സതേൺ ബേർഡ് വിങ് ബട്ടർഫ്‌ളൈക്ക് കർണാടക സംസ്ഥാന ബട്ടർഫ്‌ളൈ പദവി 

ബെംഗളൂരു :സതേൺ ബേർഡ് വിങ് ബട്ടർഫ്‌ളൈ ഇനി കർണാടകയുടെ ഔദ്യോഗിക ശലഭ പദവിയിലേക്ക്. മഹാരാഷ്ട്രയ്ക്കു ശേഷം രണ്ടാമതായി കർണാടകം ആയിരിക്കും ഒരു ഔദ്യോഗിക ശലഭം പ്രഖ്യാപിക്കാനായി ഒരുങ്ങുന്നത്. ഈ ശലഭം പശ്ചിമ ഘട്ടത്തിലാണ് കൂടുതലായി കാണപ്പെടുന്നത്.രാജ്യത്തെ ഏറ്റവും വലിയ ശലഭം എന്ന സ്‌ഥാനവും സതേൺ ബേർഡ് വിങ് ബട്ടർഫ്‌ളൈക്കു സ്വന്തം.ഈ ഇനത്തിൽ പെട്ട പെൺവർഗത്തിനു 190 mm നീളം വരെ കാണപ്പെടുന്നു. കഴുത്തിന്റെ മുകളിൽ കാണപ്പെടുന്ന ചുവപ്പ് വരയും ചിറകിലെ മഞ്ഞ വരയും കർണാടക സംസ്ഥാനത്തിന്റെ ഫ്ലാഗിനെ പ്രതിനിധീകരിക്കുകയും ചെയുന്നത് കൊണ്ടാണ് ഒദ്യോഗിക ശലഭ സ്ഥാനത്തിനു സതേൺ ബേർഡ് വിങ് ബട്ടർഫ്‌ളൈ തിരഞ്ഞെടുക്കപ്പെടാൻ കാരണം. കൂടാതെ ഈ ശലഭങ്ങൾ കർണാടകയിൽ ധാരാളമായി കാണപ്പെടുകയും ചെയുന്നു.കേരളത്തിൽ “ഗരുഡ ശലഭം”…

Read More

കർണാടക ഗവണ്മെന്റ് നഴ്സിംഗ് കോട്ടയിൽ പഠിച്ചവര്‍ നിര്‍ബന്ധമായും സംസ്ഥാനത്തിനകത്തുതന്നെ ജോലി ചെയ്യേണ്ടി വരും; സംസ്ഥാനത്തിന് പുറത്തോ വിദേശത്തോ ജോലിചെയ്യാനാവില്ല.

ബെംഗളൂരു : കർണാടകയിലെ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെ തീരുമാന പ്രകാരം ഇനി മുതൽ കർണാടക നഴ്സിംഗ് കോട്ടയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി സംസ്ഥാനത്തിന് പുറത്തു ജോലി ചെയ്യാനാവില്ല.പുതിയ സർക്കുലർ എല്ലാ കോളേജുകൾക്കും നല്കിയിട്ടുണ്ടെന്നും സർവകലാശാല അറിയിച്ചു.സർവകലാശാല വെബ് സൈറ്റിലും  പുതിയ സർക്കുലർ പരസ്യപ്പെടുത്തിയിട്ടുണ്ട്. വിദേശ ജോലി മുന്നിൽ കണ്ടു ചേരുന്ന വിദ്യാർത്ഥികൾക്ക് ഇതു കനത്ത തിരിച്ചടിയായിരിക്കും.കർണാടക നഴ്സിംഗ് കോളേജിൽ പ്രവേശനം ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ നിബന്ധനകൾ പ്രകാരമാണ്.എല്ലാ കോളേജുകളിലും സർക്കാർ കോട്ട നിശ്ചിത ശതമാനം അലോട്ട് ചെയ്തിട്ടുണ്ട്.വിദ്യാർത്ഥികളിൽ നിന്നും കർണാടകയിൽ മാത്രമേ ജോലിചെയുകയുള്ളു എന്ന സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങാനും ഉത്തരവുണ്ട്.…

Read More

വർഗീയ സംഘർഷങ്ങൾ;കർണാടകം രണ്ടാമത്;രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നമ്മള്‍ തന്നെ മുന്നില്‍.

