നു പരിശോധന. പേട്ട പൊലീസും ചങ്ങരംകുളം പൊലീസും ചേർന്നായിരുന്നു പരിശോധന നടത്തിയത്. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 24നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി…
Read MoreAuthor: News Team
കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനും മകനും പൊലീസിന്റെ ക്രൂരമർദ്ദനം
കൊല്ലം: കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനെയും മകനെയും പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കൊല്ലം ഈസ്റ്റ് എസ്‌ഐ സുമേഷ് അടക്കമുള്ള പൊലീസുകാര്‍ മര്‍ദിച്ചെന്നാണ് കരിക്കോട് സ്വദേശികളായ നാസറിന്‍റെയും മകന്‍ സെയ്ദിന്‍റെയും പരാതി. കെഎസ്‍യു ജില്ലാ സെക്രട്ടറിയായ സെയ്ദും കോണ്‍ഗ്രസ് കരിക്കോട് ഡിവിഷൻ പ്രസിഡന്‍റായ നാസറും ഇന്ന് പുലര്‍ച്ചെ 4.30ന് കരിക്കോടേക്ക് പോകുന്നതിനായി ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് സംഭവം. പുലര്‍ച്ചെ പാലരുവി എക്സ്പ്രസിന് വന്നിറങ്ങിയതായിരുന്നുവെന്നും വീട്ടിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് മര്‍ദനമെന്നും സെയ്ദ് പറഞ്ഞു. സമീപത്തെ കടയിലെ പ്രശ്നവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ പൊലീസ് മദ്യപിച്ചിട്ടാണോ നില്‍ക്കുന്നതെന്ന് ചോദിച്ച്…
Read Moreഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു
വത്തിക്കാൻ: വലിയ ഇടയന് വിട. ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി. 88 വയസ്സായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാര്‍ച്ച് 13-ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍നിന്നുള്ള കര്‍ദിനാള്‍ മാരിയോ ബെര്‍ഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യപാപ്പയായിരുന്നു പിന്നീട് ഫ്രാന്‍സിസ് മാര്‍പാപ്പ എന്നറിയപ്പെട്ട മാരിയോ ബെര്‍ഗോളിയ. 1,272 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു യൂറോപ്പിനു പുറത്തുനിന്ന് ഒരാള്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രാദേശിക സമയം 7.35-നാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു.
Read Moreഅലങ്കാര ചെടിക്കടയിലെ അരുംകൊല; വിനീത കൊലക്കേസില്‍ കോടതി ഇന്ന് ശിക്ഷ വിധിക്കും
തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസില്‍ കോടതി ഇന്ന് ശിക്ഷ വിധിക്കും. തമിഴ്‌നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രനാണ് പ്രതി. 2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടിക്കടയില്‍ വച്ച് രാജേന്ദ്രന്‍ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണമാല കവരാനായിരുന്നു ക്രൂരകൊലപാതകം. കേസില്‍ കൊലപാതകം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് പ്രസൂണ്‍ മോഹന്‍ കണ്ടെത്തിയിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ- ശാസ്ത്രീയ തെളിവുകള്‍ പ്രകാരമായിരുന്നു അന്വേഷണം. 118 സാക്ഷികളില്‍…
