പട്ടാപ്പകൽ മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ജ്വല്ലറി കൊള്ളയടിച്ചു…

ബെംഗളൂരു : നഗരത്തിലെ സ്വർണക്കടയിൽ എത്തിയ രണ്ടംഗസംഘം കടയുടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 3.3 കിലോ സ്വർണ്ണവും സ്വർണാഭരണങ്ങളും മൂന്നര ലക്ഷം രൂപയും കവർന്നു . ബെൽ സർക്കിളിന് സമീപമുള്ള വിനോദ് ബാങ്കേഴ്സ് ആൻഡ് ജൂവൽസിൽ എത്തിയ സംഘമാണ് ഞായറാഴ്ച രാവിലെ കവർച്ച നടത്തിയത്. ബൈക്കിലെത്തിയ സംഘം 20 മിനിറ്റിനുള്ളിൽ കവർച്ച പൂർത്തിയാക്കി സ്വർണാഭരണങ്ങളുമായി സ്ഥലം വിട്ടതായി പോലീസ് പറഞ്ഞു . തസ്കര സംഘത്തിൽ ഒരാൾ ഹെൽമറ്റ് ധരിച്ചിരുന്നു.മറ്റൊരാൾ മുഖത്ത് മാസ്ക് ധരിച്ചിരുന്നു. കടയുടമ മാത്രം കടയിൽ ഉള്ള സമയത്താണ് രണ്ടംഗസംഘം രാവിലെ 10 മണിയോടെ…

Read More

പ്രസാദമെന്ന പേരിൽ തുടർച്ചയായി ബ്രൗൺഷുഗർ അയച്ചിരുന്ന ആളെ തന്ത്രപരമായി അകത്താക്കി പോലീസ്.

ബെംഗളൂരു :കോയമ്പത്തൂരിലേക്കും ബെംഗളുരുവിലേക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഇരുപത്തിഅഞ്ചുകാരനാണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്. കൊറിയറിലൂടെയും, പ്രസാദം എന്ന വ്യാജേന ബസ് ഡ്രൈവറുമാരുടെയും കയ്യിൽ കൊടുത്തുവിട്ടുമാണ് ഇയാൾ മയക്കുമരുന്ന് വിതരണം നടത്തിയിരുന്നത്. രാജസ്ഥാനിൽ നിന്നുള്ള ഗിരിനഗർ നിവാസിയായ വിക്രം ഖിലേരിയെ സിറ്റി മാർക്കറ്റ് പോലീസ് പിടികൂടിയത്. പോലീസ് വളരെ തന്ത്രപരമായാണ് ഇയാളെ പിടികൂടിയത്. പോലീസ് ആണെന്ന് അറിയിക്കാതെ രണ്ടു പാക്കറ്റ് ബ്രൗൺ ഷുഗർ ഓർഡർ ചെയ്തു. പ്രത്യേക സ്ഥലത്തെത്തിക്കണമെന്ന് വിക്രം ഖിലേരിയോട് പറഞ്ഞു. മയക്കുമരുന്നുമായി വരുന്ന വഴി സിറ്റി മാർക്കറ്റിനടുത്തുള്ള പട്നുൽപേട്ട് എന്ന സ്ഥലത്തുവെച്ചാണ് ഇയാളെ…

Read More

ക്യൂ.ആർ.കോഡ് സംവിധാനം കണ്ടക്ടർമാർക്ക് പാരയാകുന്നു !

ബെംഗളൂരു :ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തങ്ങളുടെ എല്ലാ ബസ്സുകളിലും ക്യു-ആർ-കോഡ് ടിക്കറ്റിംഗ് അവതരിപ്പിക്കാനുള്ള നീക്കത്തിലാണ്. പക്ഷെ ഇത് ബസ്സു ജീവനക്കാർക്ക് തിരിച്ചടി ആകുന്നു എന്നാണ് ഇപ്പോഴത്തെ പരാതി. മൊബൈൽ സ്ക്രീനിൽ ആളുകൾ ടിക്കറ്റ് എടുത്തതായി കാണിക്കുന്നുണ്ടെങ്കിലും ഡ്യൂട്ടി സമയം കഴിഞ്ഞു കണ്ടക്ടർമാർ കണക്കു കൈമാറുമ്പോൾ ക്യൂ-ആർ കോഡിൽ പൈസ നൽകിയവരുടെ കണക്കുകൾ അക്കൗണ്ടിൽ പ്രതിഫലിക്കുന്നില്ല എന്നതാണ് ആദ്യത്തെ പരാതി. ചിലരൊക്കെ കഴിഞ്ഞ നാളുകളിൽ എടുത്ത ടിക്കറ്റുകളാണ് കാണിക്കുന്നത് എന്നാണു കണ്ടക്ടർമാർ പറയുന്നത്. അങ്ങനെ ഒരു ദിവസത്തെ ജോലി കഴിയുമ്പോൾ തങ്ങളുടെ പോക്കറ്റാണ്…

Read More

റെക്കോർഡു തിരുത്തി നഗരത്തിലെ കോവിഡ് കേസുകൾ; 15 ദിവസത്തിനുള്ളിൽ അരലക്ഷം കടന്നു പുതിയ രോഗികൾ