ബെംഗളൂരു: കർണാടകയിൽ വർഗീയ കലാപങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്.ക്രൈം റെക്കോർഡ് ബ്യുറോയുടെ 2015 ലെ കണക്കെടുപ്പനുസരിച്ചു കർണാടകയിൽ 163 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒന്നാംസ്‌ഥാനത്തുള്ള ഹരിയാനയിൽ 201 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതെ സമയം രാഷ്ട്രീയ കലാപങ്ങളിൽ കേരളമാണ് മുൻപന്തിയിൽ.കർണാടകയിൽ പിന്നോക്ക വിഭാഗ അക്രമണങ്ങളും വർധിച്ചിട്ടുണ്ട്.ബെഗളൂരു ആണ് സംസ്ഥാനത്തെ ക്രൈം പട്ടികയിൽ ഒന്നാമത്.രാജ്യത്തെ സുരക്ഷിതമല്ലാത്ത മൂന്ന് വൻ നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു.കഴിഞ്ഞ  വർഷം റിപ്പോർട്ട് ചെയ്ത ഭൂരിഭാഗം കേസുകളിൽ ഡൽഹിയിൽ ആണ് കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത്,രണ്ടാമത് മുംബൈയിലും. സ്ത്രീ പീഡന കേസുകളിലും ബെംഗളൂരു തന്നെയാണ് മുന്നിൽ.

Read More

ബ്രസീലിയൻ പ്രസിഡന്റ് ദിൽമ റൂസഫ് പുറത്തേക്ക്

ബ്രസീലിയ : പ്രസിഡന്റ് ദിൽമ റൂസഫിനെ ബ്രസീലിയൻ സെനറ്റ് ഇ൦പിച്ചു ചെയ്തു. ഇരുപതിനെതിരെ 61 വോട്ടുകൾക്കാണ് ഇടതുപക്ഷ ആഭിമുഖ്യമുള്ള വനിതാ പ്രസിഡന്റ് ദിൽമയെ പുറത്താക്കാൻ സെനറ്റ് തീരുമാനിച്ചത്. കഴിഞ്ഞ മെയ്യിൽ പ്രെസിൻഡന്റിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇപ്പോൾ പ്രെസിഡന്റിന്റെ സ്ഥാനം കൈകാര്യം ചെയുന്ന വൈസ് പ്രസിഡന്റ് മൈക്കിൾ ടെമർ പുതിയ പ്രെസിഡന്റ് ആയി സ്ഥാനമേൽക്കും.സർക്കാർ ബാങ്കിലെ പണം നിയമവിരുദ്ധമായി ഉപയോഗിച്ചെന്ന കുറ്റത്തിനാണ് പ്രെസിഡന്റിനെ സെനറ്റ് പുറത്താക്കിയത്. ദിൽമ റൂസെഫ് ബ്രസീലിയൻ എക്കണോമിസ്റ്റും രാഷ്ട്രീയ നേതാവുമായിരുന്നു.2011 ജനുവരി മുതൽ ബ്രസീലിന്റെ 36 റാമത് പ്രസിഡന്റ് ആയി സ്ഥാനമേറ്റു.2015 മുതൽ ആരോപണങ്ങൾക്കു വിധേയായിരുന്നു.68 കാരിയായ ദിൽമ ഇ൦പിച്ച്മെന്റ് നടപടികൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയാണുണ്ടായത്.

Read More

അച്ചേ ദിന്‍ തുടരുന്നു ; പെട്രോൾ ഡീസൽ വില വർധന വീണ്ടും

ന്യൂഡൽഹി : രാജ്യത്ത് പെട്രോൾ ഡീസൽ വില  വീണ്ടും കുത്തനെ വർധിച്ചു.പെട്രോളിന് 3.38 രൂപയും ഡീസലിന് 2.67  രൂപയുമാണ് വർധിച്ച നിരക്ക് . ഇന്നലെ അർധരാത്രി മുതൽ വർധിപ്പിച്ച പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിച്ച സാഹചര്യത്തിലാണ് ഈ നടപടിയെന്നു എണ്ണകമ്പിനികളുടെ യോഗത്തിൽ അറിയിച്ചു.

