5,000 പുതിയ അധ്യാപകരെ ഉടൻ നിയമിക്കും : മുഖ്യമന്ത്രി

ബെംഗളൂരു: സർക്കാർ സ്കൂളുകളിലെ ഒഴിവുകൾ നികത്താൻ അധ്യയന വർഷം സംസ്ഥാന സർക്കാർ 5,000 അധ്യാപകരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഞായറാഴ്ച അധ്യാപകദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ സ്കൂളുകളുടെ വികസനത്തിന് സംഭാവന നൽകുന്നവരെ സഹായിക്കുന്നതിനുള്ളനമ്മ ശാലെ , നന്നകൊടുഗെ’ (എന്റെ സ്കൂൾ, എന്റെ സംഭാവന) ആപ്പിനെ അദ്ദേഹം അഭിനന്ദിച്ചു.

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

കോവിഡ് 19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ അധ്യാപകർ മുൻനിര തൊഴിലാളികളായി പ്രവർത്തിച്ചതിൽ  പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് അഭിനന്ദിച്ചു. സംസ്ഥാനത്ത് ഡ്യൂട്ടിയിലായിരുന്നപ്പോൾ 31 അധ്യാപകർക്ക് കോവിഡ് 19 വൈറസ് ബാധിച്ച്  ജീവൻ നഷ്ടമായതായി അദ്ദേഹം പറഞ്ഞു.

പകർച്ചവ്യാധി സമയത്ത് വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് എസ്എസ്എൽസി പരീക്ഷ നടത്താൻ അധ്യാപകർ സഹായിച്ചു. 8,75,000 ഉദ്യോഗാർത്ഥികൾ പരീക്ഷയെഴുതിയതിനാൽ അത് എളുപ്പമുള്ളകാര്യമായിരുന്നില്ല. ജോലിക്ക് ഞാൻ അധ്യാപകരെ അഭിനന്ദിക്കുന്നു, ”എന്ന് മന്ത്രി നാഗേഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts