നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം കുറയുന്നു.

ബെംഗളൂരു: എല്ലാ ദിവസവും നഗരത്തിൽ 300-400 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും, കഴിഞ്ഞ ദിവസങ്ങളിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഓഗസ്റ്റ് 12 ന് നഗരത്തിൽ 176 കണ്ടൈൻമെന്റ് സോണുകളാണ്  രജിസ്റ്റർ ചെയ്തത്, ആഗസ്റ്റ് 22 ആയപ്പോൾ ഇത് 112 ആയി കുറഞ്ഞു, പത്ത് ദിവസത്തിനുള്ളിൽ 64 എണ്ണം കുറഞ്ഞു എന്ന് ബൃഹത് ബെംഗളൂരു മഹാനഗരപാലികെ (ബിബിഎംപി) പുറത്ത് വിട്ട കണക്കുകൾ വെളിപ്പെടുത്തുന്നു. നിയമങ്ങൾ കർശനമായി നടപ്പാക്കുകയും കൂടുതൽ അവബോധം നൽകുകയും ചെയ്തതാണ് കണ്ടൈൻമെന്റ്സോണുകൾ കുറഞ്ഞതിന് കാരണമെന്ന് ബി ബി എം പി…

Read More

രണ്ട് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മാലിന്യക്കൂമ്പാരത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: വടക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ മഗഡി റോഡിൽ 80 ഫീറ്റ് റോഡിൽ കെ എൽ ഇ ലോകോളേജിന് സമീപം രണ്ട് ദിവസം പ്രായമായ ഒരു പെൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പോലീസ് കുഞ്ഞിനെ രക്ഷിക്കുകയും വാണി വിലാസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ. ചൊവ്വാഴ്ച രാത്രി 9 മണിയോടെ പ്രദേശവാസികളും വിദ്യാർത്ഥികളും ബ്രഹ്മദേവരഗുഡയിലെ കോളേജിന് മുന്നിലെ മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നും കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് അവർ തിരച്ചിൽ നടത്തിയത്. ഉടൻ തന്നെ അവർ പോലീസ് കൺട്രോൾ റൂമിൽ വിവരം…

Read More

വാക്സിനേഷൻ നൽകിയ ആളുകളെ ബിബിഎംപി നിർബന്ധിതമായി കോവിഡ് ടെസ്റ്റിന് വിധേയമാക്കുന്നു.

ബെംഗളൂരു: നഗരത്തിൽ ദിവസേന 52,000 മുതൽ 63,000 വരെ ആളുകൾക്ക് കോവിഡ് പരീശോധനനടത്തുന്നുണ്ട്. ‌ചില സർക്കാർ കേന്ദ്രങ്ങളിൽ കുത്തിവയ്പ്പ് എടുക്കാൻ വരുന്ന ആളുകളെ ബി ബി എം പി ജീവനക്കാർ നിർബന്ധപൂർവ്വം പരിശോധനക്ക് വിധേയമാക്കിയത്‌ കൊണ്ടാണ് ഇത്രയധികം എണ്ണം പരിശോധനകൾ നടന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ കോവിഡ് പരിശോധനക്ക് വിധേയമായ 10 പേരിൽ മൂന്ന് പേർ വാക്‌സിൻ എടുക്കാൻവന്നവരെ നിർബന്ധിച്ച് പരിശോധന നടത്തിയതാണ് എന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി) യിൽ നിന്നുള്ള ചില വൃത്തങ്ങൾ അറിയിച്ചു “ഞങ്ങൾക്ക് വാക്‌സിൻ…

Read More

ബെംഗളൂരു നഗര ജില്ല ഒരു കോടി വാക്സിനേഷൻ പൂർത്തിയാക്കി

അഞ്ച് താലൂക്കുകളും 198 ബി ബി എം പി വാർഡുകളും ഉള്ള ബെംഗളൂരു നഗര ജില്ലയിൽ ബുധനാഴ്ച്ചയോടെ ഒരുകോടി കോവിഡ് വാക്സിനേഷൻ കുത്തിവയ്പ്പുകൾ നടത്തി. എട്ട് മാസം മുമ്പാണ് ഇവിടെ വാക്സിനേഷൻ തുടങ്ങിയത്. ബുധനാഴ്ച വരെ നഗര ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 1,00,34,598 പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയതായി ജില്ലാഭരണകൂടം അധികൃതർ അറിയിച്ചു. 75,90,684 പേർക്ക് ആദ്യ ഡോസ് ലഭിച്ചപ്പോൾ 24,43,914 രണ്ട് ഡോസുകളുംലഭിച്ചു. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പ്രദേശം ഒഴികെയുള്ള നഗരജില്ല ഇപ്പോൾ 90% ലക്ഷ്യം കൈവരിച്ചതായി ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ ജെ മഞ്ജുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ ഭരണകൂടം…

