കോണ്ഗ്രസ് കുതിക്കുന്നു;ബിജെപി കിതക്കുന്നു;തെലങ്കാനയില്‍ ടി ആര്‍ എസ്.

രാജ്യം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ് നടത്തിയെന്നാണ് സൂചനകള്‍.

രാജസ്ഥാനില്‍ വന്‍ മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഒരിക്കല്‍ പോലും ബിജെപിയെ മുന്നില്‍ കയറാന്‍ അനുവദിക്കാതെ ഇരട്ടിയിലധികം സീറ്റുകളില്‍ ലീഡ് നേടിയാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ഇതോടെ കോണ്‍ഗ്രസ് ക്യാമ്പ് ഏകദേശം വിജയം ഉറപ്പിച്ച ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആദ്യത്തെ ഫലങ്ങളില്‍ നേരിയ മുന്നേറ്റം ബിജെപിക്ക് ഉണ്ടാക്കാന്‍ സാധിച്ചെങ്കിലും കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പം പിടിച്ച് ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡും സ്വന്തമാക്കി.

തെലങ്കാനയില്‍ പ്രതീക്ഷകളെ തകിടം മറിക്കുന്ന പ്രകടനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ടിആര്‍എസിനെ പിന്നിലാക്കി മഹാകൂട്ടമി മുന്നേറ്റം തുടരുകയാണ്. മിസോറാമിലും കോണ്‍ഗ്രസാണ് മുന്നില്‍. ഛത്തീസ്ഗഡില്‍ മാറിമാറി വന്ന ലീഡിന് ശേഷം ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നേറ്റം നടത്തുകയാണ്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts