ബെംഗളുരു: സമൂഹ നന്മ ലക്ഷ്യം വച്ച് നഗരത്തിലെ നിരാലംബർക്കും അശരണർക്കുമായി നില കൊള്ളുന്ന മലയാളി കൂട്ടായ്മയായ ബി.എം.എഫ് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി തെരുവോരങ്ങളിൽ അഭയം പ്രാപിച്ചവർക്കായി പുതപ്പു വിതരണം സംഘടിപ്പിച്ചു.
നവംബർ 18 ന് രാത്രി ടൗൺ ഹാളിനു മുന്നിൽ വച്ച് ട്രാഫിക്ക് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദലി, കലാസിപാളയ സർക്കിൾ ഇൻസ്പെക്ടർ പ്രകാശ് റെസ്ലി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
വ്യവസായികളും ഐ ടി മേഖലകളിൽ നിന്നുള്ളവരുമായി അൻപതോളം വരുന്ന യുവതീ യുവാക്കളുടെ പ്രാധിനിധ്യം ഏറെ ശ്രദ്ദേയമായിരുന്നു. വിവിധ വാഹനങ്ങളിലായി സഞ്ചരിച്ച് നഗരത്തിലെ വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവരെ കണ്ടെത്തി അംഗങ്ങൾ പുതപ്പുകൾ കൈമാറി.
കഴിഞ്ഞ കുറെ വർഷങ്ങളായി തുടർന്നു വരുന്ന ശൈത്യകാലത്തെ പുതപ്പു വിതരണം വരും കാലങ്ങളിലും ആവർത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പ്രസിഡന്റ് സുമോജ് മാത്യു, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ ബിജുമോൻ, ശിവറാം, പ്രജിത്ത്, പ്രകാശ് ,മുനീർ,ഷബീബ്, മാത്യൂ, വിനയദാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.