കാലടി ശ്രീശങ്കര സർവകലാശാലയിൽ ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കുന്നതിന് ഇടതു സംഘടനകൾ പ്രധിഷേധത്തിലേക്ക്. ഹിന്ദുത്വവൽക്കരണം എന്ന ആരോപണം.അനാവശ്യ വിവാദം എന്ന് പി ടി തോമസ് എം എൽ എ

കൊച്ചി: കാലടി ശ്രീശങ്കര സര്‍വ്വകലാശാലയില്‍ ശങ്കരന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ഇടത് സംഘടനകള്‍ പ്രതിഷേധത്തിലേക്ക്.എ ഐ എസ് എഫിന്റെ നേതൃത്വത്തിലാണ് പ്രധിഷേധം തുടങ്ങിയത് .ഇടതു അദ്ധ്യാപക സംഘടനകളും പ്രശ്‍നം ഏറ്റടുത്തുവെങ്കിലും ക്യാമ്പസ്സിലെ ഭൂരിഭാഗം വിദ്യാർത്ഥികളും ഇ നിലപാടിനെ എതിർത്ത് രംഗത്തു വന്നു. ക്യാമ്പ്‌സിൽ ഹിന്ദുത്വ വിരുദ്ധ ദിനം ആചരിക്കുന്നു എന്ന പേരിൽ ബാനറുകളും പ്രത്യക്ഷപെട്ടു . ക്യാമ്പസ്സിന്റെ കവാടം പണിയുന്നത് ക്ഷേത്ര മാതൃകയിലാണെന്ന വാദവും ഇടതു സംഘടനകൾ ആരോപിക്കുന്നു .ഇവിടെ കേന്ദ്ര സർക്കാരിന്റെ ഹിന്ദുത്വവൽക്കരണം അടിച്ചു ഏൽപ്പിക്കാൻ ശ്രമം നടക്കുന്നു എന്നാണ് ഇതിനെ ഇടതു സംഘടനകൾ…

Read More

കൊച്ചിയിൽ നിശാപാർട്ടികളുടെ മറവിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകം .കേരളത്തിലെ യുവതി യുവാക്കൾ മയക്കുമരുന്നിന്റെ മായാലോകത്തിൽ

കൊച്ചി മുളവുകാടുള്ള ദ്വീപിൽ നിശാ പാർട്ടിയുടെ മറവിൽ വ്യാപകമായ രീതിയിൽ ലഹരി ഉപയോഗം നടക്കുന്നതായി പൊലീസ് കണ്ടെത്തി. നിശാ പാർട്ടിയുടെ മറവിൽ അനുമതിയില്ലാതെ ബിക്കിനി ഫാഷൻ ഷോയും നടത്തിയതായി പൊലീസ് കണ്ടെത്തി. പാർട്ടിക്കെത്തിച്ച ലഹരി മരുന്നും ഷാഡോ പൊലീസ് പിടിച്ചെടുത്തു.പാർട്ടികളുടെയും ഫാഷൻ ഷോകളുടെയും മറവിൽ മയക്കുമരുന്നും പെൺവാണിഭവും നടത്തുന്ന സംഘങ്ങൾ കൊച്ചി കേന്ദ്രികരിച്ചു പ്രവർത്തിച്ചു വരുന്ന കാര്യം പോലീസും അധികാരികളും ഗൗരവമായി എടുക്കേണ്ടതാണ്

Read More

ഇനി പെണ്ണുങ്ങളെ നോക്കാനും പാടില്ല .14 സെക്കന്റ് നോക്കിയാൽ കേസെടുക്കാമെന്ന് ഋഷിരാജ് സിംഗ്

പതിന്നാല് സെക്കന്‍ഡ് ഒരാള്‍ ഒരു പെണ്‍കുട്ടിയെ തുറിച്ച് നോക്കിയാല്‍ പൊലീസ് കേസെടുക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. എന്നാല്‍, അതിക്രമം നേരിട്ടാല്‍ പെണ്‍കുട്ടികള്‍ തന്നെ മുന്നിട്ടിറങ്ങി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞുവെന്ന് എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. ഇതും ചൂഷണത്തിന്റെ ഒരു വശമാണ്. പെണ്‍കുട്ടികള്‍ യഥാസമയത്ത് പ്രതികരിക്കാത്തത് ചൂഷണം കൂടിവരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് അനുകൂലമാണ് രാജ്യത്തെ നിയമങ്ങള്‍. കൊച്ചിയില്‍ സി എ വിദ്യാര്‍ത്ഥികളുടെ സംഘടനയായ സികാസ സംഘടിപ്പിച്ച സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഋഷിരാജ്…