Read More

ബസ് പണിമുടക്കിന് നേതൃത്വം നൽകിയ ജീവനക്കാരുടെ നേതാവിനെ പിരിച്ചുവിടാൻ ബി.എം.ടി.സി നീക്കം

ബെംഗളൂരു: ഡിസംബർ, ഏപ്രിൽ മാസങ്ങളിൽ സംസ്ഥാനത്ത് അനിശ്ചിത കാല ബസ് സമരത്തിന് നേതൃത്വം നൽകിയ ജീവനക്കാരനെ പിരിച്ചുവിടാനുള്ള നടപടി ബി എം ടി സി ആരംഭിച്ചു. ആർ ചന്ദ്രശേഖർ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ലീഗിന്റെ മുൻനിര നേതാവായി ഉയർന്നുവരുകയും വളരെ വേഗത്തിൽ വിവിധ ഗ്രൂപ്പുകളുടെ പിന്തുണ നേടുകയും ചെയ്തു. റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ എല്ലാ ജീവനക്കാർക്കും സർക്കാർ–ജീവനക്കാരുടെ പദവി ആവശ്യപ്പെട്ട് അവർ പിന്നീട് സമരങ്ങൾ ആരംഭിക്കുകയായിരുന്നു. കെ എസ് ആർ ടി സി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ സമർപ്പിച്ച വേതന പരിഷ്കരണവും മറ്റ് ആവശ്യങ്ങളും ലേബർ…

Read More

ആർ.ടി.പി.സി.ആർ ടെസ്റ്റിന് കോവിഡിന്റെ തീവ്രത പ്രവചിക്കാൻ കഴിയും: ഐ.ഐ.എസ്‌.സി പഠനം

ബെംഗളൂരു: ആർ.ടി.പി.സി.ആർ പരിശോധനയ്ക്കായി ശേഖരിച്ച നേസൽ സ്വാബ്‌ സാമ്പിളുകൾ രോഗിക്ക് കോവിഡ് പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് തിരിച്ചറിയാൻ മാത്രമല്ല, രോഗത്തിന്റെ തീവ്രത അറിയാനും സഹായിക്കുമെന്ന് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) ഗവേഷകർ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് പരിശോധന കേന്ദ്രത്തിൽ ലഭിച്ച നേസൽ സ്വാബ് സാമ്പിളുകളുടെ വിശദമായ വിശകലനവും പഠനവും നടത്തിയ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലുകൾ നടത്തിയത്. ഇവിടുത്തെ കോവിഡ് പരിശോധന കേന്ദ്രം 2020 മേയിൽ ആണ് ആരംഭിച്ചത്. അതിന് ശേഷം ഒരു ലക്ഷത്തിലധികം സാമ്പിളുകൾ ഇവിടെ ടെസ്റ്റ് ചെയ്തു. സ്വാബ് സാമ്പിളുകളിൽ നിന്ന് മറ്റ് എന്ത് പ്രസക്തമായ വിവരങ്ങൾ കണ്ടെത്താനാകുമെന്ന്…

Read More

കോവിഡ് 19 മൂന്നാം തരംഗം ഇത് വരെ തുടങ്ങിയിട്ടില്ല; ബി.ബി.എം.പി

ബെംഗളൂരു: നഗരത്തിൽ മൂന്നാമത്തെ കോവിഡ് തരംഗം ഇപ്പോൾ പ്രതീക്ഷിക്കുന്നില്ല എന്ന് ബിബിഎംപി വ്യക്തമാക്കി. “മൂന്നാമത്തെ തരംഗം ഉണ്ടാകുകയാണെങ്കിൽ, അത് കോവിഡിന്റെ പുതിയ വകഭേദങ്ങളിലൂടെ ആയിരിക്കണമെന്ന് വിദഗ്ദ്ധർ പ്രസ്താവിച്ചു. അതിനാൽ, മൂന്നാം തരംഗം ഇപ്പോൾ പ്രതീക്ഷിക്കുന്നില്ല,” എന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ(ആരോഗ്യം) ഡി രൺദീപ് പറഞ്ഞു. എല്ലാ മേഖലകളിൽ നിന്നും ശേഖരിച്ച കോവിഡ് സാമ്പിളുകളുടെ 10 ശതമാനം കോവിഡ് വകഭേതങ്ങൾ കണ്ടെത്താനുള്ള ടെസ്റ്റിന് ബിബിഎംപി അയയ്ക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. “ഈ സാമ്പിളുകളിൽ, ഏകദേശം 75 ശതമാനവും ഡെൽറ്റ വേരിയന്റിൽ പെട്ടവയാണ്, മൂന്ന് കേസുകളിൽ മാത്രമേ ഞങ്ങൾക്ക് ഡെൽറ്റ പ്ലസ് വേരിയന്റിന്റെ റിപ്പോർട്ടുകൾ ലഭിച്ചിട്ടുള്ളൂ,”…

