ബെംഗളൂരു : നഗരത്തിലെ മലയാളികൾക്കിടയിൽ പ്രശസ്തമായ ബാംഗ്ലൂർ മലയാളി ഫ്രണ്ട്സ് (BMF) എന്ന ഫേസ്ബുക്ക് കൂട്ടായ്മ ഒരു പുതിയ കാൽവെയ്പ്പിലേക്ക്.. ഈ വരുന്ന ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ ബാംഗ്ലൂരിൽ നിന്നും സഞ്ചാരികളുടെ പറുദീസയായ ദേവരായനദുർഗ്ഗ എന്ന സ്ഥലത്തേക്ക് Safe Drive Saves Life എന്ന ആശയത്തിൽ “ഫ്രീഡം റൈഡ്” എന്ന പേരിൽ ഒരു ബൈക്ക് റൈഡ് സംഘടിപ്പിച്ചിരിക്കുന്നു. ഇതുവരെ മുന്നൂറിൽ പരം ആൾക്കാർ ഇതിൽ പങ്കുചേരാൻ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. റജിസ്ട്രേഷൻ കഴിഞ്ഞ അഞ്ചാം തീയതി ക്ലോസ് ആയി. ബിഎംഎഫ് ഗ്രൂപ്പ് പല മേഖലകളിലും…
Read MoreAuthor: വിനയ്
ബി.എം.എഫ് സ്നേഹവിരുന്ന് സംഘടിപ്പിച്ചു
ബാംഗ്ലൂർ: ബാംഗ്ലൂർ മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാരണാപുരയിലെ ചൈതന്യ സേവാശ്രമത്തിലെ അന്തേവാസികൾക്കായി സ്നേഹവിരുന്ന് സംഘടിപ്പിച്ചു. ഏഴിനും പത്തിനും ഇടയിലുള്ള പത്തോളം കുരുന്നുകളാണ് ഇവിടത്തെ അന്തേവാസികളായുള്ളത്. ഇവർക്കായി ട്രസ്റ്റ് അംഗങ്ങൾ വസ്ത്രം, കിടക്ക, പാഠ്യ ഉപകരണങ്ങൾ, പലവ്യഞ്ജനങ്ങൾ, പലഹാരങ്ങൾ, ഫാൻ, സ്റ്റഡി ടേബിൾ, കസേര എന്നിങ്ങനെ ഒട്ടനവധി സാധന സാമഗ്രികൾ അന്നേ ദിവസം കൈമാറി. തുടർന്ന് വിഭവസമൃദ്ധമായ ഭക്ഷണവും ട്രസ്റ്റ് അംഗങ്ങൾ അന്തേവാസികൾക്കായി ഒരുക്കിയിരുന്നു. വ്യവസായികൾ,വിദ്യാർത്ഥികൾ, ഐടി മേഖലയിൽ ജോലി ചെയ്യുന്നവർ എന്നിങ്ങനെ 80 ഓളം അംഗങ്ങളുടെ പ്രാധിനിത്യം ശ്രദ്ധേയമായിരുന്നു. ട്രസ്റ്റ് ചെയർമാൻ…
Read More നഗരത്തിൽ ബി.എം.എഫ് സ്നേഹപ്പുതപ്പ് വിതരണം നടത്തി
ബെംഗളുരു: സമൂഹ നന്മ ലക്ഷ്യം വച്ച് നഗരത്തിലെ നിരാലംബർക്കും അശരണർക്കുമായി നില കൊള്ളുന്ന മലയാളി കൂട്ടായ്മയായ ബി.എം.എഫ് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി തെരുവോരങ്ങളിൽ അഭയം പ്രാപിച്ചവർക്കായി പുതപ്പു വിതരണം സംഘടിപ്പിച്ചു. നവംബർ 18 ന് രാത്രി ടൗൺ ഹാളിനു മുന്നിൽ വച്ച് ട്രാഫിക്ക് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദലി, കലാസിപാളയ സർക്കിൾ ഇൻസ്പെക്ടർ പ്രകാശ് റെസ്ലി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. വ്യവസായികളും ഐ ടി മേഖലകളിൽ നിന്നുള്ളവരുമായി അൻപതോളം വരുന്ന യുവതീ യുവാക്കളുടെ പ്രാധിനിധ്യം ഏറെ ശ്രദ്ദേയമായിരുന്നു. വിവിധ വാഹനങ്ങളിലായി സഞ്ചരിച്ച്…
Read Moreനഗരത്തിൽ ബി.എം.എഫ് പുതപ്പു വിതരണം നടത്തുന്നു.
ബെംഗളുരു: നഗരത്തിലെ പാതയോരങ്ങളിൽ അന്തിയുറങ്ങുന്ന നിരാലംബർക്ക് വരാനിരിക്കുന്ന കൊടും തണുപ്പിനെ പ്രതിരോധിക്കാൻ ബി.എം.എഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പുതപ്പു വിതരണം ചെയ്യാനൊരുങ്ങുന്നു. കഴിഞ്ഞ വർഷം പുതപ്പു വിതരണം സംഘടിപ്പിച്ച് വിജയകരമായി പൂർത്തികരിക്കാൻ കഴിഞ്ഞതാണ് ഈ വർഷവും പരിപാടി സംഘടിപ്പിക്കാൻ പ്രചോദനമായതെന്ന് സംഘാടകർ അറിയിച്ചു. നവംബർ അവസാനത്തോടു കൂടി നടത്താൽ നിശ്ചയിച്ചിരിക്കുന്ന പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, മാത്യു: 81057 84735.
Read Moreബിം.എം.എഫ് ഗാന്ധിജയന്തി ആഘോഷിച്ചു
ബെംഗളുരു: ബെംഗളുരു മലയാളി ഫ്രണ്ട്സ്(ബി എം എഫ്) ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. ബെംഗളുരു ബന്നാർഗട്ട റോഡിലുള്ള ആനന്ദാശ്രമം അനാലാലയത്തിലെ കുട്ടികളും വൃദ്ധരും അടങ്ങുന്ന അന്തേവാസികൾക്കൊപ്പമാണ് അംഗങ്ങൾ ഗാന്ധിജയന്തി ആഘോഷിച്ചത്. തുടർന്ന് അനാഥാലയത്തിലെ അന്തേവാസികൾക്കാവശ്യമായ ചെരുപ്പ് തുടങ്ങി നിത്യോപയോഗ സാധനങ്ങൾ ട്രസ്റ്റ് അംഗങ്ങൾ വിതരണം ചെയ്തു. ട്രസ്റ്റ് ട്രഷറർ ബിജുമോൻ, പ്രോഗ്രാം മാനേജർ സുമേഷ്, നിധിൻ ഘോഷ്,അജിത്ത്, നവ്യ, അശ്വതി, ഷീമ, ഭവിഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
Read Moreബി.എം.എഫ് ഓണാഘോഷം സംഘടിപ്പിച്ചു
ബെംഗളുരു: ബെംഗളുരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ കുടുംബാംഗളോടൊപ്പം ബെംഗളുരു നാഗവാര തൃത്വ ആശ്രമ അഗതിമന്ദിരത്തിലെ അന്തേവാസികളുമൊത്ത് ഓണാഘോഷം സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ സദ്യയും അതോടനുബന്ധിച്ച് അംഗങ്ങളായ റൗഫ്, നിമ്മി, വേലു ഹരിദാസ്, ഷൈബു, രജത് എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്നും ശ്രദ്ധേയമായിരുന്നു. ബെംഗളുരുവിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന നാൽപതോളം പേർ പങ്കെടുത്ത ചടങ്ങുകൾക്ക് പ്രസിഡന്റ് സുമോജ് മാത്യു, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ ബിജുമോൻ, നളിനി, സൂരജ്, വിനയദാസ്, എന്നിവർ നേതൃത്വം നൽകി.