Read More

ദീപ തരുമോ ആ മെഡൽ .രാജ്യം പ്രാർത്ഥനയിൽ

റിയോ ഡി ജനീറോ: ജിംനാസ്റ്റിക്സില്‍ മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ ദിപ കര്‍മാക്കര്‍ ഇന്നിറങ്ങും. രാത്രി 11.17നവോള്‍ട്ട് വിഭാഗത്തില്‍ ദിപയുടെ ഫൈനല്‍ പോരാട്ടം. ജിംനാസ്റ്റിക്സില്‍ ഒളിംപിക് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോര്‍ഡ് ഇതിനകം സ്വന്തം പേരിലാക്കിയ ദിപ ഇന്ന് ലക്ഷ്യമിടുന്നത് മറ്റൊരു ചരിത്രമാണ്. ഒളിംപിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റ് എന്ന ബഹുമതി. പിറന്നാളാഘോഷം പോലും വേണ്ടെന്ന് വച്ച് കഠിന പരിശ്രമത്തിലാണ് ദിപ. യോഗ്യത റൗണ്ടില്‍ അവസാന സ്ഥാനക്കാരിയായി ഫൈനലിലേക്ക് യോഗ്യത നേടിയ ദിപക്ക് മെഡലിലേക്കുള്ള വഴി അത്ര എളുപ്പമാകില്ല. ടീം ഇനത്തില്‍…

Read More

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അസ്‍ലം കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമികള്‍ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു

കോഴിക്കോട്: വടകര തൂണേരിയില്‍ വെള്ളിയാഴ്ച വൈകുന്നേരം മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അസ്‍ലം കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമികള്‍ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ ഉടമ രണ്ട് വര്‍ഷം മുമ്പ് വാഹനം വിറ്റിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം പ്രതികള്‍ കണ്ണൂര്‍ ജില്ലയിലേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അസ്‍ലമും ഒപ്പമുണ്ടായിരുന്ന സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിനെ, ഇന്നോവ കാറില്‍ ഏറെ നേരം പിന്തുടര്‍ന്ന ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കാറിന്റെ നമ്പര്‍ കുറിച്ചെടുത്തിരുന്നു. ഈ നമ്പര്‍ പിന്തുടര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ്…

Read More

ജർമനി ബുർഖ നിരോധിക്കുന്നു ,അഭയാർത്ഥികളെ നാട് കടത്താൻ ഒരുങ്ങുന്നു

ബര്‍ലിന്‍: ജർമ്മനി ബുർഖ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.ആഭ്യന്തര മന്ത്രി തോമസ് മൈസീർ കൈക്കൊള്ളുന്ന പരിഷ്ക്കാരങ്ങളുടെ ഭാഗമായാണ് പുതിയ നടപടികൾ. ഇത് സംബന്ധിച്ച തീരുമാനം വൈകാതെയുണ്ടാകും. കുടിയേറ്റക്കാരെ നാടു കടത്താനുള്ള നടപടികൾ ജർമ്മനി ശക്തിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് ഇരട്ട പൗരത്വം ഇനി അനുവദിക്കില്ല. കഴിഞ്ഞ മാസം അഫ്ഗാന്‍ സ്വദേശിയായ യുവാവ് ട്രെയിനിൽ മഴു ഉപയോഗിച്ച് യാത്രക്കാരെ അപായപ്പെടുത്തിയിരുന്നു. പിന്നീട് ആൻസ്ബാഷിലെ സംഗീത പരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിലും നിരവധി പേർക്ക് പരിക്കേറ്റു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നടപടികള്‍.രാജ്യത്ത് നിലവിൽ ബുർഖ ധരിക്കുന്നതിന്…

Read More

സാകിർ നായിക്കിനെതിരെ റിപ്പോർട് ;മറ്റു മതങ്ങളെ മുൻവിധിയോടെ അധിക്ഷേപിച്ചു ,മതസ്പർദ്ധ ഉണ്ടാക്കി

മുംബൈ: ഇസ്ലാമിക മതപ്രഭാഷകൻ സാക്കീർ നായിക്ക് മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രഭാഷണങ്ങൾ നടത്തിയെന്ന് നായികിനെതിരായ ആരോപണങ്ങൾ അന്വേഷിച്ച മുംബൈ പൊലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോർട്ട് മഹാരാഷ്ട്ര സർക്കാരിന് കൈമാറി. സാക്കിർ നായിക് മതസ്പർധ വളർത്തുന്ന രീതിയിൽ പ്രഭാഷണങ്ങൾ നടത്തിയെന്ന് റിപ്പോർട്ടിൽ പരാമർശം ഉള്ളതായാണ് വിവരം. മറ്റുമതങ്ങളെക്കുറിച്ച് മുൻവിധിയോടെ സാക്കിർ നായിക് പ്രസംഗം നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. നായികിനെതിരായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മുംബൈ പൊലീസ് പറയുന്നു. സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ നടപടിയെടുക്കാൻ മുംബൈ പൊലീസ് നിയമവകുപ്പിന്റെ ഉപദേശം തേടിയിരിക്കുകയാണ്. ബംഗ്ലാദേശിലെ ധാക്കയിൽ സ്ഫോടനം…

