റിയോ ഡി ജനീറോ: ഒളിംപിക്‌സ് നീന്തലില്‍ ചരിത്രമെഴുതി മൈക്കല്‍ ഫെല്‍പ്‌സ്. സ്വര്‍ണ്ണനേട്ടം 21 ആയി. ഇന്ന് 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയിലും 4×200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയിലും ഫെല്‍പ്‌സ് സ്വര്‍ണ്ണം നേടി. റിയോയിലെ മൂന്നാമത്തെ സ്വര്‍ണ്ണമാണിത്.
നീന്തല്‍ക്കുളത്തില്‍ തനിക്ക് എതിരാളികളില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയായിരുന്നു അമേരിക്കയുടെ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സ്. റിയോയില്‍ മൂന്നാമത്തെ സ്വര്‍ണ്ണം മുങ്ങിയെടുത്തിരിക്കുന്നു. ഒളിംപിക് കരിയറില്‍ ഫെല്‍പ്‌സിന്റെ ഇരുപത്തിയൊന്നാം സ്വര്‍ണ്ണമാണിത്.
ഇന്ന് ആദ്യനേട്ടം 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയിലായിരുന്നു. ഒരു മിനിറ്റ് 53.36 സെക്കന്റുകൊണ്ടാണ് ഫെല്‍പ്‌സ് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ വെള്ളി ജപ്പാന്റെ മസാറ്റ സകായിക്കാണ്. സമയം 1 മിനിറ്റ് 53.4 സെക്കന്റ്. ഹംഗറിയുടെ താരത്തിനാണ് വെങ്കലം.
തൊട്ടുപിന്നാലെയായിരുന്നു 4×200 മീറ്റര്‍ മെഡ്‌ലെയില്‍ ഫെല്‍പ്‌സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീം സ്വന്തമാക്കി. ഏഴു മിനിറ്റ് കൊണ്ടാണ് അമേരിക്കന്‍ ടീം ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ ബ്രിട്ടന്‍ വെള്ളിയും ജപ്പാന്‍ വെങ്കലവും നേടി. റിയോയില്‍ ഫെല്‍പ്‌സിന്റെ മൂന്നാം സ്വര്‍ണ്ണമാണിത്. നേരത്തെ നേരത്തെ 4 X 100 മീറ്റര്‍ റിലേയിലും ഫെല്‍പ്‌സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീം സ്വര്‍ണ്ണം സ്വന്തമാക്കിയിരുന്നു.
Related posts
-
ഫിഫ വേൾഡ്കപ്പ്; സ്പെയിൻ ജേതാക്കൾ
ന്യൂയോർക്ക്: ഫിഫ ലോകകപ്പിലെ സ്പെയിൻ- അർജന്റീന പോരാട്ടത്തിൽ വിജയിച്ച് സ്പെയിൻ. ബെംഗളൂരുവാർത്തയുടെ... -
ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിൽ നോർവെയോട് തോറ്റ് ബ്രസീൽ പുറത്തായതിന്... -
എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
കാന്‍സാസ് സിറ്റി: സൂപ്പര്‍ താരം ലയണല്‍ മെസി ലോകകപ്പ് കരിയറിലെ തന്റെ...