ബെംഗളൂരു : സെപ്തംബർ ഒന്ന് മുതൽ പതിനഞ്ചു വരെ ദിവസങ്ങൾ എടുത്താൽ അരലക്ഷം പുതിയ കോവിഡ് കേസുകളാണ് ഉദ്യാന നഗരിയിൽ ഉണ്ടായതു. ഓഗസ്റ്റ് പതിനാറു മുതൽ മുപ്പത്തി ഒന്ന് വരെ ഉള്ള കണക്കുകൾ എടുത്താൽ ഇത് നാൽപ്പതിനായിരമായിരുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ പതിനഞ്ചു വരെ മുപ്പത്തിരണ്ടായിരവും. പൂനെ (59,000), ദില്ലി (51,000) എന്നിവയ്ക്ക് ശേഷം ഈ മാസം ആദ്യ 15 ദിവസത്തിനുള്ളിൽ രാജ്യത്ത് മൂന്നാമത്തെ ഏറ്റവും കൂടുതൽ അണുബാധ റിപ്പോർട്ട് ചെയ്തത് ബെംഗളൂരുവിലാണ്. ഇന്ന് 3,799 കേസുകളാണ് ബെംഗളൂരുവിൽ ഉണ്ടായത് – 24 മണിക്കൂറിനുള്ളിൽ…

Read More

36 ദിവസങ്ങൾ കഴിഞ്ഞിട്ടും കോവിഡ് ടെസ്റ്റ് റിസൾട്ട് കിട്ടാതെ ചാമരാജ്പെട്ട് നിവാസികൾ

ബെംഗളൂരു: ഓഗസ്റ്റ് 10 ന് ഒരു ടെസ്റ്റിംഗ് ഡ്രൈവിൽ കോവിഡ് -19 നായി ചാമരാജ്‌പേട്ടിലെ നിരവധി ആളുകൾ ശ്രവ പരിശോധനയ്ക്കു കൊടുത്തു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും അതിന്റെ ഫലം വന്നിട്ടില്ല. “ഞങ്ങളുടെ പരിശോധനാ ഫലം മൂന്ന് ദിവസത്തിനുള്ളിൽ ഞങ്ങളെ അറിയിക്കുമെന്ന് ഞങ്ങളോട് പറഞ്ഞു” 63 കാരനായ കുമാർ പറഞ്ഞു . തന്റെ ഭാര്യയായ ഭാർഗവിയുടെയും ശ്രവം എടുത്തു. എന്നാൽ ഫലം ഇത് വരെ അറിഞ്ഞില്ല. അതിനു ശേഷം ചില പത്രപ്രവർത്തകർ അന്വേഷിച്ചപ്പോൾ അവരൊക്കെ നെഗറ്റീവ് ആയതു കൊണ്ടാണ് ഫലം അറിയിക്കാതിരുന്നത് എന്ന് അറിയാൻ…

Read More

17 കാരിയെ ഒരു വർഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ അദ്ധ്യാപകനെതിരെ കേസ്;ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്.

ബെംഗളൂരു: 17 കാരിയെ പീഡിപ്പിച്ച കേസിൽ ഗവൺമെന്റ് സ്കൂൾ അദ്ധ്യാപകനെ പോലീസ് തിരയുന്നു. ബെംഗളൂരു ഗ്രാമ ജില്ലയിലെ നന്ദനഗുഡി പോലീസ് സ്റ്റേഷൻ പരിധിയിൽ വിദ്യാർത്ഥിനിയെ ഒരു വർഷത്തോളം പീഡിപ്പിച്ച ഗവണ്മെന്റ് സ്കൂൾ അധ്യാപകനെയാണ് പോലീസ് തിരയുന്നത്. അമ്മ മരിച്ചതിനെ തുടർന്ന് അച്ഛൻ രണ്ടാമത് വിവാഹിതനായ ശേഷം കുട്ടി വർഷങ്ങളായി മുത്തശ്ശൻ്റെയും മുത്തശ്ശിയുടെയു കൂടെ ആണ് താമസം. പെൺകുട്ടി ഇപ്പോൾ ഒന്നാം വർഷ പി യു വിദ്യാർഥിനിയാണ്. ഈ വർഷം കോവിഡിനെ തുടർന്ന് ക്ലാസുകൾ  ഓൺലൈൻ ആക്കിയതിനാൽ കുട്ടിക്ക് സ്മാർട്ട് ഫോൺ വാങ്ങിച്ചു കൊടുത്തിരുന്നു .…

Read More

ബി.എം.ടി.സി.ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ നിർബന്ധിക്കുന്നതായി പരാതി.

ബെംഗളൂരു : ഡ്രൈവർമാരും മറ്റു ജോലിക്കാരുമായ ബിഎംടിസി തൊഴിലാളികളെ ശമ്പളം ഇല്ലാതെ അവധിയിൽ പ്രവേശിക്കാൻ നിർബന്ധിതരാക്കുന്നതായി പരാതി. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത് എന്നാണ് ആരോപണം. പൊതു ഗതാഗാതത്തിനു യാത്രക്കാർ കുറഞ്ഞതിനാൽ കൂടുതൽ സർവീസുകൾ നടത്താൻ ബിഎംടിസിക്കു കഴിയുന്നില്ല . മുൻപുണ്ടായിരുന്ന 6100 സർവീസിൽ ഇപ്പോൾ നടത്തുന്നത് 4200 സർവീസുകൾ മാത്രമാണ് . വരുമാനത്തിൽ ഗണ്യമായ കുറവുണ്ടെങ്കിലും കർണാടക ഗവണ്മെന്റ് ബിഎംടിസി യോട് ബില്ലിന്റെ 25 ശതമാനം സ്വയം വഹിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. കൈവശം വേണ്ടത്ര ഫണ്ട് ഇല്ലാത്തതിനാൽ തൊഴിലാളികളോട്…

Read More
Click Here to Follow Us