ബെംഗളൂരു: സദാശിവനഗറിൽ വെള്ളിയാഴ്ച പുലർച്ചെ 17 വയസുകാരനെ പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രഭാത നടത്തത്തിന് ഇറങ്ങിയ ചിലരാണ് പോലീസിനെ വിവരമറിയിച്ചത്. ഗംഗേനഹള്ളിയിൽ താമസിക്കുന്ന സൈന്യത്തിൽ നിന്ന് വിരമിച്ച ഒരു ഹവിൽദാറിന്റെ മകൻ രാഹുൽ ഭണ്ഡാരിയാണ് മരിച്ചത്. ആർമി സ്കൂളിലെ രണ്ടാം വർഷ പ്രീ–യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്. “ഒരു പിസ്റ്റൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്, കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഒരു വെടിയുണ്ട പുറത്തെടുത്തു. നെറ്റിയുടെ വലതുവശത്ത് കൂടെ വെടിയുണ്ട തുളച്ചുകയറി, ഇടത് ഭാഗത്ത് കൂടെ പുറത്തേക്ക് വന്നു” എന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വെടി…
Read MoreAuthor: WEB TEAM
ഒരു വിദ്യാർത്ഥി കൂടി ആത്മഹത്യ ചെയ്തു, ഒരാഴ്ചക്കിടെ രണ്ടാമത്തെ ദുരന്തം
ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) രാജസ്ഥാൻ സ്വദേശിയായ ഒരു ബിഎസ്‌സി വിദ്യാർത്ഥിയെ സെപ്റ്റംബർ 14 ചൊവ്വാഴ്ച മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാർത്ഥി ആത്മഹത്യ ചെയ്തതായും രണ്ട് കുറിപ്പുകൾ കണ്ടെടുത്തതായും സദാശിവനഗർ പോലീസ് പറഞ്ഞു. ഒരു കുറിപ്പ് വിദ്യാർത്ഥിയുടെ മാതാപിതാക്കളെ അഭിസംബോധന ചെയ്യുന്നതും മറ്റൊന്ന് അവന്റെ സുഹൃത്തുക്കളെ അഭിസംബോധന ചെയ്യുന്നതും ആണ് എന്നും പോലീസ് അറിയിച്ചു. വിദ്യാർത്ഥിയുടെ മുറിയിലേക്ക് വാതിൽ തകർത്താണ് പോലീസ് കയറിയത് എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ച വിദ്യാർത്ഥിയുടെ മാതാപിതാക്കൾക്ക് കുട്ടിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെതുടർന്ന് ക്ലാസ്സിലെ മറ്റ് കുട്ടികളെ വിളിച്ചിരുന്നു. ഇതിനെ തുടർന്ന് പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. കൊൽക്കത്തയിൽ നിന്നുള്ള പിഎച്ച്ഡി വിദ്യാർത്ഥിയെ…
Read Moreസംസ്ഥാനത്ത് സ്കൂളുകളിലെ ദേശീയ വിദ്യാഭ്യാസ നയം ചെറിയ ക്ലാസുകളിൽ നിന്നും ആരംഭിക്കും
ബെംഗളൂരു: 2022-23 അധ്യയന വർഷം മുതൽ സ്കൂളുകളിൽ ലോവർ കിന്റർഗാർട്ടനിൽ നിന്ന് ആരംഭിക്കുന്ന ആദ്യ അഞ്ച് വർഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദേശീയ വിദ്യാഭ്യാസ നയം -2020 (എൻഇപി -2020) ഘട്ടം ഘട്ടമായിഅവതരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. എൻഇപി -2020 ന്റെ കീഴിലുള്ള ആദ്യകാല ചൈൽഡ്ഹുഡ് കെയർ ആൻഡ് എഡ്യുക്കേഷന്റെ (ഇസിസിഇ) കീഴിലാണ് ആദ്യത്തെ അഞ്ച് വർഷത്തെ സ്കൂൾ വിദ്യാഭ്യാസം. പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിക്കുന്ന ഒരു സെൽ, വകുപ്പ് രൂപീകരിച്ചു. ഇസിസിഇ, ഫൗണ്ടേഷണൽ ലിറ്ററസി ആൻഡ് ന്യൂമെറസി, വൊക്കേഷണൽ എജ്യുക്കേഷൻ, സ്കൂൾ കോംപ്ലക്സുകൾ എന്നിവയായിരിക്കും പ്രധാന മേഖലകൾ.…
Read Moreതെക്കൻ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത് നമ്മ ബെംഗളൂരുവിൽ.
