ബെംഗളൂരു: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിൽ വരും ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഏതെല്ലാമെന്ന് താഴെ വായിക്കാം. സെപ്റ്റംബർ 7: ജയനഗർ 100 ഫീറ്റ് റോഡ്, ലാൽബാഗ് റോഡ്, ബച്ചേഗൗഡ റോഡ്, ഐഎസ്ആർഒ ലേഔട്ട് , കുമാരസ്വാമി ലേഔട്ട്, വിറ്റൽനഗർ, ബനശങ്കരി സ്റ്റേജ് 3, പത്മനാഭനഗർ. സെപ്റ്റംബർ 8 : ജെ സി റോഡ്, പ്രതിമ ഇൻഡസ്ട്രിയൽ ലേഔട്ട്, ഐ എസ് ആർ ഒ ലേഔട്ട്, വസന്തവല്ലഭ നഗർ, കുവെംപു നഗർ, വസന്തപുര, ഈശ്വര ലേഔട്ട്, ലക്ഷ്മി…
Read MoreAuthor: WEB TEAM
5,000 പുതിയ അധ്യാപകരെ ഉടൻ നിയമിക്കും : മുഖ്യമന്ത്രി
ബെംഗളൂരു: സർക്കാർ സ്കൂളുകളിലെ ഒഴിവുകൾ നികത്താൻ ഈ അധ്യയന വർഷം സംസ്ഥാന സർക്കാർ 5,000 അധ്യാപകരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഞായറാഴ്ച അധ്യാപകദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സ്കൂളുകളുടെ വികസനത്തിന് സംഭാവന നൽകുന്നവരെ സഹായിക്കുന്നതിനുള്ള ‘നമ്മ ശാലെ , നന്നകൊടുഗെ’ (എന്റെ സ്കൂൾ, എന്റെ സംഭാവന) ആപ്പിനെ അദ്ദേഹം അഭിനന്ദിച്ചു. കോവിഡ് 19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ അധ്യാപകർ മുൻനിര തൊഴിലാളികളായി പ്രവർത്തിച്ചതിൽ പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് അഭിനന്ദിച്ചു. സംസ്ഥാനത്ത് ഡ്യൂട്ടിയിലായിരുന്നപ്പോൾ 31 അധ്യാപകർക്ക് കോവിഡ് 19 വൈറസ് ബാധിച്ച് ജീവൻ നഷ്ടമായതായി…
Read Moreബെംഗളൂരുവിലെ 7 സ്ഥലങ്ങളിൽ ഇനി വൈദ്യതി വിതരണം തടസ്സപ്പെടില്ല
ബെംഗളൂരു: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഒക്ടോബറിന് ശേഷം തടസ്സമില്ലാത്ത വൈദ്യുതി വിതരണം നടക്കുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) അറിയിച്ചു. ഇന്ദിരാനഗർ, മല്ലേശ്വരം, പീനിയ, ജയനഗർ, രാജരാജേശ്വരി നഗർ, ശിവാജി നഗർ, ഹെബ്ബാൾ എന്നീ ഏഴുപ്രദേശങ്ങളിലായിരിക്കും ഒക്ടോബർ മുതൽ തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യാൻ കഴിയുന്നത്. 29 സബ് ഡിവിഷനുകളിൽ ഏഴ് എണ്ണത്തിൽ ഭൂഗർഭ വൈദ്യുതി കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായതിനാലാണ് മേല്പറഞ്ഞ സ്ഥലങ്ങളിൽ ഒക്ടോബർ മുതൽ തടസ്സമില്ലാതെ വൈദ്യുതി വിതരണംചെയ്യാൻ കഴിയുന്നത്. കോറമംഗല, എച്ച്എസ്ആർ ലേഔട്ട്, വൈറ്റ്ഫീൽഡ്, ജാലഹള്ളി എന്നിവിടങ്ങളിലേക്കുള്ള ട്രാൻസ്മിഷൻ കേബിളുകൾ സ്ഥാപിക്കുന്നതിനുള്ള ജോലി…
Read Moreനമ്മ മെട്രോ: ബയപ്പനഹള്ളി മുതൽ കെങ്കേരി വരെ ഇന്നി മുതൽ 48 മിനിറ്റ്.
