“ബെംഗളൂരു”എന്ന ഒരു പേരിന് പിന്നിൽ നിരവധി കഥകൾ….അതിങ്ങനെ…

ബെംഗളൂരു: അന്യ നാട്ടുകാരെ 2 കയ്യും നീട്ടി സ്വീകരിച്ച് വളരാൻ അനുവദിച്ച ഈ നഗരത്തിന് നിരവധി പേരുകൾ ഉണ്ട്. നിരവധി പൂന്തോട്ടങ്ങൾ കൊണ്ടും മനോഹരമായ തടാകങ്ങൾ കൊണ്ടും തണുത്ത കാലാവസ്ഥ കൊണ്ടും പേരെടുത്ത ഈ ദക്ഷിണേന്ത്യൻ നഗരത്തെ “ഗാർഡൻ സിറ്റി”, പൂന്തോട്ട നഗരം, ആരാമ നഗരം എന്നാണ് ആദ്യകാലങ്ങളിൽ വിശേഷിപ്പിച്ചിരുന്നത്. വലിയ ജോലികളിൽ നിന്ന് വിരമിച്ചവർ ഏറ്റവും നല്ല കാലാവസ്ഥയുടെ ആനുകൂല്യം കൊണ്ട് ശിഷ്ടകാലം ജീവിച്ച് തീർക്കാൻ ആദ്യകാലങ്ങളിൽ തെരഞ്ഞെടുത്തത് ബെംഗളൂരുവിനെയായിരുന്നു, അങ്ങനെ ഈ പേര് വീണു, “റിട്ടയർമെൻ്റ് സിറ്റി” വിരമിച്ചവരുടെ നഗരം. എച്ച്.എ.എല്ലും ,എൻ.എ.എല്ലും, ഐ.ടി.ഐ.യും…

Read More

കന്നഡ നാടും,ബെംഗളൂരുവും,മോഹൻലാലും! 60 ൻ്റെ നിറവിൽ നിൽക്കുന്ന അഭിനയ ചക്രവർത്തിക്ക് സ്നേഹാദരങ്ങളോടെ ബെംഗളൂരു മലയാളികൾ.

ബെംഗളൂരു : താരരാജാവിൻ്റെ പിറന്നാൾ ആഘോഷമാണ് എല്ലായിടത്തും നടക്കുന്നത് ദൃശ്യപത്രസാമൂഹിക മാധ്യമങ്ങളിൽ അത് ദൃശ്യമാണ്. കേരളത്തിലെ നഗരങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന ഇന്ത്യയിലെ ഒരു നഗരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ നഗരത്തിനും മോഹൻലാൽ എന്ന പ്രതിഭയേക്കുറിച്ച് പറയാനുണ്ട്. പ്രിയദർശൻ്റെ ആദ്യകാല മോഹൻലാൽ ചിത്രമായ വന്ദനത്തിൻ്റെ ഏകദേശം പൂർണമായ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്ന ഈ നഗരത്തിലാണ്. ഉണ്ണികൃഷ്ണനും ഗാഥ ഫെർണാണ്ടസും പാട്ടു പാടി നടന്നത് ബെംഗളൂരുവിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് ,പ്രധാന കഥാപരിസരമായ പോലീസ് സ്റ്റേഷൻ കസ്തൂർബാ റോഡിലുള്ള കബൺ പാർക്ക് പോലീസ് സ്റ്റേഷനാണ്,…

Read More

പോളാർ യാത്രയുടെ പേരിൽ മലയാളികൾക്കിടയിൽ പൊരിഞ്ഞ അടി;ജി.എൻ.പി.സിക്ക് എതിരെ സാമ്പത്തിക കുറ്റാരോപണവുമായി ഒന്നാം സ്ഥാനത്തുള്ള അഷറഫ്;മൽസരത്തിൽ നിന്ന് പിൻമാറാൻ പണം വാഗ്ദാനം ചെയ്തു എന്ന ആരോപണവുമായി മൂന്നാം സ്ഥാനത്തുള്ള ഗീതു;വേൾഡ് വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് ആന്ധ്ര സ്വദേശി.

ശീർഷകം വായിച്ചിട്ട് സംഭവം എന്താണെന്ന് മനസ്സിലാകാത്തവർ ഉണ്ടാകും ,അവർക്ക് വേണ്ടി കുറച്ച് കാര്യങ്ങൾ polar.fjallraven.com എന്ന വെെബ് സൈറ്റ് നടത്തുന്ന ധ്രുവ യാത്രയാണ് വിഷയം ,മൈനസ് ഡിഗ്രിയിലുള്ള യാത്രക്ക് പോകുക എന്നത് വളരെ കഷ്ടപ്പാട് പിടിച്ച പരിപാടിയാണ്. കടും തണുപ്പുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്രക്ക് മുൻപ് ആരോഗ്യം, ഭക്ഷണം അടക്കം നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ഗ്രൂപ്പായി യാത്ര തുടരുന്ന ഇവരുടെ ടീമിലേക്ക് ലോകം എമ്പാടും നിന്നാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്. വിവിധ മേഖലകളായി തിരിച്ച് ,ഓരോ മേഖലയിൽ നിന്നും രണ്ട് പേരെ വീതമാണ് അവർ കൂടെ കൂട്ടുക.…

Read More

“പ്രയാണത്തെ പ്രണയിച്ച പെണ്‍കൊടി” -ഗീതു മോഹന്‍ദാസിനെ അടുത്തറിയാം..

