ഇനി യാത്രയ്ക്ക് ചെലവേറും; മെട്രോ നിരക്ക് വർധനവ്; കമ്മിറ്റി റിപ്പോർട്ട് ഉടൻ

ബെംഗളൂരു : നഗരത്തിൽ നമ്മ മെട്രോയിൽ യാത്രയ്ക്ക് ചെലവേറും. നിരക്ക് വർധനവിനെ കുറിച്ച് പഠിക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) നിയോഗിച്ച ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ (എഫ്.എഫ്.സി.) റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും. പത്തു മുതൽ 15 ശതമാനംവരെ നിരക്ക് വർധനവ് നിർദേശിച്ചേക്കും. നിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ച് കമ്മിറ്റി നേരത്തേ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടിയിരുന്നു. കമ്മിറ്റിയുടെ റിപ്പോർട്ട് നടപ്പാക്കിയാൽ ദിവസേന മെട്രോയിൽ യാത്രചെയ്യുന്നവർക്ക് യാത്രാച്ചെലവ് വർധിക്കും. നിലവിൽ നമ്മ മെട്രോയിൽ കുറഞ്ഞ നിരക്ക് 10 രൂപയും കൂടിയ നിരക്ക് 60 രൂപയുമാണ്.…

Read More

ജനുവരി 1 മുതൽ നാല് പുതിയ നമ്മ മെട്രോ ഫീഡർ ബസ് സർവീസുകൾ ആരംഭിക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി)  ജനുവരി ഒന്നിന് ഇനിപ്പറയുന്ന മെട്രോ ഫീഡർ ബസ് സർവീസുകൾ അവതരിപ്പിക്കും. MF-49: ചിക്കബിദാരക്കല്ല് മെട്രോ സ്റ്റേഷൻ തോട്ടടഗുഡ്ഡഡഹള്ളി, തമ്മേനഹള്ളി വഴി ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ആണ് സർവീസ് നടത്തുക. ഒരു ബസ് പ്രതിദിനം 26 ട്രിപ്പുകൾ നടത്തും. MF-50: ചിക്കബിദരകല്ല് മെട്രോ സ്റ്റേഷൻ മുതൽ തോട്ടടഗുഡ്ഡഡഹള്ളി, കുടുരഗെരെ കോളനി, മദനായകനഹള്ളി വഴി ചിക്കബിദരകല്ല് മെട്രോ സ്റ്റേഷനിലേക്ക്  ആണ് സർവീസ് നടത്തുക.. രണ്ട് ബസുകൾ ദിവസവും 26 ട്രിപ്പുകൾ നടത്തും. MF-51: മടവര മെട്രോ സ്റ്റേഷൻ മുതൽ ലക്ഷ്മിപുര,…

Read More

ഒടുവിൽ നന്ദിനി ഇഡലി – ദോശ മാവുകൾ പുറത്തിറക്കി കെഎംഎഫ്’; വിലയടക്കമുള്ള വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു: ബെംഗളൂരുവിൽ നന്ദിനിയുടെ ഇഡലി – ദോശ മാവുകൾ (ബാറ്റർ) വിപണിയിലിറക്കി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). വിധാന സൗധയിൽ വെച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ബാറ്റർ ഉദ്ഘാടനം ചെയ്തത്. ബ്രാൻഡ് വിപുലീകരണത്തിന്റെ ഭാഗമായാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ ഉൽപ്പന്നത്തിൽ 5 ശതമാനം പ്രോട്ടീൻ ഉൾപെടുത്തിയിട്ടുണ്ടെന്ന് കെഎംഎഫ് ചെയർമാൻ ഭീമ നായിക് പറഞ്ഞു. 450 ഗ്രാം 40 രൂപയ്ക്കും 900 ഗ്രാം 80 രൂപയ്ക്കുമാണ് ലഭിക്കുക. ബാറ്റർ വ്യാഴാഴ്ച മുതൽ നന്ദിനി സ്റ്റോറുകളിൽ ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ കെ. വെങ്കിടേഷ്, കൃഷ്ണ ബൈരഗൗഡ, ദിനേഷ്…