ബെംഗളൂരു: നമ്മ മെട്രോ ട്രെയിനുകൾ പർപ്പിൾ ലൈനിലെ ബയപ്പനഹള്ളി മുതൽ കെങ്കേരി വരെയുള്ള ദൂരം (25 കിലോമീറ്റർ) ഇന്ന് മുതൽ 48 മിനിറ്റിനുള്ളിൽ പൂർത്തിയാക്കും.ഓഗസ്റ്റ് 29 നാണ് കെങ്കേരി മെട്രോ (മൈസൂർ റോഡ്–കെങ്കേരി ) ഉദ്ഘാടനം ചെയ്തത്. ഞായറാഴ്ച വരെ, രണ്ട് പോയിന്റുകൾക്കിടയിലുള്ള യാത്രാ സമയം 52 മിനിറ്റായിരുന്നു. ഗ്രീൻ ലൈനിന്റെ നാഗസാന്ദ്ര–സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ലൈനിൽ (30 കി.മീ) യാത്രാ സമയം 55 മിനിറ്റ് എടുക്കുമെന്ന് ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബിഎൽ യശ്വന്ത് ചവാൻ പറഞ്ഞു. മെട്രോ യാത്രാ സമയം കണക്കാക്കേണ്ടത് ആദ്യത്തേതും അവസാനത്തേതുമായ സ്റ്റേഷനുകൾ പിന്നിടാനുള്ള സമയത്തിനൊപ്പം…
Read Moreഗണേശ ചതുർത്ഥി പൊതു ആഘോഷത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകി
ബെംഗളൂരു: സെപ്തംബർ 10 മുതൽ പരമാവധി അഞ്ച് ദിവസം വരെ ഗണേശ ചതുർത്ഥി പൊതു ആഘോഷത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകി. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ ബാധകമാണ്. ആഘോഷങ്ങളിൽ സാംസ്കാരിക പരിപാടികളും ഘോഷയാത്രകളും നിരോധിച്ചിരിക്കുന്നു. ഗണേശോത്സവത്തോടനുബന്ധിച്ച് പൊതു ആഘോഷങ്ങൾ അനുവദിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം ഉയരുന്നതിനിടയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച വിദഗ്ധരുമായും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുമായും കൂടിയാലോചിചന നടത്തിയിരുന്നു. ഒരു മണിക്കൂർ നീണ്ട യോഗത്തിൽ ആഘോഷങ്ങൾക്ക് നിയന്ത്രിത അനുമതി നൽകാമെന്ന് തീരുമാനിച്ചു. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2%ൽ കുറവുള്ള ജില്ലകളിൽ മാത്രമേ പരമാവധി അഞ്ച് ദിവസത്തേക്ക് പൊതുവായി ഗണേശ വിഗ്രഹങ്ങൾ…
Read Moreനഗരത്തിൽ വീണ്ടും നഴ്സിംഗ് കോളേജിൽ കോവിഡ്: 24 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു
ബെംഗളൂരു: ഹൊറമാവിലെ ഒരു നഴ്സിംഗ് കോളേജിൽ 34 പേർക്ക് കോവിഡ് 19 വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന് ശേഷം, ദാസറഹള്ളിയിലെ ഒരു നഴ്സിംഗ് കോളേജിൽ ശനിയാഴ്ച മറ്റൊരു ക്ലസ്റ്റർ കണ്ടെത്തി, ഏകദേശം 24 പോസിറ്റീവ് കേസുകൾ ഇവിടെ ഉണ്ട്. 200 ആൺകുട്ടികളും 250 പെൺകുട്ടികളും ഉൾപ്പെടെ 450 ഇൽ അധികം വിദ്യാർത്ഥികൾ കോളേജ് കാമ്പസിലുണ്ട്. ധന്വന്തരി നഴ്സിംഗ് കോളേജിലെ ഒരു വിദ്യാർത്ഥിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. കേസ് കണ്ടെത്തിയതിന് ശേഷം, 470 ഇൽ അധികം ആർടി–പിസിആർ പരിശോധനകൾ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും നടത്തി. തുടർന്ന് ഏഴ് ആൺകുട്ടികൾക്കും…
Read Moreബെംഗളൂരുവിൽ തെരുവ് നായ്ക്കൾ കുട്ടിയെ ആക്രമിച്ചു, ബി.ബി.എം.പിക്കെതിരെ നടപടി ആവശ്യപ്പെട്ട് മാതാപിതാക്കൾ
ബെംഗളൂരു: കഴിഞ്ഞ വ്യാഴാഴ്ച എച്ച്എഎല്ലിന് സമീപം വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ട് വയസുകാരിയെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവം സ്ഥിരീകരിച്ച പോലീസ്, പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണെന്ന് പറഞ്ഞു. അതേസമയം, നേപ്പാൾ സ്വദേശിയായ പെൺകുട്ടിയുടെ കുടുംബം ബിബിഎംപി ഉദ്യോഗസ്ഥർക്കെതിരെ പോലീസ് നടപടിയെടുക്കുന്നതിനായി കാത്തിരിക്കുകയാണ്. എന്നാൽ, ഒരാഴ്ച കഴിഞ്ഞിട്ടും നിയമനടപടി സ്വീകരിച്ചിട്ടില്ലെന്ന് അവർ ആരോപിച്ചു. ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു, “പെൺകുട്ടി ഉച്ചകഴിഞ്ഞ് ചിന്നപ്പനഹള്ളിയിലെ ഒരു വീടിന് മുന്നിൽ ഒറ്റയ്ക്ക് കളിക്കുകയായിരുന്നു, അവളുടെ പിതാവ് സുരേഷ് അവളെ നായ്ക്കൾ ആക്രമിക്കുന്നത് കണ്ട് രക്ഷിച്ചു. കുട്ടിയെ അയാൾ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.ബിബിഎംപി…
Read Moreവാർഡുകൾക്ക് 60 ലക്ഷം രൂപ വീതം വകയിരുത്തി, നോഡൽ ഓഫീസർമാർ മീറ്റിംഗുകൾ നടത്തി ഫണ്ട് വിനിയോഗം ചർച്ച ചെയ്യണം.
