കണ്ണൂർ-യെശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി.

ബെംഗളൂരു: കണ്ണൂരിൽ നിന്നും പാലക്കാട്, കോയമ്പത്തൂർ, സേലം വഴി നഗരത്തിലെ യെശ്വന്ത്പുപുരയിലേക്ക് സർവീസ് നടത്തുന്ന കണ്ണൂർ – യെശ്വന്ത്പൂർ (07390) തീവണ്ടി പാളം തെറ്റി. ഇന്നലെ വൈകുന്നേരത്തോടെ കണ്ണൂരിൽ നിന്ന് പുറപ്പെട്ട തീവണ്ടി ഇന്ന് പുലർച്ചെ 3.45 ന് തമിഴ്നാട്ടിലെ ധർമപുരിക്കടുത്തുള്ള ശിവദി -മുത്തംപട്ടി സ്‌റ്റേഷനുകൾക്കിടക്കാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല,5 ബോഗികൾക്ക് കേടുപാടുണ്ട്, ചവിട്ടുപടിയും സീറ്റുകളും തകർന്നു, എ.സി. ബോഗികളുടെ ചില്ലുകളും തകർന്നിട്ടുണ്ട്. തീവണ്ടിയിൽ വൻ പാറക്കല്ല് വന്ന് ഇടിച്ചതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇതേ റൂട്ടിലെ അനേക്കൽ…

Read More

നഗരത്തിൽ ഒരു ദിവസം കൂടി യെല്ലോ അലർട്ട്.

ബെംഗളൂരു : നഗരത്തിൽ കനത്ത മഴക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ നഗരത്തിൽ ഇന്നു കൂടി യെല്ലോ അലർട്ട് നില നിൽക്കും. കൊഡുഗു, മൈസൂരു,മണ്ഡ്യ, കോലാർ, ചാമരാജ് നഗർ, ഹാസൻ, രാമനഗര, തുമക്കുരു, ശിവമൊഗ്ഗ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ തീരദേശ ജില്ലകളിൽ അടുത്ത 24 മണിക്കൂറിൽ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. (2/2)Yellow alert defines as, isolated heavy rains (>64.5mm) likely. — Karnataka State Natural Disaster Monitoring Centre (@KarnatakaSNDMC) November 10, 2021

Read More

വഞ്ചനാദിനം ആചരിച്ച് യു.ഡി.എഫ്. കർണാടക.

ബെംഗളൂരു: “ഇന്ത്യൻ ജനതയെ ദുരിതത്തിലാക്കിയ മോദി സർക്കാരിൻ്റെ വിവേക ശൂന്യവും ജന വിരുദ്ധവുമായ “നാണയമൂല്യം ഇല്ലാതാക്കൽ” നടപ്പിൽ വരുത്തിയ  അഞ്ചാമത് വർഷത്തിൽ വഞ്ചനാദിനം ആചരിച്ചു യുഡിഫ് കർണാടക” ചെയർമാൻ മേറ്റി ഗ്രേസിന്റ അധ്യക്ഷതയിൽ നടന്ന യോഗം അഡ്വ. ബുഷ്‌റ വളപ്പിൽ ഉൽഘാടനം ചെയ്തു. തീവ്രവാദത്തിനും അറുതിവരുത്താനും കള്ളപ്പണം തടയാനും  ഇറങ്ങിപ്പുറപ്പെട്ട നരേന്ദ്ര മോദിയുടെ തീരുമാനം ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കിയത് നമ്മുടെ നാടിന്റെ സാമ്പത്തിക അടിത്തറയാണ്. അഞ്ചാം വർഷത്തിലും ഭാരതം ആ വീഴ്ചയിൽ നിന്നും  ഉയർത്തെഴുന്നേട്ടില്ല എന്ന് അവർ പറഞ്ഞു. മുതിർന്ന നേതാവ് ശ്രീ…

Read More

പന്തെടുക്കാനിറങ്ങിയ കുട്ടികളും രക്ഷിക്കാനിറങ്ങിയ എഞ്ചിനീയറും കുളത്തിൽ മുങ്ങി മരിച്ചു.