Read More

സാന്താക്ലോസിന്റെ വേഷം ധരിച്ച് ഡെലിവറി ഏജന്റ്; വഴിയില്‍ തടഞ്ഞ് വസ്ത്രമഴിപ്പിച്ചു

ഭോപാല്‍: മധ്യപ്രദേശില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ ജീവനക്കാരനെ തടഞ്ഞ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍. സാന്താക്ലോസിന്റെ വസ്ത്രം ധരിച്ചെത്തിയ ജീവനക്കാരനെയായിരുന്നു ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകരുടെ അതിക്രമം നടന്നത്. സാന്താക്ലോസ് വസ്ത്രത്തെകുറിച്ച് ചോദ്യംചെയ്തായിരുന്നു അക്രമികള്‍ രംഗത്തെത്തിയത്. ബൈക്കിലിരിക്കുന്ന യുവാവിനോട് സംഘം വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുന്നതിന്റെയുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ശ്രീരാമന്റെ വസ്ത്രം ധരിച്ച് ഭക്ഷണവിതരണം ചെയ്യാന്‍ വീടുകളിലെത്തുമോ എന്ന് സംഘത്തില്‍ ഒരാള്‍ ചോദിക്കുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം. അത്തരത്തില്‍ പോകില്ലെന്നും…

Read More

എം ടി…: ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം:ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മമ്മൂട്ടി

എം ടി വാസുദേവന്റെ നിര്യാണത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മമ്മൂട്ടി. തന്റെ സ്‌നേഹിതനായും സഹോദരനായും പിതാവായുമൊക്കെ നിറയുന്ന സ്‌നേഹ ബന്ധത്തെ ഏറെ വൈകാരികമായാണ് മമ്മൂട്ടി അനുസ്മരിക്കുന്നത്. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി അനുസ്മരിച്ചു. വടക്കന്‍ വീരഗാഥ മുതല്‍ പഴശ്ശിരാജ വരെയുള്ള എം ടി കഥാപാത്രങ്ങളെ മമ്മൂട്ടി അനശ്വരമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ താനവതരിപ്പിച്ചിട്ടുണ്ടെന്നും തന്നെ സംബന്ധിച്ച് ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണെന്നും മമ്മൂട്ടി പറയുന്നു. ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാന്‍ ആഗ്രഹിച്ചതും…

Read More

എം ടി യുടെ വേർപാട് :മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു; കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം

കോഴിക്കോട് അന്തരിച്ച വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വേർപാടിൽ അനുശോചിച്ച് കേരളത്തിൽ രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വീടായ സിതാരയിൽ പൊതുദർശനത്തിന് വയ്ക്കും വ്യാഴാഴ്ച വൈകിട്ട് നാല് വരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്‌കാരം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിർണയിക്കാൻ…

Read More

എംടി യുടെ മൃതദേഹം ഇന്ന് വൈകിട്ട് നാല് വരെ ഭവനത്തിൽ പൊതു ദർശനത്തിന് ;എം ടി യുടെ അന്ത്യാഭിലാഷം നടപ്പിലാകും

തിരുവനന്തപുരം: എം ടി ഇല്ലാത്ത സാഹിത്യലോകം എന്ന സത്യം തിരിച്ചറിയുന്നു.ലോക സാഹിത്യലോകത്തേക്കു മലയാള സാഹിത്യത്തിൻറെ പൊരി ചിതറിച്ച സാഹിത്യ തികവ്  എം.ടി വാസുദേവൻ നായർക്ക് വിട നൽകാൻ അക്ഷര കേരളം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിരിക്കെ മരിച്ച അദ്ദേഹത്തിൻ്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേർ എത്തിയിട്ടുണ്ട്. അതേസമയം അദ്ദേഹത്തിൻ്റെ മൃതദേഹം ഇന്ന്  വൈകിട്ട് നാല് മണി വരെ കോഴിക്കോട്ടെ വീട്ടിൽ പൊതുദർശനത്തിന് വെക്കാനും അഞ്ച് മണിയോടെ മാവൂർ റോഡ് ശ്മശാനത്തിൽ പൊതുദർശനത്തിന് വെക്കാനും തീരുമാനിച്ചു. തൻ്റെ മൃതദേഹം…

Read More

ഓൾഡ് മദ്രാസ് റോഡ് ഹൈവേയായി നവീകരിക്കാൻ പദ്ധതി; നഗരത്തിൽ നിന്നും ചെന്നൈയിലേക്ക് പറപറക്കാം