ബെംഗളൂരു എന്ന ഇന്ത്യയുടെ സിലിക്കൺ വാലിയില്‍ ഒരു നല്ല കമ്പനിയില്‍ ജോലി കിട്ടിയാല്‍ പിന്നെ നിങ്ങള്‍ എന്താണ് ചെയ്യുക,ജീവിതം അടിച്ചു പൊളിക്കുക ..അതില്‍ കൂടുതല്‍ നമുക്ക് എന്താണ് ചെയ്യാനുള്ളത് അല്ലേ …എന്നാല്‍ ഇവിടെ നിങ്ങള്‍ പരിചയപ്പെടുന്ന ഗീതു മോഹന്‍ദാസ്‌ എന്ന നഗരത്തിലെ ഒരു പ്രധാന സ്ഥാപനത്തില്‍ ഹാര്‍ഡ്‌വെയര്‍ ഡിസൈന്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്ന ഈ ആലുവക്കാരി അവിടെയൊന്നും നിര്‍ത്തിയില്ല ,തികച്ചും അത്ഭുതത്തോടെ നോക്കിക്കാണേണ്ടതാണ് ഈ ഇരുപത്തേഴു കാരിയുടെ നേട്ടങ്ങൾ. ഈ ചെറുപ്രായത്തില്‍ ഒരു പെണ്‍കുട്ടിക്ക് ഇത്രയും കാര്യങ്ങള്‍ ചെയ്യാം എന്ന് ഉള്ള നിങ്ങളിലെ…

Read More

നിങ്ങള്‍ 1990 മുതല്‍ 2019 വരെ ജോലി ചെയ്ത ആള്‍ ആണോ? നിങ്ങളെ കാത്ത് ഇ.പി.എഫ്.ന്റെ 80000 രൂപ കാത്തിരിക്കുന്നുണ്ട്;വാട്സ് അപ്പില്‍ പരക്കെ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തയുടെ സത്യമെന്ത്?

ഒരു കമ്പനിയുടെ അക്കൌണ്ട്സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന സുഹൃത്താണ് ഈ വാട്സ് ആപ് സന്ദേശം രാവിലെ എനിക്ക് അയച്ചു തന്നത്.ഇംഗ്ലീഷ് ഭാഷയില്‍ ഉള്ള സന്ദേശം പറയുന്നത് ഇങ്ങനെയാണ് “1990 നും 2019 നും ഇടയില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് ഇ.പി.എഫ്.ഓ ഇന്ത്യയുടെ 80000 രൂപ ലഭിക്കാന്‍ അര്‍ഹത ഉണ്ട്,നിങ്ങളുടെ പേര് പട്ടികയില്‍ ഉണ്ടോ എന്ന് താഴെ അറിയാം”,താഴെ ഒരു വെബ്‌ സൈറ്റിന്റെ ലിങ്കും കൊടുത്തിട്ടുണ്ട്‌. ഈ സന്ദേശം കുറച്ചു ദിവസമായി വാട്സ് അപ്പില്‍ പല ഗ്രുപ്പുകളിലും പ്രവഹിക്കുന്നത് കുറച്ചു ദിവസമായി ശ്രദ്ധയില്‍ പെട്ടിട്ട് ,സത്യാവസ്ഥ എന്താണ്…

Read More

നഗരത്തിലെ ഹോട്ടലുകളിൽ വിളമ്പുന്നത് പട്ടിയിറച്ചിയാണോ? സത്യമെന്ത്?

ബെംഗളൂരു : നഗരത്തിലെ പ്രധാനപ്പെട്ട ഒരു ഇംഗ്ലീഷ് പത്രത്തിന്റെ തലക്കെട്ട് തന്നെ ഇന്നലെ ഇങ്ങനെയായിരുന്നു. Are You Being Served Dog Meat?(നിങ്ങൾക്ക് മുൻപിൽ വിളമ്പുന്നത് പട്ടിയിറച്ചിയാണോ), ഈ തലക്കെട്ട് മാത്രം വായിച്ച് ഈ പത്രം വാങ്ങിയവർ നിരവധി ആയിരിക്കും ,എന്നാൽ ഈ ലേഖനം വായിച്ച് മുന്നോട്ട് പോയാൽ തലക്കെട്ടിൽ കാണുന്ന ആകർഷണീയത ഒന്നും ലേഖനത്തിൽ ഇല്ല. അനേക്കൽ ചന്ദാപുര റോഡിലുള്ള ഒരു അപ്പാർട്ട് മെന്റ് കോംപ്ലക്സിനെ ചുറ്റിപ്പറ്റിയാണ് വാർത്ത, 1800 ൽ അധികം വീടുകളുള്ള കോംപ്ലക്സിൽ നായകളുടെ ശല്യം അധികമായതോടെ അപ്പാർട്ട് മെൻറ്…

Read More

സ്വർണ വിൽപ്പനക്കാരുടെ കുടുംബത്തിൽ ഐശ്വര്യവും സമ്പൽ സമൃദ്ധിയും നൽകുന്ന ആഘോഷമായി വീണ്ടും ഒരു അക്ഷയതൃതിയ കൂടി കടന്നു പോയി;ജ്വല്ലറികളിൽ വൻ തിരക്ക്.