Read Moreമഞ്ഞപ്പടയുടെ ഓണാഘോഷം
ബെംഗളുരു: കേരള ബ്ലാസ്റ്റേർസിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ബാംഗ്ലൂർ ശാഖയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾ സെപ്തംബർ 17 ന് ബൊമ്മനഹള്ളിയിൽ വച്ച് ഓണാഘോഷം സംഘടിപ്പിച്ചു. ജോലി/പഠന സംബന്ധമായി ബാംഗ്ലൂരിൽ കഴിയുന്ന ഫുട്ബോൾ പ്രേമികൾക്ക് വലിയൊരു ആശ്വാസമാണ് ഈ കൂട്ടായ്മ. കേരളത്തിനകത്തും പുറത്തുമായായി അനേകം ശാഖകളുള്ള ഈ കൂട്ടായ്മ ഇതിനോടകം തന്നെ അനേകം സൗഹൃദ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ രക്തദാന ക്യാമ്പ്, നിർധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം തുടങ്ങി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു വരുന്നു. 2017 നവംബർ 18 ന് ആരംഭിക്കുന്ന ISL പുതിയ സീസണിൽ…
Read Moreറെയിൽവേ കനിഞ്ഞു, ഓണാഘോഷത്തിന് ആശ്വാസമേകി സ്പെഷൽ ട്രെയിൻ
ബെംഗളുരു മലയാളികൾക്ക് ആശ്വാസമേകി സെപ്തംബർ 1ന് വെള്ളിയാഴ്ച വൈകീട്ട് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. സ്വകാര്യ ബസ്സ് സർവ്വീസുകളുടെ പകൽക്കൊള്ളയിൽ നിന്ന് രക്ഷനേടാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾക്ക് റെയിൽവേ വെബ്സൈറ്റിൽ നിന്ന് ഉടൻ തന്നെ ബുക്ക് ചെയ്യാവുന്നതാണ്. വെള്ളിയാഴ്ച വൈകീട്ട് 3.20ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06575 YPR- KCVL Exp) കൊച്ചുവേളിയിൽ പിറ്റേന്ന് കാലത്ത് 6:50 നു എത്തിച്ചേരും. ട്രെയിനിന്റെ സമയവും നിര്ത്തുന്ന സ്ഥലങ്ങളും താഴെ ചേര്ക്കുന്നു
Read Moreബി.എം.എഫ് സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു
ബാംഗ്ലൂർ: സ്വതന്ത്ര ഭാരതത്തിന്റെ എഴുപതാം വാർഷികം ബി.എം.എഫ് ട്രസ്റ്റ് അംഗങ്ങൾ ഇലക്ട്രോണിക് സിറ്റി, വിജിനപുര എന്നീയിടങ്ങളിലെ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം ആഘോഷിച്ചു. ദേശീയപതാക ഉയർത്തിയ ശേഷം അംഗങ്ങൾ വിദ്യാർത്ഥികൾക്കായി മധുര പലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ വിവിധയിനം കലാപരിപാടികളും അവതരിപ്പിച്ചു. ചടങ്ങുകൾക്ക് പ്രസിഡന്റ് സുമോജ് മാത്യൂ, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ശിവറാം, പ്രജിത്ത്, നളിനി, സുമേഷ്, വിനയദാസ്, കൃഷ്ണരാജ്, രതി സുരേഷ് , അക്ഷയ്, അജിത്, ഷബീബ് എന്നിവർ നേതൃത്വം നൽകി.
Read Moreബി.എം.എഫ് ഭക്ഷണപ്പൊതി വിതരണം നടത്തി.
ബെന്ഗളൂരു: ബാംഗ്ളൂർ മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾ ബാംഗ്ളൂർ വിവേക് നഗർ ഇൻഫന്റ് ജീസസ് ദേവാലയം, ശിവജി നഗർ എന്നീ പരിസരങ്ങളിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണപ്പൊതി, ഫലവർഗ്ഗങ്ങൾ ,കുടിവെള്ളം എന്നിവ വിതരണം ചെയ്തു. വരും മാസങ്ങളിലും തുടർച്ചയായി ഭക്ഷണപ്പൊതി വിതരണം നടത്താൻ പദ്ധതിയിടുന്നതായി സംഘാടകർ അറിയിച്ചു. ട്രസ്റ്റ് പ്രസിഡന്റ് സുമോജ് മാത്യൂ, സെക്രട്ടറി ഉണ്ണികൃഷണൻ, ട്രഷറർ ബിജുമോൻ,വനിത വിഭാഗം പ്രസിഡന്റ് നളിനി, ഷിഹാബ്, അഡ്വ.ശ്രീകുമാർ, പ്രകാശ്, പ്രജിത്ത്, റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Read More