ബെംഗളൂരു: മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയും, ചെന്നൈ യു.എസ്. കോൺസുലേറ്റ് ജനറൽ ജൂഡിറ്റ് റാവിനുമായി നടന്ന ഓൺലൈൻ കൂടിക്കാഴ്ചക്കിടെ മുഖ്യമന്ത്രി ബെംഗളുരുവിൽ യു എസ് കോൺസുലേറ്റ് സ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയെപറ്റി സംസാരിച്ചു. കോൺസുലേറ്റിൻ്റെ സുഗമമായ പ്രവർത്തനങ്ങൾക്കു വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കാൻ ബെംഗളൂരുവിൽ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉപമുഖ്യമന്ത്രി അശ്വത് നാരായണനും യു എസ് കോൺസുലേറ്റ് തുടങ്ങണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഐ.ടി. ഹബ്ബുകളായ ബെംഗളുരുവിലും മൈസൂരുവിലും കൂടുതൽ യു എസ് കമ്പനികൾ തുടങ്ങാനുള്ള സംവിധാനം സജ്ജമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു എസി ലേക്ക് പോകുന്ന…
Read MoreAuthor: സരിൻ
നഗര ശുചീകരണം ലക്ഷ്യമിട്ട് ബി.ബി.എം.പി.യുടെ വക എട്ടിന്റെ പണി!
ബെംഗളൂരു: റോഡരികിലെ മാലിന്യ നിക്ഷേപം അവസാനിപ്പിക്കാനും വീടുകളിൽ നിന്നും നേരിട്ട് മാലിന്യശേഖരണം നടത്താനും ഉദ്യോഗസ്ഥർക്കും കരാറുകാർക്കും പരമാവധി മൂന്നു മാസത്തെ സമയം അനുവദിച്ചു കൊണ്ട് ബി ബി എം പി ഉത്തരവിറക്കി. സ്ഥിരമായി മാലിന്യം വലിച്ചെറിഞ്ഞു കൊണ്ടിരുന്ന സ്ഥലങ്ങൾ ( ബ്ലാക് സ്പോട്ട്സ്) കണ്ടെത്തി മോടിപിടിപ്പിക്കും. ഖര, ദ്രവമാലിന്യങ്ങളും സാനിറ്ററി മാലിന്യങ്ങളും വേർതിരിച്ച് ശേഖരണം നടത്താനുള്ള പുതിയ ടെൻഡറും നിലവിൽ വന്നതായി ബി ബി എം പി കമ്മീഷണർ മഞ്ജുനാഥ പ്രസാദ് അറിയിച്ചു. ഗോവിന്ദ രാജ് വാർഡിലാണ് പുതിയ മാലിന്യ സംസ്കരണ നിയമം ആദ്യമായി നടപ്പിലാക്കിയത്.…
Read Moreആത്മവിശ്വാസം നഷ്ടമായി, കണ്ണീരണിഞ്ഞ് രാഗിണി; നിസ്സഹകരണം അന്വേഷണത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു
ബെംഗളുരു: മയക്കുമരുന്നു കേസിൽ നടി രാഗിണി ദ്വിവേദി ജൂഡീഷ്യൽ കസ്റ്റഡിയിൽ. അറസ്റ്റിൻ്റെ സമയത്തുണ്ടായിരുന്ന ആത്മവിശ്വാസവും പുഞ്ചിരിയും നഷ്ടപ്പെട്ട നിലയിലാണിപ്പോൾ രാഗിണി. കോവിഡ് പ്രോട്ടോക്കോളിൻ്റെ ഭാഗമായി ക്വാറൻറീൻ സെല്ലിലാക്കപ്പെട്ട രാഗിണി കണ്ണീരിലായെന്ന് ജയിൽ അധികൃതരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മല്ലേശ്വരത്തെ കെ.സി ജനറൽ ആശുപത്രിയിൽ പരിശോധനക്കായി കൊണ്ടുവന്നപ്പോൾ മൂത്ര സാംപിളിൽ വെള്ളം ചേർത്ത് നൽകിയത് ഡോക്ടർമാർ കണ്ടെത്തുകയും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തിരുന്നു. ഈ നിസ്സഹകരണ മനോഭാവം അന്വേഷണത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. കന്നഡ സിനിമാമേഖലയുമായി രവി ശങ്കറിനെ ബന്ധപ്പെടുത്തിയിരുന്നത് രാഗിണിയാണെന്നതിന് വ്യക്തമായ…