Read More

ഉപരാഷ്ട്രപതി മുൻകൈ എടുത്ത് കേന്ദ്രത്തോട് സംസാരിച്ചു; സംസ്ഥാനത്തിന് കൂടുതൽ കോവിഡ് വാക്സിൻ ഡോസുകൾ ലഭിക്കും

ബെംഗളൂരു: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയയുമായി സംസാരിച്ചതിന് ശേഷം കൂടുതൽ കോവിഡ് വാക്സിൻ ഡോസുകൾ കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചു. “കേന്ദ്രത്തോട് സംസാരിക്കാൻ മുഖ്യമന്ത്രി എന്നോട് ആവശ്യപ്പെട്ടിരുന്നു. ഞാൻ ആരോഗ്യമന്ത്രിയോട് സംസാരിച്ചു, സംസ്ഥാനത്തിന് ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ 25 ശതമാനം കൂടുതൽ വാക്‌സിൻ തരാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു,” എന്ന് ചൊവ്വാഴ്ച രാജ്ഭവനിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ അനൗപചാരിക സംഭാഷണത്തിൽ ഉപരാഷ്ട്രപതി പറഞ്ഞു. ബുധൻ വ്യാഴം ദിവസങ്ങളിൽ ഡൽഹി സന്ദർശിക്കുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഇത് സംബന്ധിച്ച്‌ ചർച്ച ചെയ്യുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.  ബെംഗളൂരുവിലെ ഗിവ് ഇന്ത്യ…

Read More

മധ്യവയസ്‌ക്കനെതിരെ റോഡിൽ വെച്ച് നടന്ന ആക്രമണത്തിൽ സഹപ്രവർത്തകയുടെ മകൾക്ക് പങ്കുള്ളതായി പോലീസ്

ബെംഗളൂരു: കഴിഞ്ഞ മാസം നോർത്ത് ബെംഗളൂരുവിൽ 51 വയസ്സുള്ള ഒരാൾക്ക് നേരെ റോഡിൽ വെച്ച് നടന്ന ആക്രമണത്തിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകയുടെ മകൾക്ക്  പങ്കുള്ളതായി പോലീസ് പറഞ്ഞു. ഈ സഹപ്രവർത്തകയുമായി ഇയാൾ അടുപ്പത്തിലായിരുന്നു എന്നും പോലീസ് പറഞ്ഞു. പകൽസമയത്ത് നടന്ന ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഗുഡ്‌നഹള്ളി ഗ്രൗണ്ടിന് സമീപത്ത് നിന്ന് ചിനാൽ അവി എന്നറിയപ്പെടുന്ന  അവിനാശ് എന്ന റൗഡിയെ ശനിയാഴ്ച്ച അറസ്റ്റ് ചെയ്തതോടെയാണ് സഞ്ജയ് നഗർ പോലീസ് ആക്രമണത്തിലെ ചുരുളുകൾ അഴിച്ചത്. രാമമൂർത്തി നഗറിലെ താമസക്കാരനായ മുനിരാജു കെ സിയെ ജൂലൈ 29 ന് ഉച്ചയ്ക്ക് 12.30…

Read More

നഗരത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയായി തുടരുന്നു

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ കഴിഞ്ഞ 40 ദിവസങ്ങളായി ബെംഗളൂരുവിലെ പോസിറ്റിവിറ്റി നിരക്ക് സ്ഥിരമായി 1 ശതമാനത്തിൽ താഴെ നിൽക്കുന്നു. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, ജൂലൈ 12 മുതൽ ഓഗസ്റ്റ് 21 വരെ, നഗരത്തിന്റെ പോസിറ്റിവിറ്റി നിരക്ക് 1 ശതമാനത്തിൽ താഴെയാണ്. ജൂലൈ 12 ന്, പോസിറ്റിവിറ്റി നിരക്ക് 0.62 ശതമാനവും ജൂലൈ 18 ന് 0.55 ശതമാനവും ആയി ഇത് കുറഞ്ഞു, ജൂലൈ 24 ന് ഏറ്റവും കുറഞ്ഞ പോസിറ്റിവിറ്റി നിരക്കായ 0.27 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്.…

Read More
Click Here to Follow Us