തിരുവനന്തപുരം : ഓണക്കാലം നമുക്കെല്ലാവർക്കും വിലക്കയറ്റത്തിന്റെ കാലം കൂടിയാണ്. സാധാരക്കാരന്റെ ഓണത്തെ വിലക്കയറ്റം ബാധിക്കാതിരിക്കാനുള്ള ശ്രമത്തിന്റെ ആദ്യ ചുവടെന്നോണം 1242 ഓണച്ചന്തകൾ പ്രഖ്യാപിച്ച കൊണ്ട് പിണറായി സർക്കാർ.
ക്ഷേമ പെൻഷനുകൾ സഹകരണ ബാങ്കുകൾ വഴി നൽകാനും തീരുമാനമായി. 3000 കോടി അതിന് വകയിരുത്തിയിട്ടുണ്ട്.
വിദ്യാർത്ഥികളു ടെ യൂണിഫോം കൈത്തറി ആക്കാനും പദ്ധതി ഉണ്ട്, അതിന് മൊത്തം ആവശ്യമായ തുണിയുടെ അളവെടുക്കാൻ വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സ്കൂൾ വിദ്യാർത്ഥികൾക്ക് അഞ്ചു കിലോ വീതം അരി നൽകാൻ തീരുമാനിച്ചു. എ പി എൽ കാർഡ് ഉള്ളവർക്ക് പത്തു കി ലോ അരി നൽകും.
വിലക്കയറ്റം തടയാൻ സപ്ലെകോക്ക് 81 കോടി രൂപ നൽകും കരിഞ്ചന്തയും പൂഴ്ത്തി വപ്പും തടയാനുളള നടപടികൾ സ്വീകരിക്കും .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.