ബെംഗളൂരു : വിശ്വാസത്തെ ചൂഷണം ചെയ്തു കൊണ്ട് എങ്ങിനെ വ്യവസായം വിജയകരമായി നടപ്പിലാക്കാം എന്ന പരിശ്രമത്തിന്റെ പരീക്ഷണ ശാലയിലെ ഏറ്റവും വലിയ ഫലമാണ് അക്ഷയ തൃതീയ എന്ന ആഘോഷം. ഈ ദിനത്തിൽ സ്വർണം വാങ്ങുന്നത് ഐശ്വര്യവും സമ്പൽ സമൃദ്ധിയും വാരിക്കോരി നൽകുമെന്ന വിശ്വാസം പരസ്യം ചെയ്തതിന് ശേഷം അതിലെ ഐശ്വര്യവും സമ്പൽ സമൃദ്ധിയും ഏറ്റവും കൂടുതൽ ലഭിക്കുന്നത് ആഭരണ ക്കച്ചവടക്കാർക്ക് ആണെന്നതാണ് സത്യം. നഗരത്തിൽ അക്ഷയ തൃതീയ മികച്ച രീതിയിൽ ആണ് ആഘോഷിച്ചത്, നിരവധി നിരവധി ഓഫറുകളുമായി ആണ് സ്വർണ്ണക്കടക്കാർ ഉപഭോക്താക്കളെ ആകർഷിച്ചത്. തിരക്ക്…

Read More

ഇതാണ് നവോത്ഥാനം..ശബരിമലയില്‍ യുവതികള്‍ കയറി ദര്‍ശനം നടത്തി!ചരിത്രമെഴുതിയത് ബിന്ദുവും കനകദുര്‍ഗയും.

ശബരിമല: ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ ബിജെപിയും ഹൈന്ദവ സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങി. നേരത്തെ ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും. പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍…

Read More

യഥാർത്ഥത്തിൽ എന്താണീ “ഒടിയൻ”;ഇവർ ക്ഷണനേരം കൊണ്ട് രൂപപരിണാമത്തിന് വിധേയനാകുന്നതെങ്ങിനെ ? മിത്തും യാഥാർത്ഥ്യവും.

എന്താണ് ഈ “ഒടിയൻ ” ഒന്നുരണ്ട് വർഷമായി കേരളം മുഴുവൻ പറഞ്ഞ് കേൾക്കുന്ന ഒരു വാക്കാണ് “ഒടിയൻ “, വി എ ശ്രീകുമാറിന്റെ സംവിധാനത്തിൽ ലാലേട്ടൻ നടിച്ച ഒരു സിനിമ എന്നത് മാത്രമായിരിക്കും നല്ലൊരു വിഭാഗം മലയാളികളുടെയും അറിവ്, എന്നാൽ ഭാരതപുഴ കൊച്ചിപ്പാലത്തിലൂടെ മുറിച്ച് കടന്ന് മലബാർ തുടങ്ങുന്ന ആദ്യ ഭാഗത്ത് ഉള്ളവർക്ക് ഒടിയൻ ഒരു മിത്ത് എന്നതിനേക്കാൾ ഒരു പേടിപ്പെടുത്തുന്ന പേരുകൂടിയാണ്. 20-25 വർഷം മുൻപ് വരെ ഭാരതപ്പുഴയും കുന്തിപ്പുഴയും ഒന്നു ചേരുന്നതിന്റെ ഇടയിൽ കിടക്കുന്ന ഗ്രാമപ്രദേശങ്ങൾ ഒടിയൻ എന്ന ഭയപ്പാടിന്റെ പ്രധാന…

Read More

കോണ്ഗ്രസ് കുതിക്കുന്നു;ബിജെപി കിതക്കുന്നു;തെലങ്കാനയില്‍ ടി ആര്‍ എസ്.

രാജ്യം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ് നടത്തിയെന്നാണ് സൂചനകള്‍. രാജസ്ഥാനില്‍ വന്‍ മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഒരിക്കല്‍ പോലും ബിജെപിയെ മുന്നില്‍ കയറാന്‍ അനുവദിക്കാതെ ഇരട്ടിയിലധികം സീറ്റുകളില്‍ ലീഡ് നേടിയാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ഇതോടെ കോണ്‍ഗ്രസ് ക്യാമ്പ് ഏകദേശം വിജയം ഉറപ്പിച്ച ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആദ്യത്തെ ഫലങ്ങളില്‍ നേരിയ മുന്നേറ്റം ബിജെപിക്ക് ഉണ്ടാക്കാന്‍ സാധിച്ചെങ്കിലും കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പം…

Read More
Click Here to Follow Us