Read More

റസിയയുടെ കലാലയ പ്രണയനഷ്ട്ടത്തിനു പത്തു വയസ്സ്

ക്ലാസ്സ്‌മേറ്റ്സ് സിനിമയുടെ ഓർമയ്ക്ക് ഇതു പത്തു വയസ്. എന്നും കൗമാരങ്ങളുടെ പ്രണയ നഷ്ട പട്ടികയിൽ സ്‌ഥാനം പിടിച്ച അനശ്വര  പ്രണയത്തിന്റെ നൊമ്പരമാണ് റസിയയുടെയും   മുരളിയുടേം ജീവിതം സിനിമയിലൂടെ പറയുന്നത് .ക്യാമ്പസ് ഹൃദയങ്ങളിലേക്കു നേരിട്ടിറങ്ങി ചെന്ന ഈ നഷ്ടപ്രണയം ലാൽജോസ് എന്ന സംവിധായകന്റെ ചിറകിലെ പൊൻതൂവൽ ആണ്. ഒരു പിടി നല്ല ഗാനങ്ങളുമായിറങ്ങിയ ചിത്രം കാമ്പസുകളിൽ വലിയ ഓളങ്ങൾ തീർത്തു.ഇൗ തലമുറ ഉള്ളിടത്തോളം കാലം ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിന്റെ ഒാർമകളും നിലനിൽക്കും എന്നു സംവിധായകൻ ലാൽ ജോസ് ഓർമ്മകുറിപ്പിൽ പറയുന്നു.കലാലയ ജീവിതത്തിനു ശേഷം പത്തു വര്ഷങ്ങള് കഴിങ്ങു കണ്ടു മുട്ടുന്ന…

Read More

കാവേരി ജലത്തിന് വേണ്ടി കർണാടകവും തമിഴ്‌നാടും പുകയുന്നു

കാവേരി ജലത്തിന് വേണ്ടി ആയിരത്തിൽ പരം വരുന്ന തമിഴ്‌നാട്ടിലെ കർഷകർ ചൊവ്വാഴ്ച തെരുവിലിറങ്ങി.തമിഴ്നാടിന് കാവേരിജലം വിട്ടുനൽകുന്നതിനെതിരെ പ്രതിഷേധവുമായി കന്നഡ കർഷക സംഘടനകളുടെ നേതൃത്വത്തിൽ മൈസൂരുവിൽ തമിഴ് സിനിമയുടെ പോസ്റ്റർ നശിപ്പിച്ചു. കഴിങ്ങ ജൂൺ ജൂലൈ മാസങ്ങളിൽ തമിഴ്നാടിനു കിട്ടേണ്ട 22.934 ടിഎംസി ft ജലം കർണാടകം ഇതുവരെ നൽകിയില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആരോപിച്ചു. കാവേരി ജല തർക്കപരിഹാര നീതിസഭ പ്രകാരം കർണാടക ഗവണ്മെന്റ് നൽകേണ്ടിയിരുന്ന കാവേരി ജലം കർണാടക വിട്ടു കൊടുക്കാത്തതിൽ  പ്രതിക്ഷേധിച് നിരവധി കർഷകർ തെരുവിലിറങ്ങി. 2007 ലെ ട്രൈബ്യൂണൽ അന്തിമവിധി കർണാടക ലംഘിക്കുന്നതായും തമിഴ്നാട് മന്ത്രിസഭ  ആരോപിച്ചു. വരും ദിവസങ്ങളിൽ പ്രതിഷേധം ഇനിയും കനക്കുമെന്നുo തമിഴ്നാട്ടിലെ കർഷകർ മുന്നറിയിപ്പ് നൽകി.അതെ…

