വൈദ്യുതിബിൽ വർധിപ്പിക്കാനുള്ള പദ്ധതിയുമായി ബെസ്‌കോം

ബെംഗളൂരു : വരുന്ന മൂന്ന് സാമ്പത്തികവർഷത്തേക്ക് വൈദ്യുതിനിരക്ക് വർധിപ്പിക്കാനുള്ള പദ്ധതിയുമായി ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം). പദ്ധതി ബെസ്‌കോം കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന് സമർപ്പിച്ചു. ഇതോടെ വരുന്ന മൂന്നുവർഷവും നഗരവാസികളുടെ വൈദ്യുതിബില്ലിൽ വർധനയുണ്ടാകാൻ സാധ്യത തെളിഞ്ഞു. 2025-26 സാമ്പത്തികവർഷം യൂണിറ്റിന് 67 പൈസയും 2026-27 സാമ്പത്തികവർഷം യൂണിറ്റിന് 75 പൈസയും 2027-28 സാമ്പത്തികവർഷം യൂണിറ്റിന് 91 പൈസയും വീതം വർധിപ്പിക്കാനാണ് ശുപാർശചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 2024-25 സാമ്പത്തികവർഷം യൂണിറ്റിന് 49 പൈസ വർധിപ്പിക്കാൻ ആവശ്യപ്പെട്ട് ബെസ്‌കോം ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന് ശുപാർശചെയ്തിരുന്നെങ്കിലും നടപ്പാക്കാൻ…

Read More

അയോധ്യയിലേക്ക് നേരിട്ട് വിമാനസർവീസ്; വിശദാംശങ്ങൾ

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് നേരിട്ട് അയോധ്യയിലേക്ക് ഈ മാസം 31 മുതൽ ഇൻഡിഗോ വിമാനസർവീസ് ആരംഭിക്കും. എല്ലാ ദിവസവും സർവീസുണ്ടാകും. രാവിലെ 11.40-ന് ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന 6ഇ 934 വിമാനം ഉച്ചയ്ക്ക് 2.25-ന് അയോധ്യയിലെത്തും. തിരിച്ച് അയോധ്യയിൽനിന്ന് 2.55-ന് പുറപ്പെടുന്ന 6ഇ 926 വിമാനം വൈകീട്ട് 5.30-ന് ബെംഗളൂരുവിലെത്തും.  

Read More

ധൃതിപിടിച്ച് ‘പുഷ്പ 2’ സിനിമകാണാൻ പോകുന്നതിനിടെ 19-കാരൻ തീവണ്ടിതട്ടി മരിച്ചു

ബെംഗളൂരു : ‘പുഷ്പ 2’ സിനിമ കാണാൻ ധൃതിപിടിച്ച് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിടെ 19-കാരൻ ട്രെയിൻ തട്ടി മരിച്ചു. ബാഷെട്ടഹള്ളിയിലെ ദൊഡ്ഡബെല്ലാപുരയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശി പ്രവീൺ തമചാലമാണ് മരിച്ചത്. ഐ.ടി.ഐ. ഡിപ്ലോമ ബിരുദധാരിയായ പ്രവീൺ ബാഷെട്ടഹള്ളിയിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു സ്വകാര്യകമ്പനിയിൽ ജോലിചെയ്തുവരുകയായിരുന്നു. രണ്ട് സൃഹൃത്തുക്കൾക്കൊപ്പം സിനിമ കാണാൻ വരുമ്പോഴായിരുന്നു അപകടം. അപകടത്തിന് ദൃക്‌സാക്ഷികളായ സുഹൃത്തുക്കൾ ഭയന്ന് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.

