നിയമസഭാസമ്മേളനത്തിൽ സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ ബി.ജെ.പി.ക്ക് താത്പര്യമില്ല -ഡി.കെ. ശിവകുമാർ

ബെംഗളൂരു : ബെലഗാവി സുവർണ വിധാൻസൗധയിൽ നടക്കുന്ന നിയമസഭാസമ്മേളനത്തിൽ സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ ചർച്ചചെയ്യാൻ ബി.ജെ.പി.ക്ക് താത്പര്യമില്ലെന്നും രാഷ്ട്രീയത്തിൽമാത്രമാണ് താത്പര്യമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. യഥാർഥപ്രശ്നങ്ങൾ ചർച്ചചെയ്യാൻ ബി.ജെ.പി.ക്ക് താത്പര്യമില്ല. അവർക്കിടയിൽത്തന്നെ ഐക്യമില്ല. അതിനാലാണ് ഇങ്ങനെചെയ്യുന്നതെന്നും ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച നിയമസഭാ ശീതകാലസമ്മേളനം ഈ ആഴ്ചയും തുടരും.

Read More

‘ഡിജിറ്റൽ അറസ്റ്റ്’; സൈബർതട്ടിപ്പിൽ സംസ്ഥാനത്ത് ഈ വർഷം നഷ്ടപ്പെട്ടത് 109 കോടി രൂപ

ബെംഗളൂരു : കർണാടകത്തിൽ സൈബർത്തട്ടിപ്പിന്റെ പുതിയരൂപമായ ‘ഡിജിറ്റൽ അറസ്റ്റ്’ വഴി നടപ്പുസാമ്പത്തികവർഷം വിവിധ ആളുകളിൽനിന്ന് നഷ്ടപ്പെട്ടത് 109.01 കോടി രൂപ. ഇതിൽ അന്വേഷണസംഘത്തിന് വീണ്ടെടുക്കാനായത് വെറും 9.45 കോടി രൂപ മാത്രം. നിയമനിർവഹണ ഏജസികളിലെയോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിലെയോ ഉദ്യോഗസ്ഥർചമഞ്ഞ് ആളുകളിൽ ഭയമുളവാക്കി പണംതട്ടുന്നതാണ് രീതി. വ്യാജ കൂറിയർ കമ്പനിയുടെ പേരിലും ഇത്തരം തട്ടിപ്പുനടക്കാറുണ്ട്. സംസ്ഥാനത്ത് ആകെ 641 ഡിജിറ്റൽ അറസ്റ്റ് കേസുകളാണ് റിപ്പോർട്ടുചെയ്തത്. ഇതിൽ 480 കേസുകളും ബെംഗളൂരുവിലാണ്. മൈസൂരുവിൽ 28…

Read More

സംസ്ഥാനത്ത് 1414 സി.എൻ.ജി. സ്റ്റേഷനുകൾ സ്ഥാപിക്കും; സ്റ്റേഷനുകൾ ഉള്ള സ്ഥലങ്ങൾ അടങ്ങിയ വിശദാംശങ്ങൾ അറിയാൻ വായിക്കം

ബെംഗളൂരു : കർണാടകത്തിൽ 2030-ഓടെ 1414 കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി.) സ്റ്റേഷനുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം. നഗരത്തിലെ വാതകവിതരണ ശൃംഖലയുടെ വികസനത്തിന്റെ ഭാഗമായാണ് സി.എൻ.ജി. സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് നിയോഗിക്കുന്ന ഏജൻസികളാണ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 30 വരെ കർണാടകത്തിൽ 412 സി.എൻ.ജി. സ്റ്റേഷനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ബെംഗളൂരു അർബൻ (77), ബെംഗളൂരു റൂറൽ (41) ദക്ഷിണ കന്നഡ (35), ബല്ലാരി (21), രാമനഗര (17), ബീദർ (16), മൈസൂരു…

Read More

ഇനി മഴയിലും കുഴിയടയ്ക്കൽ മുടങ്ങില്ല; ഇക്കോഫിക്സ് സാങ്കേതിക വിദ്യയിൽ കുഴികൾ അടയ്ക്കാൻ പുതുവഴിയുമായി ബിബിഎംപി; എന്താണ് ഇക്കോഫിക്സ് എന്നറിയാൻ വായിക്കാം

