പ്രവീൺ നെട്ടാരു കൊലക്കേസ്; സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും എൻഐഎ റെയ്ഡ്

ബെംഗളൂരു : കർണാടകത്തിലെ ബി.ജെ.പി. നേതാവും യുവമോർച്ച ദക്ഷിണകന്നഡ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായിരുന്ന പ്രവീൺ നെട്ടാരുവിന്റെ (31) കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കർണാടകത്തിൽ വിവിധയിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) റെയ്ഡ് നടത്തി.

കേസിൽ ഒളിവിലുള്ള പ്രതികളുമായി ബന്ധപ്പെട്ടയിടങ്ങളിലായിരുന്നു റെയ്ഡ്. ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി എൻ.ഐ.എ. അറിയിച്ചു. കുടകിലെ സോമവാർപേട്ട്, സുണ്ടിക്കൊപ്പ തുടങ്ങിയ സ്ഥലങ്ങളിലും റെയ്ഡ് നടത്തി.

  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

2022 ജൂലായ് 26-നാണ് സുള്ള്യ ബെല്ലാരെയിൽ ബൈക്കിലെത്തിയ സംഘം പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തിയത്.

സംഭവത്തിൽ ബെല്ലാരെ പോലീസാണ് കേസെടുത്തിരുന്നത്. 2022 ഓഗസ്റ്റ് നാലിന് എൻ.ഐ.എ. കേസ് ഏറ്റെടുത്തു. 23 പേർക്കെതിരേയാണ് എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

ഇതിൽ 19 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. നാലുപേർ ഒളിവിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
[masterslider id="10"]

Related posts