Read More

ബീദറിൽ സ്ട്രോബെറി: കർഷകൻ്റെ പുതിയ പരീക്ഷണത്തിന് പ്രശംസ പ്രവാഹം

ബെംഗളൂരു : പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര മൂന്നാർ വട്ടവട എന്നിവിടങ്ങളിലാണ് സ്ട്രോബെറി കൂടുതലായി കൃഷി ചെയ്യുന്നത് . എന്നാൽ ബയാലു സിമേയിലെ ഒരു കർഷകൻ ഈ പഴം വാണിജ്യാടിസ്ഥാനത്തിൽ വളർത്തിയെടുക്കാൻ ശ്രമിച്ചിരിക്കുകയാണ്. കർഷകൻ്റെ ഈ പുതിയ പരീക്ഷണത്തിന് മറ്റ് കർഷകരും അഭിനന്ദനം അറിയിക്കുകയും മികച്ച ലാഭം പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. വരൾച്ച ബാധിത ജില്ലയെന്ന വിശേഷണം ബിദാർ ജില്ലയ്ക്കുണ്ട്. കൂടാതെ വെള്ളമില്ലാത്തതിനാൽ ഇവിടെ ഒരു വിളയും കൃത്യമായി വിളയാൻ കഴിയുന്നില്ലെന്നും പറയുന്നു. എന്നാൽ ഇത് വെല്ലുവിളിയായി സ്വീകരിച്ച ബീദറിലെ കർഷകനായ വൈജിനാഥ് നിഡോഡ്…

Read More

പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് തിയറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു:

ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും (9) സാൻവിക്കും (7) ഒപ്പമാണ് സന്ധ്യ തിയറ്ററിൽ രേവതി പ്രീമിയർ ഷോ കാണാൻ എത്തിയത്. തിക്കിലും തിരക്കിലും പെട്ട് വീണ് പോയ രേവതിക്ക് പോലീസ് ഉദ്യോഗസ്ഥർ അടക്കം എത്തി സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയർ കാണാൻ അല്ലു അർജുൻ എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്. ഇതോടെ ആളുകൾ സന്ധ്യ തിയറ്ററിലേക്ക് വലിയ തോതിൽ ഒഴുകിയെത്തുകയായിരുന്നു. അതിനിടെ ബെംഗളൂരുവിൽ…

Read More

പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ഒട്ടേറെ പരാതികൾ; 6 പേർക്ക് കൂട്ടസസ്പെൻഷൻ

ബെംഗളൂരു : രാമമൂർത്തി നഗറിലെ ആറ്‌്‌ പോലീസ് ഉദ്യോഗസ്ഥരെ സിറ്റി പോലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. ഇൻസ്പെക്ടർ മുത്തുരാജ്, സബ് ഇൻസ്പെക്ടർ ഉമേഷ്, എ.എസ്.ഐ.മാരായ മഹേഷ്, ഫിറോസ്, ഹെഡ് കോൺസ്റ്റബിൾ മഞ്ജുനാഥ്, കോൺസ്റ്റബിൾ ബസവരാജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഈ ഉദ്യോഗസ്ഥർക്കെതിരേ ഒട്ടേറെ പരാതികൾ നിരത്തി പോലീസ് സ്റ്റേഷനിലെ ജീവനക്കാർ അടുത്തിടെ കമ്മിഷണർക്ക് ഒപ്പിടാത്ത കത്തയച്ചിരുന്നു. കൈക്കൂലിവാങ്ങി കൊലക്കേസ് പ്രതിയെ വെറുതേവിട്ടു, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിയെ വെറുതേവിട്ടു, കൈക്കൂലി വാങ്ങിയശേഷം കഞ്ചാവ് കടത്തുകാരന്റെപേരിൽ കേസെടുത്തില്ല തുടങ്ങിയ ആരോപണങ്ങളാണ് കത്തിൽ പരാമർശിച്ചത്. തുടർന്ന് അന്വേഷണം…

Read More

ഡ്രൈവറുടെ നിയന്ത്രണം വിട്ട് കാർ മറിഞ്ഞു: റോഡരികിൽ നിന്നിരുന്ന വയോധികന് ഗുരുതര പരിക്ക്, നിരവധി വാഹനങ്ങൾക്ക് കേടുപാട്

ബെംഗളൂരു : വ്യാഴാഴ്ച രാത്രി ഉഡുപ്പി കടിയാലി ഒകുഡെ ടവേഴ്‌സിന് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞു. റോഡരികിൽ ഇരുചക്രവാഹനത്തിൽ നിൽക്കുകയായിരുന്ന വൃദ്ധന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. മണിപ്പാലിൽ നിന്ന് ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന മംഗളൂരു രജിസ്ട്രേഷനിലുള്ള സ്വിഫ്റ്റ് കാർ മറിഞ്ഞാണ് അപകടമുണ്ടായത്. അമിത വേഗതയിൽ കാർ ഓടിച്ച ഡ്രൈവർ ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിൽ കുടുങ്ങിയ കാർ ഓടിച്ചിരുന്ന യുവാവും മറുവശത്ത് ഇരുന്ന യുവതിയും സാരമായ പരുക്കുകളോടെ…