ബെംഗളൂരു∙ നഗരറോഡുകളിലെ തീരാദുരിതമായ കുഴികൾ നികത്താൻ ഇക്കോ ഫിക്സ് സാങ്കേതിക വിദ്യ പരീക്ഷിച്ച് ബിബിഎംപി. വ്യാപാര കേന്ദ്രമായ അവന്യൂ റോഡിലാണ് പുതിയ കുഴിയടപ്പ് പരീക്ഷിച്ചത്. കേന്ദ്ര സർക്കാരിന്റെ സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ബിബിഎംപി പദ്ധതി നടപ്പാക്കിയത്. കാലംതെറ്റിയെത്തുന്ന മഴ കാരണം റോഡുകളിലെ കുഴിയടപ്പ് ഫലപ്രദമാകാത്തത് ബിബിഎംപിക്ക് ഏറെ സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ട്. ബ്രാൻഡ് ബെംഗളൂരു പ്രതിഛായയ്ക്ക് റോഡിലെ കുഴികൾ തടസ്സം നിൽക്കുന്നത് സർക്കാരിനും തലവേദനയാണ്. ഇതോടെയാണ് കുഴിയടപ്പിന് പലവിധ മാർഗങ്ങൾ ബിബിഎംപി തേടുന്നത്. ഇക്കോഫിക്സ് സാങ്കേതിക വിദ്യ സ്റ്റീൽ പ്ലാന്റുകളിൽ ഇരുമ്പയിര്…

Read More

മൈസൂരു – ബാവലി – മാനന്തവാടി റോഡ് തവിട് പൊടി : ദുരിതത്തിലായി സംസ്ഥാനാന്തര യാത്രക്കാർ

മൈസൂരു – ബാവലി – മാനന്തവാടി റോഡിന്റെ ശോചനീയാവസ്ഥ സംസ്ഥാനന്തര യാത്രക്കാരെയും ബാധിക്കുന്നു. സംസ്ഥാന അതിർത്തിയായ അന്തർസന്തേ മുതൽ ബാവലി വരെയുള്ള ഭാഗത്ത് ടാറിങ് തകർന്നതൊടെ യാത്ര ദുഷ്‌കരമായി. ബംഗളുരു മൈസൂരു എന്നിവിടങ്ങളിൽ നിന്ന് വയനാട് കണ്ണൂർ ഭാഗത്തേക്ക് സ്വകാര്യ വാഹനങ്ങളിൽ പോകുന്നവർ കൂടുതലായി ഉപയോകിക്കുന്ന റോഡ് ആണിത്. വൈകിട്ട് 6 മുതൽ രാവിലെ 6 വരെ രാത്രിയാത്ര നിരോധനമുള്ള റോഡിനെ ശബരിമല തീർത്തടകരും ആശ്രയിക്കുന്നു. നാഗാർഹോളെ കടുവ സാങ്കേതത്തിലൂടെ കടന്ന് പോകുന്ന റോഡിൽ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ആക്രമിക്കാൻ എത്തിയാൽ കുണ്ടും കുഴിയും…

Read More

ആർവി റോഡ് – ബൊമ്മസാന്ദ്ര പാതയിലെ മെട്രോ സര്‍വീസ് അടുത്ത മാസം മുതല്‍; പക്ഷെ പാര്‍ക്കിങ് അനിശ്ചിതാവസ്ഥയില്‍

ബംഗളുരു : ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള മെട്രോ ആർവി റോഡ് – ബൊമ്മസാന്ദ്ര പാതയില്‍ ഏടുത്ത മാസം സര്‍വീസ് ആരംഭിക്കാനിരിക്കെ 16 സ്റ്റേഷനുകളില്‍ ഒന്നില്‍ പോലും കാര്‍ പാര്‍ക്കിങ് സൗകര്യമില്ലാത്തത് തിരിച്ചടിയായെക്കും. 13 സ്റ്റേഷനുകളില്‍ ഇരുചക്രവാഹന പാര്‍ക്കിങ് കേന്ദ്രങ്ങളുണ്ട്. ഇവയുടെ നടത്തിപ്പിനായി ബിഎംആര്‍സിഎല്‍ കരാര്‍ ക്ഷണിച്ചിട്ടുണ്ട്. ജയദേവ, ബരത്തന അഗ്രഹാര, ഹുസ്‌ക്കൂര്‍ റോഡ് സ്‌റ്റേഷനുകളില്‍ പാര്‍ക്കിങ് കേന്ദ്രങ്ങളില്ല. ഇലക് ട്രോണിക്ക് സിറ്റി സ്‌റ്റേഷനിലാണ് കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകുക 2630 എണ്ണം. ഐടി കമ്പനികള്‍ ഏറെയുളള മേഖലയിലൂടെ കടന്ന് പോകുന്ന പാതയിലെ സ്ഥലപരിമിതി ചൂണ്ടിക്കാട്ടിയാണ് കാര്‍…