ബെംഗളൂരു: എല്ലാ നോഡൽ ഓഫീസർമാരും വാർഡ് കമ്മിറ്റി യോഗങ്ങൾ നടത്തണമെന്നും അനുവദിച്ച ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച് ചർച്ച ചെയ്യണമെന്നും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. വാർഡിന് 60 ലക്ഷം ഗ്രാന്റ് തുക വകയിരുത്തിയിട്ടുണ്ടെന്നും അതിൽ 20 ലക്ഷം ഫുട്പാത്ത് നന്നാക്കാനും 20 ലക്ഷം റോഡുകളിലെ കുഴികൾ നന്നാക്കാനും 20 ലക്ഷം രൂപ കുഴൽക്കിണറുകൾക്കുമാണ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കാലാവധി അവസാനിച്ചതിന് ശേഷം എല്ലാ വാർഡുകളിലും ഒരു നോഡൽ ഓഫീസറായി ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയമിച്ചതായി പറഞ്ഞു. വാർഡ് കമ്മിറ്റികളിലൂടെ, എല്ലാപ്രശ്നങ്ങളും കണ്ടെത്തുകയും ഉടനടി പരിഹരിക്കുകയും വേണം…
Read Moreകെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ മിനി സിറ്റി സെന്റർ ആരംഭിക്കുന്നു
ബെംഗളൂരു: കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി വൻതോതിലുള്ള നവീകരണം ആരംഭിക്കുന്നു. ഭക്ഷണം, പാനീയം, വിനോദം, ചില്ലറ വിൽപ്പന സൗകര്യങ്ങൾ എന്നിവയുള്ള ഒരു മിനി സിറ്റി സെന്റർ ഉൾപ്പെടുന്ന റെയിൽ ആർക്കേഡിനായി ടെൻഡർ വിളിച്ചു. രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസന ചുമതല ഏൽപ്പിച്ചിട്ടുള്ള ഇന്ത്യൻ റെയിൽവേസ്റ്റേഷൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ആണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഒൻപതു മാസത്തേക്ക് കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ ആർക്കേഡ് സ്ഥാപിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് ടെൻഡർ എന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. “യാത്രക്കാർക്ക് മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങൾ നൽകുകയും അവരുടെ യാത്രാനുഭവം വർദ്ധിപ്പിക്കുകയുമാണ് ഈ…
Read Moreപിരിച്ചുവിട്ട നിംഹാൻസ് ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി സന്നദ്ധ പ്രവർത്തകർ രംഗത്തെത്തി
ബെംഗളൂരു: നിംഹാൻസ് ആശുപത്രിയിലെ 19 തൊഴിലാളികളെ പിരിച്ചുവിട്ടതിനെത്തുടർന്ന് സന്നദ്ധപ്രവർത്തകർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ഡയറക്ടർക്കും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനും തുറന്ന കത്ത് നൽകി. രാത്രിയിലെ ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനെക്കുറിച്ച് ആശങ്ക ഉയർത്തിയതിനാലാണ് ദളിത് സമുദായത്തിലെ 15 സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികളെ ജോലിയിൽ നിന്ന് നീക്കിയതെന്ന് പ്രവർത്തകർ പറഞ്ഞു. “രാത്രിയിൽ സംസ്ഥാന സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയ സമയത്താണ് രാത്രി 9 മണിക്ക് ശേഷം ജോലിക്ക് പോകാൻ സ്ത്രീകളെ നിർബന്ധിതരാക്കുന്നത്. പൊതുഗതാഗതമോ നിംഹാൻസിന്റെ സഹായമോ ഇല്ലാതെ, അവർ ജോലിക്ക് എത്തേണ്ടതാണ്.…
Read More