ബെംഗളൂരു : മൈതാനത്ത് കളിച്ചു കൊണ്ടിരിക്കെ പന്ത് സമീപത്തെ കൃഷിക്കായി നിർമ്മിച്ച കൃത്രിമ കുളത്തിൽ പോയ സാഹചര്യത്തിൽ അതെടുക്കാൻ ശ്രമിച്ച 2 കുട്ടികളും അവരെ രക്ഷിക്കാൻ ശ്രമിച്ച യുവാവും മുങ്ങി മരിച്ചു. അനേക്കൽ താലൂക്കിലെ ഇഗ്ഗളൂരുവിലാണ് സംഭവം. നാഗേനഹള്ളി സ്വദേശികളായ ഋഷികേശ് (9), ദീമാന്ത് (12) എന്നീ കുട്ടികളും ഇവരെ രക്ഷിക്കാൻ ശ്രമിച്ച ബെള്ളാരി സന്തൂർ സ്വദേശിയും ഇലക്ട്രോണിക് സിറ്റിയിലെ ഐ.ടി.കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയറുമായ അമിത് (31) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ ഋഷികേശും ദീമന്തും സൂര്യയും കുളത്തിൽ പോയ ക്രിക്കറ്റ് പന്ത് എടുക്കാൻ…

Read More

കനത്ത മഴ;13 ജില്ലകളിൽ യെല്ലോ അലർട്ട്.

ബെംഗളൂരു: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 13 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതിൽ ബെംഗളൂരു നഗര ജില്ലയും ഉൾപ്പെടുന്നു. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ബെംഗളൂരു നഗര ജില്ല, ചിക്ക ബലാപുര, ചിക്കമഗളൂരു, ചാമരാജ് നഗർ, ചിത്രദുർഗ, ഹാസൻ, കൊഡുഗു, മണ്ഡ്യ, ശിവമൊഗ്ഗ, രാമനഗര ജില്ലകളിൽ അടുത്ത 48 മണിക്കൂറിൽ കനത്ത മഴ ഉണ്ടാകുമെന്നാണ് പ്രവചനം. Rainfall Forecast: Widespread very light to moderate rains with isolated heavy to…

Read More

മോട്ടിവേഷണൽ സ്ട്രിപ്പ്സ് ലിറ്റററി ഫോറം ഹാലോവീൻ കവിതാ ഉത്സവം 2020 വിജയികളെ പ്രഖ്യാപിച്ചു.

ലോകത്തിലെ ഏറ്റവും സജീവമായ എഴുത്തുകാരുടെ ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്പുകളുടെ സ്ഥാപകനായ ഷിജു എച്ച് പ ള്ളിത്താഴെത്ത് ചൊവ്വാഴ്ച വൈകുന്നേരം മസ്കത്തിൽ നിന്ന് ഹാലോവീൻ കവിതാ ഉത്സവം 2020 വിജയികളെ പ്രഖ്യാപിച്ചു. 43 രാജ്യങ്ങളിൽ നിന്നുള്ള 82 കവികൾ വിജയികളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. കഴിഞ്ഞ വർഷം മോട്ടിവേഷണൽ സ്ട്രിപ്പുകൾ ഈ മത്സരം നടത്തിയപ്പോൾ 400 ൽ പരം കവികളുടെ ലോകപങ്കാളിത്തം ഉണ്ടായിരുന്നു . ഹാലോവീൻ കവിതാ ഉത്സവം 2020 ന് അമേരിക്കയിൽ നിന്നുള്ള സബ്രീന ബ്രയന്റ്, ആൻ ത്രോപ്പ് എന്നിവർ നേതൃത്വം നൽകിയിരുന്നു. മേരി…

Read More

കേദാർനാഥിലെ ശങ്കരാചാര്യ പ്രതിമയുടെ ശിൽപ്പിയെ നേരിട്ട് കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് പ്രധാനമന്ത്രി.

ബെംഗളൂരു : കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി കേദാർനാഥിൽ ഒരു ശങ്കരാചാര്യരുടെ ഒറ്റക്കല്ലിൽ തീർത്ത പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. ഈ പ്രതിമ നിർമ്മിച്ചത് ഒരു കർണാടക സ്വദേശിയായ ശിൽപ്പിയാണ്. മൈസൂരുകാരനായ അരുൺ യോഗിരാജ്, ഇദ്ദേഹത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഗ്രഹം പ്രകടിപ്പിച്ചതായാണ് ഏറ്റവും പുതിയ വാർത്ത. കൃഷ്ണ ശിലയിൽ തീർത്ത പ്രതിമയെ കുറിച്ചും ശിൽപ്പിയേ കുറിച്ചും ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി അരുണിനെ നേരിട്ട് കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ക്ഷണം ലഭിച്ചതായും തീയതി പിന്നീട് തീരുമാനിക്കുമെന്നും അരുൺ അറിയിച്ചു .

