മൈസൂരു കൊട്ടാരത്തിൽ ഈ വർഷത്തെ പുഷ്‌പോത്സവം 21 മുതൽ തുടങ്ങും

ബെംഗളൂരു : മൈസൂരു കൊട്ടാരത്തിൽ ഈ വർഷത്തെ പുഷ്പോത്സവം ഡിസംബർ 21 മുതൽ 31വരെ നടക്കും. ക്രിസ്മസ് അവധിക്കാലത്ത് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനായി ഏറെ വൈവിധ്യങ്ങളോടെയാണ് ഇത്തവണത്തെ പുഷ്പോത്സവം സംഘടിപ്പിക്കുകയെന്ന് മൈസൂർ പാലസ് ബോർഡ് അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് ഒൻപത് വരെയാണ് സന്ദർശകർക്ക് പ്രവേശനം. എല്ലാദിവസും വൈകീട്ട് ഏഴ് മുതൽ ഒൻപത് വരെ കൊട്ടാരം വൈദ്യുത പ്രകാശത്താൽ അലങ്കരിക്കും. പത്തുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാകും. മുതിർന്നവർക്ക് 30 രൂപയാണ് ഫീസ്. മേളയിൽ 25,000-ത്തോളം വിവിധതരം അലങ്കാര പൂച്ചെടികളാണ്‌ ഈ വർഷം…

Read More

ഇലക്ട്രോണിക് സിറ്റിയിൽ 20ാം തിയതി മുതൽ വണ്‍വേ നിയന്ത്രണം ഏർപ്പെടുത്തും; വിശദാംശങ്ങൾ

ബംഗളുരു : അപകടങ്ങളും ഗതാഗത കുരുക്കും കുറക്കാൻ ലക്ഷ്യമിട്ട് ഇലക്ട്രോണിക് സിറ്റി വെസ്റ്റ്ഫേസിലെ റോഡുകളിൽ 20 മുതൽ ജനുവരി 30 വരെ ഗതാഗതം ഒരു ഭാഗത്തേക്ക് മാത്രമായി നിയന്ത്രിക്കും. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി വിജയിച്ചാൽ സ്ഥിരമാക്കും. ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ് ഉള്‍പ്പടെയുളള ഐടി കമ്പനികളുളള വെസ്റ്റ് ഫോസിലെ റോഡുകളില്‍ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് പതിവാണ്. ഇലക്ട്രാണിക്ക് സിറ്റി ടോള്‍ പ്ലാസയിലേക്കുളള റോഡിലും സമാന അവസ്ഥയാണ്. പ്രത്യേക സാമ്പത്തിക മേഖലയായ ഇവിചെ ഇലക്ട്രോണിക് സിറ്റി ടൗണ്‍ഷിപ്പ് അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് 24 കി.മീ. റോഡ്. 10 സോണുകളിലായി…

Read More

നഗരത്തിൽ ഇന്നും വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്ന്  വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെയാണ് വൈദ്യുതി മുടക്കം. സെന്റ് ജോൺ വുഡ് അപാർട്ട്മെന്റ്, തവരക്കെരെ, അസെൻക്ച്വർ, ഒരാക്കിൾ, ക്രൈസ്റ്റ് കോളേജ്, ബിടിഎം ലേഔട്ട്, മജെസ്റ്റിക് അപാർട്ട്മെന്റ്, ഒയാസിസ് ഭവൻ, സദ്ദഗുണ്ടേപാളയ, ഗുരപ്പന ലേഔട്ട്, വിക്ടോറിയ ലേഔട്ട്, പാം ഗ്രോവ് അപാർട്ട്മെന്റ്, ബാലാജി തീയറ്റർ, വിവേക്നഗർ, സന്നെനഹള്ളി, വൊന്നർ, ആഞ്ജനേയ ടെംപിൾ സ്ട്രീറ്റ്, കെഎസ്ആർപി ക്വാർട്ടർസ്, യലുഗുണ്ടേ പാളയ, എയർ ഫോഴ്സ് റോഡ്, രുദ്രപ്പ ഗാർഡൻ, എംജി ഗാർഡൻ, ഓസ്റ്റിൻ…