Read More

വിധി വന്ന് ഒരു വർഷം; വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയാരെന്ന ചോദ്യം ഇനിയും ബാക്കി

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ വിധി വന്ന് ഒരു വർഷത്തിനു ശേഷവും പ്രതിയാരെന്ന ചോദ്യം ബാക്കി. കോടതി വെറുതെവിട്ട അർജുൻ തന്നെയാണ് പ്രതിയെന്ന് കുട്ടിയുടെ കുടുംബവും, പൊലീസും ഇപ്പോഴും ഉറപ്പിച്ചു പറയുന്നു. കുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ പ്രോസിക്യൂട്ടറെ സർക്കാർ ഇതുവരെ നിയമിച്ചട്ടില്ല. ഹൈക്കോടതിയിൽ ആറു വയസ്സുകാരിയുടെ കുടുംബം നൽകിയ അപ്പീലിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ വേഗത്തിൽ നിയമിക്കുമെന്ന മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ പത്തുമാസമായിട്ടും നിയമനം നടന്നട്ടില്ല. സർക്കാരിൻറെ ആവശ്യപ്രകാരം പ്രോസിക്യൂട്ടറായി നിയമിക്കാൻ മൂന്ന് പേരുടെ…

Read More

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ശക്തമായ മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ബെംഗളൂരു: സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ഡിസംബർ 16 മുതൽ 18 വരെ ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ഒറ്റപെട്ട കനത്ത മഴയ്ക്കാണ് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണിത്. ബംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ചിക്കബല്ലാപുര, കോലാർ, മാണ്ഡ്യ, മൈസൂരു, തുമകുരു ജില്ലകളിൽ 16, 17 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ദക്ഷിണ കർണാടകയിൽ ഡിസംബർ 18, 19 തീയതികളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…

Read More

24 പേജ് കത്തെഴുതിവെച്ച് ജീവനൊടുക്കിയ ബെംഗളൂരു ടെക്കിയുടെ ഭാര്യാമാതാവും സഹോദരനും അറസ്റ്റിൽ; ഭാര്യ ഒളിവിൽ

ബെംഗളൂരു : കഴിഞ്ഞദിവസം ആത്മഹത്യചെയ്ത ഐ.ടി. ജീവനക്കാരന്റെ ഭാര്യ ഭാര്യാ മാതാവിനെയും സഹോദരനെയും കർണാടക പോലീസ് അറസ്റ്റ് ചെയ്തു. അതുലിൻ്റെ ഭാര്യ മാതാവ് നിഷ സിംഘാനിയ, ഭാര്യ സഹോദരൻ അനുരാഗ് സിംഘാനിയ എന്നിവരെ കർണാടക പൊലീസ് വ്യാഴാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. അതുലിൻ്റെ ഭാര്യ നികിത സിംഘാനിയ ഒളിവിലാണെന്നും അവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചതായും വൃത്തങ്ങൾ അറിയിച്ചു. ഉത്തർപ്രദേശിലെ ജൗൻപൂരിൽ വെച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്, അവിടെയുള്ള പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്. കർണാടക പോലീസ് കോടതിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷം ഇവരെ…

Read More

കിടന്നുറങ്ങിയത് തറയിൽ; ‘തെറ്റ് ചെയ്തിട്ടില്ല; ആദ്യ പ്രതികരണവുമായി അല്ലു അര്‍ജുന്‍

ഹൈദരാബാദ്: തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറഞ്ഞ് നടൻ‌ അല്ലു അർജുൻ. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “രാജ്യമൊട്ടാകെ എന്നെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. എല്ലാ സംസ്ഥാനങ്ങളിലും ഇൻഡസ്ട്രികളിലുമുള്ള ഓരോരുത്തരോടും, എന്റെ ആരാധകരോടും ഞാൻ നന്ദി പറയുന്നു. പ്രത്യേകിച്ച് എനിക്ക് കുഴപ്പമൊന്നുമില്ല. ഞാൻ നിയമം അനുസരിക്കുന്ന ആളാണ്, ഒളിച്ചോടിയിട്ടില്ല. നിയമത്തെ ഞാൻ‌ ബഹുമാനിക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളോടും സഹകരിക്കും. 7697-ാം നമ്പർ തടവുകാരനായ അല്ലു അർജുൻ ഇന്നലെ രാത്രി തറയിലാണ് കിടന്നുറങ്ങിയതെന്നും താരത്തിന്റെ…

Read More
Click Here to Follow Us