Read Moreമഴയെത്തുടർന്ന് കൃഷിനാശം: പച്ചക്കറികൾക്ക് വൻ വില വർധന
ബെംഗളുരു: മഴ ശക്തമായതോടെ സംസ്ഥാനത്തെ പച്ചക്കറി വില ഉയർന്നു.വടക്കൻ കർണ്ണാടകത്തിലുൾപ്പടെ ശക്തമായ മഴയെത്തുടർന്ന് വ്യപകമായുണ്ടായ കൃഷിനാശം പച്ചക്കറി വില കുത്തനെ ഉയരുന്ന നിലയിലേക്കെത്തിച്ചു. ഹോംപ്കോംസ് മാർക്കറ്റുകളിൽ 20 ശതമാനമാണ് വില വർദ്ധന. ഇത് മഴക്കാലത്തുണ്ടാകാറുള്ള ഒരു സാധാരണ പ്രവണതയാണെന്നും മൂന്നാഴ്ചക്കുള്ളിൽ വില സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹോപ്കോംസ് അധികൃതർ. ഒരാഴ്ച മുൻപ് 20 രൂപക്ക് വരെ ലഭിച്ചിരുന്ന തക്കാളിക്ക് 70 രൂപ വരെ വില ഉയർന്നു. ഉള്ളിക്ക് 30 ൽ നിന്ന് 40 രൂപയായി. ഉരുളക്കിഴങ്ങിന് 20 രൂപയോളം ഉയർന്ന് 60 മുതൽ 70…
Read Moreപ്രതിസന്ധി മറികടക്കാൻ വാടക നിരക്ക് കുത്തനെ കുറച്ച് പി.ജി ഉടമകൾ
ബെംഗളൂരു: നിലവിലുള്ള പ്രതിസന്ധി മറികടക്കാൻ പേയിംഗ് ഗസ്റ്റ് സ്ഥാപന നടത്തിപ്പുകാർ പുതിയ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. വാടക നിരക്ക് കുത്തനെ കുറച്ചും നാലു മാസത്തേക്ക് വാടകക്കെടുക്കുമ്പോൾ ആകെ വാടകയിൽ 40% കുറവു നൽകാനും തയ്യാറാണെന്ന് പി.ജി.ഉടമകൾ. നിലവിലുള്ള സ്ഥിതിയനുസരിച്ച് 10 ശതമാനത്തിൽ താഴെ മാത്രം താമസക്കാരുള്ള പി.ജി.കളാണ് അധികവും.പല പി.ജി.കളും പൂർണ്ണമായും നിർത്തിയ നിലയിലുമാണ്. ജനുവരിയോടെ ഐ.ടി. മേഖലയിലുള്ളവർ നേരിട്ട് ഓഫീസുകളിൽ ജോലിയിൽ പ്രവേശിക്കുന്നതോടെ പി.ജി.കൾ സാധാരണ നിലയിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ. ജനുവരി വരെയുള്ള പ്രതിസന്ധി തരണം ചെയ്യാനുള്ള മാർഗ്ഗമെന്ന നിലയിലാണ് കുറഞ്ഞ വാടകയിൽ…
Read Moreസഞ്ജന ഗൽറാണിയും പരപ്പന അഗ്രഹാര ജയിലിൽ
ബെംഗളുരു: ലഹരിമരുന്നു കേസിൽ നടി സഞ്ജന ഗൽറാണിയെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ പരപ്പന അഗ്രഹാര ജയിലിലേക്കയച്ചു. താരദമ്പതികളായ ദിഗന്ത് മഞ്ചലയോടും ഭാര്യ ഐന്ദ്രിത റായിയോടും കഴിഞ്ഞ ദിവസം ഹാജരാകാൻ സി സി ബി ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിനുശേഷം അവരെ വിട്ടയച്ചു. ഇന്നലെ രാവിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തിലെത്തിയ ദമ്പതികൾ നാലു മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയരായി. ദക്ഷിണേന്ത്യയിലെ സിനിമാ താരങ്ങൾ പങ്കെടുത്ത പാർട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ഇവരിൽ നിന്നും ശേഖരിച്ചു. തങ്ങൾ ലഹരിമരുന്നുപയോഗിച്ചിട്ടില്ലെന്ന് ദമ്പതികൾ മൊഴി നൽകി.ആവശ്യമെങ്കിൽ വീണ്ടും ഹാജരാകാമെന്ന് സി സി ബി നിർദ്ദേശിച്ചിട്ടുണ്ട് പോലീസ്…
Read More