Read More

പിടിയിലായ കശ്‍മീരി ഭീകരന് പരിശീലനം കൊടുത്ത് പാകിസ്ഥാൻ

ദില്ലി: അറസ്റ്റിലായ പാക് ഭീകരന്‍ ബഹാദൂര്‍ അലിക്ക് പാകിസ്താനില്‍ പരിശീലനം ലഭിച്ചിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി.കാശ്മീരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഭീകരര്‍ക്ക് പിന്നില്‍ പാകിസ്ഥാന്‍ സഹായമെന്ന വ്യക്തമായ സൂചനയാണിത് . പാകിസ്താന്‍ സേനയുടെ സഹായവും ഇയാള്‍ക്ക് ലഭിച്ചിരുന്നുവെന്നും എന്‍.ഐ.എ വ്യക്തമാക്കി. ബഹാദൂര്‍ അലിയുടെ ഏറ്റുപറച്ചിലിന്‍റെ വിഡീയോ ദില്ലിയില്‍ എന്‍.ഐ.എ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. പാക് അധിനിവേശ കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുടെ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ബഹാദുര്‍ അലിക്ക് ആയുധങ്ങള്‍ നല്‍കിയതിലും ആയുധ പരിശീലനം നല്‍കിയതിലും പാക് സെന്യത്തിന്റെ പങ്ക്…

Read More

ഫെൽപ്സിന്റെ സ്വർണവേട്ട തുടരുന്നു ഇരുപത്തിയൊന്നാം സ്വർണം നേടി ചരിത്രനേട്ടം തുടരുന്നു

റിയോ ഡി ജനീറോ: ഒളിംപിക്‌സ് നീന്തലില്‍ ചരിത്രമെഴുതി മൈക്കല്‍ ഫെല്‍പ്‌സ്. സ്വര്‍ണ്ണനേട്ടം 21 ആയി. ഇന്ന് 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയിലും 4×200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയിലും ഫെല്‍പ്‌സ് സ്വര്‍ണ്ണം നേടി. റിയോയിലെ മൂന്നാമത്തെ സ്വര്‍ണ്ണമാണിത്. നീന്തല്‍ക്കുളത്തില്‍ തനിക്ക് എതിരാളികളില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയായിരുന്നു അമേരിക്കയുടെ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സ്. റിയോയില്‍ മൂന്നാമത്തെ സ്വര്‍ണ്ണം മുങ്ങിയെടുത്തിരിക്കുന്നു. ഒളിംപിക് കരിയറില്‍ ഫെല്‍പ്‌സിന്റെ ഇരുപത്തിയൊന്നാം സ്വര്‍ണ്ണമാണിത്. ഇന്ന് ആദ്യനേട്ടം 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയിലായിരുന്നു. ഒരു മിനിറ്റ് 53.36 സെക്കന്റുകൊണ്ടാണ് ഫെല്‍പ്‌സ് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ വെള്ളി ജപ്പാന്റെ മസാറ്റ…

Read More

വിജയ് രൂപാണി ഇനി ഗുജറാത്തിനെ നയിക്കും;അധികാരം ഏറ്റെടുത്തു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പട്ടേൽ സമുദായത്തിൽ നിന്നും എട്ട് പേരാണ് വിജയ് രൂപാണി മന്ത്രിസഭയിൽ ഉള്ളത്.സൗരഭ് പട്ടേൽ അടക്കം ആനന്ദി ബെൻ പട്ടേലിന്‍റെ വിശ്വസ്തരായിരുന്ന പല മുതിർന്ന നേതാക്കളെയും പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. വിജയ് രൂപാണിയുടെ നേതൃത്വത്തിൽ 24 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്.ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നടന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ദേശീയ അദ്ധ്യക്ഷൻ അമിത്ഷാക്കൊപ്പം,എൽ.കെ അദ്വാനിയും കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്ലിയും എത്തിയിരുന്നു. പിണങ്ങി നിൽക്കുന്ന ആനന്ദി ബെൻ പട്ടേൽ ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ ആനന്ദി…

Read More
Click Here to Follow Us