ബെംഗളൂരുവിലെ 7 സ്ഥലങ്ങളിൽ ഇനി വൈദ്യതി വിതരണം തടസ്സപ്പെടില്ല

ബെംഗളൂരു: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഒക്ടോബറിന് ശേഷം തടസ്സമില്ലാത്ത വൈദ്യുതി വിതരണം നടക്കുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) അറിയിച്ചു.

ഇന്ദിരാനഗർ, മല്ലേശ്വരം, പീനിയ, ജയനഗർ, രാജരാജേശ്വരി നഗർ, ശിവാജി നഗർ, ഹെബ്ബാൾ എന്നീ ഏഴുപ്രദേശങ്ങളിലായിരിക്കും ഒക്ടോബർ മുതൽ തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യാൻ കഴിയുന്നത്.

  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!

29 സബ് ഡിവിഷനുകളിൽ ഏഴ് എണ്ണത്തിൽ ഭൂഗർഭ വൈദ്യുതി കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായതിനാലാണ് മേല്പറഞ്ഞ സ്ഥലങ്ങളിൽ ഒക്ടോബർ മുതൽ തടസ്സമില്ലാതെ വൈദ്യുതി വിതരണംചെയ്യാൻ കഴിയുന്നത്.

കോറമംഗല, എച്ച്എസ്ആർ ലേഔട്ട്, വൈറ്റ്ഫീൽഡ്, ജാലഹള്ളി എന്നിവിടങ്ങളിലേക്കുള്ള ട്രാൻസ്മിഷൻ കേബിളുകൾ സ്ഥാപിക്കുന്നതിനുള്ള ജോലി പൂർത്തീകരിക്കാൻ ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം.

2021- പദ്ധതി പൂർത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. കോവിഡ് പ്രതിസന്ധി മൂലം വൈകുകയായിരുന്നു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;
[masterslider id="10"]

Related posts