Read Moreനഗരത്തിലെ പല ഭാഗങ്ങളിലും കനത്ത മഴ തുടരാൻ സാധ്യത; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി ട്രാഫിക് പോലീസ്
ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തേ പല ഭാഗങ്ങളിലും മഴ മുന്നറിയിപ്പ് . കഴിഞ്ഞ രണ്ട് ദിവസമായി ചെറിയൊരു ശമനം നൽകിയിരുന്ന മഴ ഞായറാഴ്ച (ഏപ്രിൽ 20) വൈകുന്നേരം വീണ്ടും ശക്തി പ്രാപിച്ചു. ബെംഗളൂരു നഗരത്തിൽ കെങ്കേരി, മഹാദേവപുര, ഗരുഡാചാര പാല്യ, കെ.ആർ. പുരം, ഹൂഡി, സിംഗനായകനഹള്ളി, കോറമംഗല, അഡുഗോഡി, ഇലക്ട്രോണിക് സിറ്റി, റിച്ച്മണ്ട് സർക്കിൾ, ശാന്തിനഗർ, മജസ്റ്റിക് എന്നിവിടങ്ങളിൽ പെയ്ത മഴയിൽ കുടുങ്ങിയ വാഹന യാത്രക്കാർ ദുരിതത്തിലായി. അടുത്ത മൂന്ന് മണിക്കൂർ കൂടി സംസ്ഥാനത്തെ പല ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ…
Read Moreകര്‍ണാടക മുൻ ഡിജിപി കൊലപാതകത്തി ന് പിന്നിൽ ഭാര്യ; മകള്‍ക്കും പങ്ക് എന്ന് നിഗമനം; വിശദമായ ചോദ്യം ചെയ്യൽ നടക്കുന്നു
ഡിജിപി ഓംപ്രകാശും ഭാര്യ പല്ലവിയും തമ്മില്‍ സ്വത്ത് തര്‍ക്കത്തെ ചൊല്ലി കലഹിച്ചിരുന്നു. പലവട്ടം പല്ലവി ഓംപ്രകാശിന് എതിരെ പൊലിസില്‍ പരാതിപ്പെട്ടിരുന്നു. തന്നെ വെടി വച്ചുകൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നും തന്നെ ആക്രമിച്ചുവെന്നും അവര്‍ ആരോപിച്ചിരുന്നു. തന്റെ വീടിന് പുറത്ത് തന്നെ നിയമനടപടി ആവശ്യപ്പെട്ട് പ്രതിഷേധവും നടത്തിയിരുന്നു.തന്റെ മകനും സഹോദരങ്ങള്‍ക്കുമാണ് വിവിധ സ്വത്തുക്കള്‍ ഓംപ്രകാശ് എഴുതി വച്ചിരുന്നത്. ഇതിനെ ചൊല്ലിയാണ് ഭാര്യ വഴക്കുകൂടിയത്. ആ പകയില്‍ എട്ടുമുതല്‍ 10 തവണ വരെയാണ് നെഞ്ചിനും വയറ്റിലും കൈകളിലുമായി ഓംപ്രകാശിനെ ക്രൂരമായി കുത്തിയത്. ചോര വാര്‍ന്ന് 10 മിനിറ്റോളം ഹാളില്‍…
Read Moreപിണറായി വിജയന്‍ സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന് ഇന്ന് കാസര്‍കോട് തുടക്കമാവും.,മുഖ്യമന്ത്രിയുടെ മുഖമുള്ള 500 പരസ്യബോര്‍ഡുകൾക്ക് 15 കോടി
പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന് ഇന്ന് കാസര്‍കോട് തുടക്കമാവും. രാവിലെ പത്തിന് കാസര്‍കോട് കാലിക്കടവ് മൈതാനത്താണ് ഉദ്ഘാടന പരിപാടി. മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കും. രാവിലെ പതിനൊന്നിന് പടന്നക്കാട് ബേക്കൽ ക്ലബില്‍ ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ സംവാദവും ഉണ്ട്. അഞ്ഞൂറോളം പേര്‍ക്കാണ് ക്ഷണം. മൂന്നാം പിണറായി സർക്കാർ എന്ന ലക്ഷ്യമിട്ടാണ് വിപുലമായ പ്രചാരണപരിപാടികൾ. വിഴിഞ്ഞവും ദേശീയപാത വികസനവും നേട്ടമായി ഉയര്‍ത്തിക്കാട്ടുമ്പോൾ സമരങ്ങളോടുള്ള എതിർപ്പും മാസപ്പടി കേസുമെല്ലാം സർക്കാർ നേരിടുന്ന വെല്ലുവിളികളാണ്. നാലാം വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി കോടികളാണ് ചെലവാക്കുന്നത്. മുഖ്യമന്ത്രിയുടെ മുഖമുള്ള പരസ്യബോര്‍ഡ്…