Read More

സംസ്ഥാനത്ത് മൈസൂരുവിലടക്കം പുതിയ അഞ്ച് ആധൂനിക കാൻസർ ആശുപത്രികൾ തുടങ്ങും

ബെംഗളൂരു : സംസ്ഥാനത്ത് മൈസൂരുവടക്കം അഞ്ചിടങ്ങളിൽ പുതിയ ആധൂനിക അർബുദ ആശുപത്രികൾ തുടങ്ങുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ അറിയിച്ചു. ബെലഗാവിയിലെ സുർവണ വിധാൻ സൗധയിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. അർബുദ പരിചരണം വികേന്ദ്രീകരിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ സുപ്രധാന ചുവടുവെപ്പിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. മൈസൂരു, കാർവാർ, മാണ്ഡ്യ, ശിവമോഗ, തുമകൂരു എന്നിവിടങ്ങളിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ സുസജ്ജമായ ആശുപത്രികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി മന്ത്രി അറിയിച്ചത്. അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ ബെലഗാവിയിലും…

Read More

മലയാളിയുടെ മൊബൈൽ കടയിൽ നിന്നും സ്മാർട്ട്‌ ഫോണുകളും രണ്ടുലക്ഷം രൂപയും മോഷണം പോയി

ബെംഗളൂരു : ശിവജിനഗറിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള മൊബൈൽ കടയിൽ മോഷണം. 55 സ്മാർട്ട് ഫോണുകളും രണ്ടുലക്ഷം രൂപയും നഷ്ടപ്പെട്ടു. മലപ്പുറം തിരൂർ സ്വദേശി മുർഷിദ്, സഹോദരൻ മനാഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വിശ്വാസ് കമ്യൂണിക്കേഷൻസിലാണ് മോഷണം നടന്നത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. മുഖംമൂടിയണിഞ്ഞെത്തിയ രണ്ടുപേർ കടയിലെത്തി ഷട്ടർ കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു. ശിവജിനഗർ പോലീസ് കേസെടുത്തു.

Read More

പതിറ്റാണ്ടുകളായി പ്രദേശവാസികളനുഭവിക്കുന്ന ദുരിതത്തിന് അറുതി; വിദ്യാരണ്യപുരത്തെ മാലിന്യം നീക്കൽ പുരോഗമിക്കുന്നു

ബെംഗളൂരു : വിദ്യാരണ്യപുരത്തെ മാലിന്യം നീക്കൽ ദ്രുതഗതിയിൽ. കഴിഞ്ഞ 20 വർഷമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യമാണ് വിദ്യാരണ്യപുരത്ത് തള്ളുന്നത്. നഗരത്തിൽ പ്രതിദിനം 500 ടൺ മാലിന്യം ഉത്പാദിപ്പിക്കുന്നുവെന്നാണ് കണക്ക്. ഇതിൽ 250 ടൺ മാലിന്യം സംസ്കരിക്കാൻ സൗകര്യമുണ്ട്. ബാക്കിയുള്ള 250 ടൺ മാലിന്യം ഇവിടെ പ്രതിദിനം തള്ളുകയായിരുന്നു. കഴിഞ്ഞ 20 വർഷമായി ഇവിടെ മാലിന്യം കുന്നുകൂടുകയാണ്. അമിതമായ ദുർഗന്ധവും ആരോഗ്യ പ്രശ്നങ്ങളും കാരണം മാലിന്യം നീക്കാനുള്ള ജെ.പി. നഗറിലെയടക്കം ജനങ്ങളുടെ മുറവിളിക്കാണ് ഒടുവിൽ പരിഹാരമാകുന്നത്. മാലിന്യം ഒഴിവാക്കാനായി മാലിന്യത്തിൽ രാസവസ്തുക്കൾ തളിച്ചത്…

Read More

കുളത്തിൽ സ്ഫോടനം നടത്തിയ യുട്യൂബർ അറസ്റ്റിൽ

ബെംഗളൂരു: തുമക്കൂരുവിൽ കൃഷിക്ക് ഉപയോഗിക്കുന്ന കുളത്തിൽ സോഡിയം ഉപയോഗിച്ചു സ്ഫോടനം നടത്തിയ യുട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രോൺ പ്രതാപ് എന്നറിയപ്പെടുന്ന എൻ.എം.പ്രതാപാണ് പിടിയിലായത്. മധുഗിരി താലൂക്കിലെ ജാനകലോട്ടി ഗ്രാമത്തിലെ കുളത്തിൽ ശാസ്ത്ര പരീക്ഷണമെന്ന പേരിൽ പ്രതാപ് സ്ഫോടനം നടത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ടിവി ഷോ ബിഗ്ബോസിലെ മുൻ മത്സരാർഥി കൂടിയാണ് പ്രതാപ്.