Read More

ബോണസ് വർദ്ധന ഇരട്ടിയായിട്ടും പണിമുടക്കിൽ ഉറച്ചുനില്കുമെന്നു യൂണിയനുകൾ

ന്യൂഡൽഹി:കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ് വർദ്ധന പ്രഖ്യാപിച്ചതിനു പിന്നാലെ പണിമുടക്കിൽ ഉറച്ചുനിൽകുമെന്ന നിലപാടിൽ യൂണിയനുകൾ.രണ്ടു വർഷത്തെ ബോണസ് അനുവദിക്കാനും കാർഷികേതര തൊഴിലാളികളുടെ വേതനം 246 രൂപയിൽ നിന്നും 350 രൂപയാക്കി ഉയർത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.തൊഴിലാളി യൂണിയനുകൾ മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റലി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ,ജെയ്റ്റ്‌ലിയെയും കേന്ദ്ര തൊഴിൽ മന്ത്രി ബണ്ഡാരു ദത്താത്രയെയെയും ഉർജ്ജമന്ത്രി പിയുഷ് ഗോയലിനെയും വരുത്തി തൊഴിലാളികളെ പണിമുടക്കിൽ നിന്നും പിന്തിരിപ്പിക്കണമെന്നു ആവശ്യപെട്ടിരുന്നു.എന്നാൽ പണിമുടക്കുമായി മുന്നോട്ടു പോകുമെന്നു പത്തു തൊഴിലാളി യൂണിയനുകളും പ്രഖ്യാപിച്ചു.ബിജെപി യുടെ…

Read More

ഗൾഫ് യാത്രക്കാർക്ക് എയർ ഇന്ത്യയുടെ ആശ്വാസം

കരിപ്പൂർ :എയർ ഇന്ത്യ ടിക്കറ്റ് നിരക്ക്  കുറച്ച്‌ യാത്രക്കാരെ ആകർഷിക്കാൻ ഒരുങ്ങുന്നു.ആകെ നഷ്ടo 28,000 കോടി കവിഞ്ഞത്തോടെ ആണ് ടിക്കറ്റ് നിരക്ക്  കുറയ്ക്കാനുള്ള ആശയവുമായി എയർ ഇന്ത്യ ഇറങ്ങുന്നത്. എയർ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ   അശ്വനി ലൊഹാനി എല്ലാ എയർ ഇന്ത്യ യൂണിറ്റുകളിൽ നിന്നും ഇതു സംബന്ധിച്ച അഭിപ്രായങ്ങൾ ക്ഷണിച്ചു. ഗൾഫ് മേഖല ആണ് പ്രധാനമായും എയർ ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിലെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്കുകൾ ഗൾഫ് പ്രവിശ്യയിലേക്കാണ്.ഇതുമൂലം ഒരു വലിയ ശതമാനം യാത്രക്കാരെ ആണ് എയർ ഇന്ത്യയ്ക് നഷ്ടമാവുന്നത്.കനത്ത നഷ്ടത്തിലാണ് ദേശീയ വിമാന…

Read More

പാളത്തിലെ വിള്ളലുകൾ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം വൈകി ഓട്ടത്തിലേക്ക്‌

തിരുവനന്തപുരം : കറുകുറ്റിയിലെ അപകടത്തോടെ റെയിൽ പാളങ്ങളിലെ കൂടുതൽ തകരാറുകൾ റെയിൽവേ എൻജിനിയറിങ്  വിഭാഗം ചൂണ്ടിക്കാട്ടി.പാളങ്ങളിലെ  തകരാറുകൾ ഉടൻ പരിഹരിക്കണമെന്നും തകരാറുള്ള ഭാഗങ്ങളിൽ വേഗത കുറയ്‌ക്കണമെന്നും റെയിൽവേ എൻജിനിയറിങ് വിഭാഗം അതാത് സ്റ്റേഷൻ മാസ്റ്റർക്ക് നിർദേശം നൽകി. തിരുവനതപുരം മുതൽ ഷൊർണുർ വരെ ഉള്ള ഭാഗങ്ങളിലെ വേഗ നിയന്ത്രണം എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ ആരംഭിച്ചു.ഈ സ്ഥലങ്ങളിൽ 30 കിലോമീറ്റര് വേഗമാണ് നിർദേശിച്ചിട്ടുള്ളത്. സീനിയർ സെക്‌ഷൻ എൻജിനിയറേ സസ്‌പെൻഡ് ചെയ്തതിനു തൊട്ടുപിന്നാലെ ആണ് പുതിയ വേഗ നിയന്ത്രണ തീരുമാനം റെയിൽവേ എൻജിനിയറിങ് വിഭാഗം കൈകൊണ്ടത്. സംസ്ഥാനത്തെ ട്രെയിനുകൾ 3  മണിക്കൂർ വരെ വൈകി ഓടാൻ…

Read More
Click Here to Follow Us