ബെംഗളൂരു: ബെംഗളൂരു ഓൾഡ് മദ്രാസ് റോഡ് നാലുവരി ഹൈവേയായി നവീകരിക്കുന്നു. ഇതിനായി 1,338 കോടി അനുവദിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പദ്ധതി പൂർത്തിയായാൽ ബെംഗളൂരുവിൽ നിന്ന് റാണിപേട്ട് വഴി ചെന്നൈയിലേക്കുള്ള ഓൾഡ് മദ്രാസ് റോഡ് ഇതോടെ ദേശീയപാത 40 ൽ ആക്‌സസ് നിയന്ത്രിത ഹൈവേയായി മാറും. നിലവിൽ ഹൊസ്‌കോട്ട് മുതൽ ചിറ്റൂർ വരെയുള്ള റോഡ് നാലുവരിപ്പാതയാണ്. ചിറ്റൂരിൽ നിന്ന് ആന്ധ്രാപ്രദേശ്-തമിഴ്‌നാട് അതിർത്തി വരെയുള്ള റോഡും നാലുവരിപ്പാതയാക്കി മാറ്റാനാണ് പദ്ധതി. ആന്ധ്രാ പ്രദേശ്-തമിഴ്നാട് അതിർത്തിയിൽ നിന്ന് വാലാജപേട്ടിലേക്കുള്ള പ്രധാന തടസ്സം രണ്ട്…

Read More

മണിപ്പൂരിൽ സൈനിക വാഹനാപകടം: രണ്ട് മാസത്തിനുള്ളിൽ വിരമിക്കാനിരുന്ന ബെലഗാവി സ്വദേശിയായ സൈനികന് വീരമൃത്യു

ബംഗളുരു : മണിപ്പൂരിലെ ബൊംബാല മണ്ഡലത്തിൽ സൈനിക വാഹനം മറിഞ്ഞ് ചിക്കോടി സ്വദേശിയായ സൈനികൻ വീരമൃത്യു വരിച്ചു. ബെലഗാവി ജില്ലയിലെ ചിക്കോടി താലൂക്കിലെ കുപ്പനവാടി ഗ്രാമത്തിലെ സൈനികനായ ധർമരാജ സുഭാഷ് ഖോട്ട (42) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ റോഡിലേക്ക് കുന്നിടിഞ്ഞ് സേനയുടെ 2.5 ഡൈറ്റൺ വാഹനം മറിഞ്ഞു. സൈനിക വാഹനത്തിൽ ആകെ ആറ് സൈനികരാണ് യാത്ര ചെയ്തിരുന്നത്. ആറ് സൈനികരിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും നാല് സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരിച്ച രണ്ട് സൈനികരിൽ ഒരാൾ കുപ്പനവാടി ഗ്രാമത്തിൽ നിന്നുള്ളയാളാണ്. ഫെബ്രുവരി…

Read More

കൂടുതൽ പണം നൽകാൻ വിസമ്മതിച്ച ഉപഭോക്താവിനെ അസഭ്യം പറഞ്ഞ് ആക്രമിച്ച് നഗരത്തിലെ ക്യാബ് ഡ്രൈവർ

ബെംഗളൂരു: കൂടുതൽ പണം നൽകണമെന്നാവശ്യപ്പെട്ട് ക്യാബ് ഡ്രൈവർ ഉപഭോക്താവിനെ അസഭ്യം പറയുകയും നടുറോഡിൽ വെച്ച് കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു . ശനിയാഴ്ച രാവിലെ പത്മനാഭനഗർ ആർ. കെ. ലേഔട്ടിലാണ് സംഭവം, കാന്താരാജു എന്ന ക്യാബ് ഡ്രൈവറുടെ മോശം പെരുമാറ്റത്തിൽ ഉപഭോക്താവ് ശുഭം എക്‌സ് ആപ്പിൽ വീഡിയോ സഹിതം പോസ്റ്റ് ചെയ്ത് പോലീസിൽ പരാതി നൽകി. ശനിയാഴ്ച രാവിലെ തൻ്റെ ബന്ധുക്കളിൽ ഒരാൾക്ക് ആർ. കെ. ലേഔട്ടിൽ നിന്ന് ശുഭം ഒരു ഓല ക്യാബ് ബുക്ക് ചെയ്തിരുന്നു. ഡ്രോപ്പ് പൂർത്തിയാക്കിയ ശേഷം അദ്ദേഹം, ‘നിശ്ചിത…

Read More
Click Here to Follow Us