Read More

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ ഉണ്ടായത് 7.85 ശതമാനം വർധന

ബെംഗളൂരു : ഉയർന്ന താപനിലയും വരൾച്ചയും കാരണം പോയവർഷം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ വർധനയുണ്ടായി. 2023 ഓഗസ്റ്റിനും 2024 ജൂലായ്ക്കുമിടയിൽ സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപഭോഗത്തിൽ 7.85 ശതമാനം വർധനയാണുണ്ടായത്. ഗൃഹജ്യോതി പദ്ധതിയുടെ ഉപഭോക്താക്കളുടെ വൈദ്യുതി ഉപയോഗവും 7.13 ശതമാനം വർധിച്ചിട്ടുണ്ട്. ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിൽ (ബെസ്‌കോം) കഴിഞ്ഞവർഷം 3.76 ശതമാനംമാത്രമേ ഉപഭോഗം വർധിച്ചുള്ളൂ. എന്നാൽ, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള അഞ്ച്‌ വൈദ്യുതിവിതരണ കമ്പനികളിൽ 10 ശതമാനംമുതൽ 19.75 ശതമാനംവരെ വർധനയുണ്ടായി. 2022 ഓഗസ്റ്റിനും 2023 ജൂലായ്ക്കുമിടയിൽ സംസ്ഥാനത്ത് ആകെ 4.64…

Read More

ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ മരണം; ഭാര്യയുടെ അമ്മാവന് മുൻ‌കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ നികിത സിംഘാനിയയുടെ അമ്മാവൻ സുശീൽ സിംഘാനിയയ്ക്ക് അലഹബാദ് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. നികിതയും ബന്ധുക്കളും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവയുടെ ഉത്തരവ്. കഴിഞ്ഞയാഴ്ചയാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എഞ്ചിനീയറായിരുന്ന അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്. ഭാര്യയുടെയും ബന്ധുക്കളുടെയും മാനസിക പീഡനമാണ് ഇതിന് കാരണമെന്ന് അതുൽ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നാണ് നികിത സിംഘാനിയയെ പോലീസ് അറസ്റ്റ് ചെയ്തത്. നികിതയുടെ അമ്മ നിഷ സിംഘാനിയയെയും…

Read More

കല്ല്യാണം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം, കുട്ടികളില്ല; മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിയെ ജീവനോടെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം

മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിയെ ജീവനോടെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡ്ഡിലെ സര്‍ഗുജ ജില്ലയിലാണ് സംഭവം. വിവാഹ കഴിഞ്ഞ് അഞ്ചുവര്‍ഷമായിട്ടും കുട്ടികള്‍ ഇല്ലാത്തതിനാല്‍ മന്ത്രവാദിയെ കാണാനെത്തിയ യുവാവിനാണ് ദാരുണാന്ത്യം ഉണ്ടായത്. ആനന്ദ് യാദവ് എന്നയാളാണ് മരണപ്പെട്ടത്. വീട്ടില്‍ കുഴഞ്ഞുവീണ ആനന്ദിനെ അംബികാപുരിയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റുമോര്‍ട്ടത്തില്‍ യുവാവിന്റെ ശരീരത്തില്‍ നിന്ന് കോഴിക്കുഞ്ഞിനെ ജീവനോടെയാണ് കണ്ടെത്തിയത്. 20 സെന്റീമീറ്റര്‍ നീളമുള്ള കോഴിക്കുഞ്ഞ് ശ്വാസനാളത്തില്‍ തടസ്സം സൃഷ്ടിച്ചതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് ആനന്ദ് മരണപ്പെട്ടതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുളി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ തലകറങ്ങി വീണു…

Read More
Click Here to Follow Us