Read More

6 വർഷത്തിനിടയിലെ ഏറ്റവും കൂടിയ മഴ രേഖപ്പെടുത്തി നഗരം; മഴ ഇനിയും തുടരും.

ബെംഗളൂരു : ദീപാവലി ദിനത്തിൽ നഗരത്തിൽ രേഖപ്പെടുത്തിയതി ഏറ്റവും കൂടിയ മഴ, കണക്കുകൾ പ്രകാരം അത് 6 വർഷത്തെ ചരിത്രത്തിൽ ഒരു ദിവസം പെയ്യുന്ന ഏറ്റവും കൂടിയ മഴയാണ്. 55.8 മില്ലിമീറ്റർ ആണ് നഗരത്തിൽ കഴിഞ്ഞ വ്യാഴാഴ്ച ലഭിച്ച മഴയുടെ അളവ്. വിവിപുരത്ത് 134 മില്ലി മീറ്ററും, ദൊഡ്ഡന ഗുണ്ടിയിൽ 126.5 മില്ലി മീറ്ററും ഹംപി നഗറിൽ 116 മില്ലി മീറ്ററും മഴ രേഖപ്പെടുത്തി. നഗരത്തിൽ ഈ വർഷം ലഭിച്ചത് 1286 മില്ലി മീറ്റർ മഴയാണ്. അതേ സമയം 2 ദിവസത്തേക്ക് കൂടി നഗരത്തിൽ…

Read More

നടൻ വിജയ് സേതുപതിയെ വിമാനത്താവളത്തിൽ അക്രമിച്ചത് മലയാളി; മദ്യലഹരിയിൽ…

ബെംഗളൂരു : “മക്കൾ സെൽവൻ” വിജയ് സേതുപതിക്ക് നേരെ ഇന്നലെ വിമാനത്താവളത്തിൽ വച്ച അക്രമണം ഉണ്ടായി, കൂടെയുണ്ടായിരുന്ന നടൻ മഹാഗാന്ധിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ അക്രമണം നടത്തിയത് മലയാളി ആണ് എന്നാണ് എറ്റവും പുതിയ വിവരം, നഗരത്തിൽ താമസിക്കുന്ന ജോൺസൺ ആണ് അക്രമണകാരി. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു. നടനുമൊത്ത് സെൽഫിയെടുക്കാൻ ഉളള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ഇയാൾ അക്രമണത്തിന് തുനിഞ്ഞത്. https://twitter.com/Vijayar50360173/status/1455858068172914697?s=20

Read More

മലയാളി ചിത്രകാരനായ ധനരാജ് കീഴറയുടെ ചിത്രപ്രദർശനം നാളെ മുതൽ..

ബെംഗളൂരു : മലയാളി ചിത്രകാരനായ ധനരാജ് കീഴറയുടെ ചിത്ര പ്രദർശനം നാളെ മുതൽ. പ്രദർശനം എം.ജി.റോഡിലെ വിസ്മയ ഗാലറി , രംഗോലി മെട്രോ ആര്ട്ട് സെന്ററിൽ നാളെ മുതൽ ഞായറാഴ്ച വരെ തുടരും. “ഒരു കലാകാരന്റെ ഉത്തരവാദിത്വമാണ് അവൻ ജീവിക്കുന്ന കാലഘട്ടത്തെ അടയാളപ്പെടുത്തുക എന്നത് . പരിചിതമല്ലാത്ത ഈ കോവിഡ് കാലത്തിലൂടെ നമ്മൾ കടന്നുപോകുമ്പോൾ, വൈറസുകൾ, മരണം, ഭയം, ഏകാന്തത എന്നിവയാൽ നിറഞ്ഞിരുന്നു .ഈ കാലഘട്ടത്തെ ചിത്രങ്ങൾ കൊണ്ട് അടയാളപ്പെടുത്തണം എന്ന് തോന്നി. കുറച്ചെങ്കിലും സാധാരണ നിലയിലേക്ക് വരുന്നു എന്ന പ്രതീക്ഷ തരുന്ന ഈ സാഹചര്യത്തിൽ…

Read More
Click Here to Follow Us