Read Moreനഗരത്തിൽ കനത്ത മഴ; വഴിയിൽ കുടുങ്ങി വാഹനങ്ങൾ
ബെംഗളൂരു: ബെംഗളൂരുവിൽ ഞായറാഴ്ച പെയ്ത ശക്തമായ മഴയിൽ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങി. വീരസാന്ദ്ര ജംഗ്ഷനിൽ നിന്ന് ഹൊസൂർ റോഡിലേക്കും ഹൊസൂർ റോഡിൽ വെള്ളക്കെട്ട് മൂലം ഗതാഗതം മന്ദഗതിയിലായി. വെള്ളക്കെട്ട് കാരണം വർത്തൂർ മെയിൻ റോഡിന്റെ ഇരുവശത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ബിടിഎം ലേഔട്ട്, മാധവര, ദേവനഹള്ളി പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു. നിരവധി പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണു. ചാമരാജ്പേട്ട്, കുമാരസ്വാമി ലേഔട്ട്, കമല നഗർ, സിവി രാമൻ നഗർ എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി വീണതായി ബിബിഎംപി കൺട്രോൾ…
Read More‘ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാംതവണയും ഞാന്‍ മരിച്ചു; ‘ഇനി ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല; ജി വേണുഗോപാൽ
താൻ അസുഖബാധിതനായി മരണപ്പെട്ടു എന്ന വ്യാജവാർത്തയെ പരിഹസിച്ച് കുറിപ്പ് പങ്കുവച്ച് ഗായകൻ ജി വേണുഗോപാൽ. നിര്യാതനായി എന്ന വ്യാജവാർത്തയുടെ സ്ക്രീൻഷോട്ട് കുറിപ്പിനൊപ്പം വേണുഗോപാൽ ചേർത്തു. ഇങ്ങനെയുള്ള ചില കാര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നു പറഞ്ഞു സഹായിക്കണേ എന്ന് തമാശരൂപേണ ചോദിച്ചാണ് വേണുഗോപാൽ കുറിപ്പ് അവസാനിപ്പിച്ചത്. തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന വ്യാജ മരണവാർത്തകളിൽ ഏത് രണ്ടാം തവണയാണ് ഗായകൻ ജി വേണുഗോപാൽ നേരിടുന്നത്. ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ വ്യക്തിയായി താൻ മാറി. ഇനി ഉടനെയൊന്നും താൻ മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു…
Read More40 ശതമാനം വരെ ഫീസ് വർധന; നഗരത്തിലെ സ്കൂളുകൾക്ക് നോട്ടീസയച്ച് ബാലാവകാശ കമ്മിഷൻ
ബെംഗളൂരു : ഭീമവും അന്യായവുമായ ഫീസ് വർധനയെത്തുടർന്ന് നഗരത്തിലെ സ്കൂളുകൾക്ക് നോട്ടീസയച്ച് ബാലാവകാശ കമ്മിഷൻ. മുൻനിര സ്വകാര്യ അൺഎയ്ഡഡ് സ്‌കൂളുകൾക്കെതിരേ രക്ഷിതാക്കളിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് നിരവധി പരാതികളാണ് ലഭിച്ചത്. അന്യായമായ ഫീസ് വർദ്ധന, പാഠപുസ്തകങ്ങൾ, ഷൂസ്, ബാഗുകൾ, മറ്റ് വസ്തുക്കൾ എന്നിവ പ്രത്യേക വിൽപ്പനക്കാരിൽനിന്ന് വാങ്ങണമെന്ന് നിർബന്ധം പിടിക്കൽ എന്നിവയുമായി ബന്ധപ്പെട്ടതാണ് പരാതികളിൽ ഭൂരിഭാഗവും. പരാതികളിൽ കമ്മിഷൻ ചില സ്കൂളുകൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഈ വർഷം 300-ലധികം പരാതികൾ ഞങ്ങൾക്ക് ലഭിച്ചുവെന്ന് കമ്മിഷൻ അധ്യക്ഷൻ കെ. നാഗണ്ണ ഗൗഡ അറിയിച്ചു. ബുധനാഴ്ച…
Read More