ബെംഗളൂരു: തെക്കൻ മെട്രോപൊളിറ്റൻ നഗരങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ കൊലപാതകങ്ങളുടെ പട്ടികയിൽ നമ്മ ബെംഗളൂരു ഒന്നാമത്. മുൻവർഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണം യഥാർത്ഥത്തിൽ കുറഞ്ഞുവെന്ന് ബെംഗളൂരു സിറ്റി പോലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) ബുധനാഴ്ച പുറത്തുവിട്ട ‘ക്രൈം ഇൻ ഇന്ത്യ -2020’ എന്ന റിപ്പോർട്ട് അനുസരിച്ച്, ദക്ഷിണേന്ത്യയിലെ എല്ലാ പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളെയും കൊലപാതകങ്ങളുടെ എണ്ണത്തിൽ ബെംഗളൂരു മറികടന്നിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, 2020 മാർച്ച് 25 മുതൽ മേയ് 31 വരെ ദേശീയ തലത്തിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ ആയിരുന്നു എങ്കിലും, വിവിധ കാരണങ്ങളാൽ മൊത്തം 179…
Read Moreകോവിഡ് രോഗലക്ഷണങ്ങളുള്ള കുട്ടികൾ പരിശോധിനക്ക് വിധേയരാകണം
ബെംഗളൂരു: രണ്ട് ദിവസത്തിൽ കൂടുതൽ കോവിഡ് പോലുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്ന വിദ്യാർത്ഥികൾ കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗുരാവ് ഗുപ്ത ബുധനാഴ്ച പറഞ്ഞു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി രണ്ട് ദിവസത്തിലധികം നീണ്ടുനിൽക്കുന്ന കോവിഡ് പോലുള്ള ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികളെ കണ്ടെത്താനും പരിശോധിക്കാനും, നഗരത്തിലെ എല്ലാ സ്കൂളുകളിലെയും നോഡൽ അധികാരികളെ കണ്ടെത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങിയ സാഹചര്യത്തിൽ അവരിൽ വൈറസ് പടരാതിരിക്കാനുള്ള നടപടികളെക്കുറിച്ച്, ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു എന്ന് കുട്ടികളുടെ സുരക്ഷയ്ക്കായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ശിശുപരിപാലന വിദഗ്ധ സമിതി അംഗങ്ങളുമായും സാങ്കേതിക വിദഗ്ധ…
Read Moreനിപ വൈറസ്: സംസ്ഥാനത്ത് നിന്നുള്ള സാമ്പിൾ നെഗറ്റീവ് ആയി
ബെംഗളൂരു: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) യിലേക്ക് സംസ്ഥാനത്ത് നിന്നും അയച്ച നിപ വൈറസിന്റെ സംശയാസ്പദമായ സാമ്പിൾ നെഗറ്റിവ് ഫലം സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു . പരിശോധനക്കായി അയച്ച നിപ സാമ്പിളിന്റെ റിപ്പോർട്ട് വന്നിട്ടുണ്ടെന്നും യുവാവ് നെഗറ്റീവ് ആണെന്നും ദക്ഷിണ കന്നഡ ജില്ലയിലെ ജില്ലാ ഹെൽത്ത് ഓഫീസർ (ഡിഎച്ച്ഒ) ഡോ. കിഷോർകുമാർ ബുധനാഴ്ച പറഞ്ഞു. ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ എല്ലാ മുൻ കരുതലുകളും എടുത്തിട്ടുള്ളതിനാൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കേരളത്തിൽ നിന്നുള്ള ആളുകളുടെ ദൈനംദിന സഞ്ചാരത്തിന് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നതിനാൽ അടിയന്തര ആവശ്യങ്ങൾക്കായി സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവർക്ക് സുരക്ഷ…
Read Moreഎല്ലാ സീറ്റുകളിലും ഇരിക്കരുതെന്ന നിയന്ത്രണങ്ങൾ നീക്കിയിട്ടും സ്റ്റിക്കറുകൾ നീക്കാത്തത് മെട്രോ യാത്രികരിൽ ആശയകുഴപ്പം സൃഷ്ടിക്കുന്നു.