Read More

60 അടി താഴ്ചയുള്ള കിണറ്റിൽ വീണ 90കാരിയെ രക്ഷപ്പെടുത്തി

ബെംഗളൂരു : ചിക്കമംഗളൂരു ജില്ലയിലെ കോപ്പ താലൂക്കിലെ മരക്കാട്ടെ ഗ്രാമത്തിൽ 60 അടി താഴ്ചയുള്ള കിണറ്റിൽ വീണ വൃദ്ധയെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. 90കാരിയായ കമല അബദ്ധത്തിൽ കാൽ വഴുതി 60 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. മുങ്ങിപ്പോകാതിരിക്കാൻ കിണറ്റിനുള്ളിൽ പൈപ്പും പിടിച്ച് കമല ഒരു മണിക്കൂറിലേറെ ചിലവഴിച്ചു. തുടർന്ന് വാർത്തയറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി വൃദ്ധയെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ വൃദ്ധയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകിയെന്നും ഇപ്പോൾ ആരോഗ്യവതിയായെന്നും റിപ്പോർട്ടുകളുണ്ട്. അഗ്നിശമന സേനയുടെ പ്രവർത്തനത്തെ നാട്ടുകാർ അഭിനന്ദിച്ചു.

Read More

നഗരത്തിൽ നന്ദിനി ഇഡ്ഡലി-ദോശ മാവിൻ്റെ ലോഞ്ച് വൈകുന്നു; കാരണം ഇങ്ങനെ

മികച്ച നിലവാരവും നിരന്തര നവീകരണവും കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച കെഎംഎഫിൻ്റെ നന്ദിനി ബ്രാൻഡിന് കീഴിൽ നഗരത്തിൽ ഇഡ്ഡലിയും ദോശ മാവും അവതരിപ്പിക്കാനായിരുന്നു പദ്ധതി. ഐഡി, അസൽ, എംടിആർ തുടങ്ങിയ സ്വകാര്യ കമ്പനികൾക്ക് ശക്തമായ കോമ്പറ്റീഷൻ പോലെ നന്ദിനി ബ്രാൻഡ് ദോശയും ഇഡ്ഡലി മാവും വിപണിയിൽ അവതരിപ്പിക്കുമെന്ന് കെഎംഎഫ് പ്രഖ്യാപിച്ചിരുന്നു. അതിനുള്ള ഒരുക്കങ്ങളും നടത്തി ഉൽപ്പന്നങ്ങൾ പുറത്തിറക്കാനുള്ള തീയതി നിശ്ചയിച്ചു. എന്നാൽ ഇപ്പോൾ വിപണിയിൽ മാവ് അവതരിപ്പിക്കാൻ കാലതാമസമുണ്ടെന്നും ദോശ ഇഡ്ഡലി മാവ് അവതരിപ്പിക്കുന്നതിൽ കെഎംഎഫിൽ ആഭ്യന്തര എതിർപ്പുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. ഇഡ്ഡലിയും ദോശയും ബംഗളൂരുവിൽ…

Read More

പ്രവീൺ നെട്ടാരു കൊലക്കേസ്; സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും എൻഐഎ റെയ്ഡ്

ബെംഗളൂരു : കർണാടകത്തിലെ ബി.ജെ.പി. നേതാവും യുവമോർച്ച ദക്ഷിണകന്നഡ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായിരുന്ന പ്രവീൺ നെട്ടാരുവിന്റെ (31) കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കർണാടകത്തിൽ വിവിധയിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) റെയ്ഡ് നടത്തി. കേസിൽ ഒളിവിലുള്ള പ്രതികളുമായി ബന്ധപ്പെട്ടയിടങ്ങളിലായിരുന്നു റെയ്ഡ്. ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി എൻ.ഐ.എ. അറിയിച്ചു. കുടകിലെ സോമവാർപേട്ട്, സുണ്ടിക്കൊപ്പ തുടങ്ങിയ സ്ഥലങ്ങളിലും റെയ്ഡ് നടത്തി. 2022 ജൂലായ് 26-നാണ് സുള്ള്യ ബെല്ലാരെയിൽ ബൈക്കിലെത്തിയ സംഘം പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ബെല്ലാരെ പോലീസാണ് കേസെടുത്തിരുന്നത്. 2022 ഓഗസ്റ്റ് നാലിന് എൻ.ഐ.എ. കേസ്…

Read More
Click Here to Follow Us