ബെംഗളൂരു: കർണാടകയിൽ അൺലോക്ക് 3.0 പ്രഖ്യാപിച്ച ജൂലൈ 5 മുതൽ മെട്രോ ട്രെയിനുകളിൽ 100% സീറ്റുകൾ യാത്രക്കാർക്ക് അനുവദിച്ചിട്ടും, എല്ലാ ട്രെയിനുകളിലും സീറ്റിംഗിനെ വിലക്കുന്ന സ്റ്റിക്കറുകളുടെ തുടർച്ചയായ സാന്നിധ്യം നിരവധി യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു. സ്റ്റിക്കറുകൾ ഒട്ടിച്ച സീറ്റുകളിൽ ആളുകൾ ബാഗുകൾ വെച്ച് ഇരിക്കുമ്പോൾ മറ്റൊരു കൂട്ടർ സീറ്റുകൾ കൈവശപ്പെടുത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു. ആറ് കോച്ചുകളുള്ള ട്രെയിനിൽ 300 യാത്രക്കാർക്ക് ഇരിക്കാനാകും, എന്നാൽ കോവിഡ് -19 രണ്ടാം തരംഗത്തിന് ശേഷം ജൂൺ 21 ന് മെട്രോ പുനരാരംഭിക്കുമ്പോൾ 150 പേർക്ക് മാത്രമേ ഇരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. രണ്ടാഴ്ച കഴിഞ്ഞ് നിയന്ത്രണം നീക്കി എങ്കിലും സ്റ്റിക്കറുകൾ…
Read Moreസംസ്ഥാനത്തെ ക്ഷേത്രങ്ങൾ പൊളിക്കരുത്, മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും: മുഖ്യമന്ത്രി
ബെംഗളൂരു: സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് തിടുക്കത്തിൽ ക്ഷേത്രങ്ങൾ പൊളിക്കരുതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംസ്ഥാനത്തെ അനധികൃത ആരാധനാലയങ്ങൾ കോടതി ഉത്തരവിനെത്തുടർന്ന്, സംസ്ഥാനത്തെ അധികാരികൾ പൊതുസ്ഥലത്ത് നിർമ്മിച്ചിട്ടുള്ള ഇത്തരം അനധികൃത നിർമ്മിതികൾ ഒഴിവാക്കാനുള്ള നടപടികൾ ആലോചിക്കുന്നു. സംസ്ഥാനത്തുടനീളം തിടുക്കത്തിൽ ക്ഷേത്രങ്ങൾ പൊളിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗത്തിൽ സുപ്രീം കോടതി ഉത്തരവ് വിശദമായി പഠിച്ചതിന് ശേഷം വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും, എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മൈസൂരു ജില്ലയിലെ ക്ഷേത്രങ്ങൾ പൊളിക്കുന്നതിന് മുമ്പ് ആളുകളെ വിശ്വാസത്തിലെടുക്കാത്തതിന് മൈസൂരു ജില്ലാ കമ്മീഷണർക്കും തഹസിൽദാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
Read Moreഡിസംബറോടെ നഗരത്തിൽ മൂന്ന് ലക്ഷം എൽഇഡി തെരുവ് വിളക്കുകൾ: മുഖ്യമന്ത്രി
ബെംഗളൂരു: നഗരത്തിൽ എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിൽ കാലതാമസം നേരിട്ടതായി സമ്മതിച്ചുകൊണ്ട്, ഡിസംബറിൽ മൂന്ന് ലക്ഷം തെരുവ് വിളക്കുകൾ നഗരത്തിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പറഞ്ഞു. സംസ്ഥാനത്തെ സാധാരണ തെരുവുവിളക്കുകൾ മാറ്റി ഊർജ്ജക്ഷമതയുള്ള എൽ ഇ ഡി വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ കാലതാമസത്തെക്കുറിച്ച് സംസ്ഥാന നിയമസഭയിൽ ദസറഹള്ളിയിൽ നിന്നുള്ള ജെ ഡി (എസ്) എം എൽ എ ആർ മഞ്ജുനാഥ് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബെംഗളൂരു നഗരവികസനത്തിന്റെ ചുമതല കൂടി ഉള്ള മുഖ്യമന്ത്രി. പ്രവർത്തനരഹിതമായ തെരുവ് വിളക്കുകൾ മൂലം രാത്രിയിൽ ആളുകൾക്ക് ഉണ്ടാകുന്ന അസൗകര്യത്തെക്കുറിച്ചും എം എൽ എ ആർ മഞ്ജുനാഥ് സഭയിൽ ചോദ്യം ഉന്നയിച്ചു.
Read More30 ലക്ഷം ഡോസ് വാക്‌സിൻ ഒരു ദിവസ്സത്തിൽ
ബെംഗളൂരു: സെപ്റ്റംബർ 17 ന് 30 ലക്ഷം ഡോസ് വാക്‌സിൻ ലക്ഷ്യമിട്ട് വാക്സിനേഷൻ ക്യാമ്പുകൾ നടത്താൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇതുവരെയുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവായി ഇത് മാറും. വൈകുന്നേരം ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാരുമായുള്ള വീഡിയോ കോൺഫറൻസിനിടെ, വാക്സിനേഷൻ നൽകിയതിൽ ഉത്തർപ്രദേശിന് പിന്നിൽ, കർണാടക രണ്ടാം സ്ഥാനത്താണെന്ന് കാണിക്കുന്ന കണക്കുകൾ ഉദ്യോഗസ്ഥർ പുറത്തുവിട്ടു. ഓഗസ്റ്റിൽ കർണാടക 1.1 കോടി ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയിരുന്നു. 18 വയസിനും അതിനുമുകളിലും പ്രായമുള്ള എല്ലാവർക്കും ഇനി മുതൽ 10 ആഴ്ചയ്ക്കുള്ളിൽ പ്രതിരോധ കുത്തിവയ്പ് നൽകുമെന്ന് ഉറപ്പുവരുത്താൻ ബൊമ്മൈ അവരോട് പറഞ്ഞു.…
Read More