നൈസ് റോഡിൽ ട്രക്ക് കാറുകളിലിടിച്ചു മലയാളികൾ ഉൾപ്പെടെ 4 പേർ മരിച്ചു.

ബെംഗളൂരു : ഇന്നലെ രാത്രി 10.30 യോടെ നൈസ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു. കൊച്ചി സ്വദേശി ശിൽപ കെ,കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫാദിൽ, ആദർശ് എന്നീ മലയാളികൾ ആണ് മരിച്ചത്. KL 51 F 2413 റജിസ്ട്രേഷൻ നമ്പറിലുളള മാരുതി വാഗണര്‍ കാറും മറ്റൊരു സ്കോര്‍പിയോ കാറുമാണ് അപകടത്തില്‍പെട്ടത്. വാഗണറിന്ന് പിന്നില്‍ ലോറിവന്നിടിച്ചതിന് ശേഷം വാഗണര്‍ മുന്നിലുളള സ്കോര്‍പിയോ കാറില്‍ ഇടിക്കുകയും,സ്കോര്‍പിയോ മുന്നിലുളള മറ്റൊരു ലോറിക്ക് പിന്നിലിടിക്കുകയുമായിരുന്നു. ഇരു ലോറികളുടെയും ഇടയില്‍പ്പെട്ട് രണ്ട് കാറുകളും തകര്‍ന്നുപോകുകയായിരുന്നു. ആള്‍ ഇന്ത്യ കെഎംസിസി…

Read More

കേരള സമാജം പുതുവത്സര ആഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

ബെംഗളൂരു : കേരള സമാജം സിറ്റി സോൺ പുതുവത്സര ആഘോഷവും കുടുംബ സംഗമവും ക്രിസ്ത വിദ്യാലയ എസ് ജി പാളയത്തു വച്ച് സംഘടിപ്പിച്ചു. സിറ്റി സോൺ ചെയർമാൻ ലിന്റോ കുര്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബിബിഎംപി മുൻ കോർപറേറ്റർ ശ്രീ. ജി മഞ്ജുനാഥ് ഉത്ഘാടനം ചെയ്‌തു. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ. ജനറൽ സെക്രട്ടറി റെജികുമാർ , ഖജാൻജി പി വി എൻ ബാലകൃഷ്ണൻ, കെ എൻ ഇ ട്രസ്റ്റ് പ്രസിഡന്റ് ജേക്കബ് വർഗീസ്, അസിസ്റ്റൻറ് സെക്രട്ടറി വിനേഷ് കെ , കൺവീനർ…

Read More

കർണാടകയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു;കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വരുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം;കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കൂടുതൽ തീരുമാനങ്ങൾ എടുത്തതായി സർക്കാർ അറിയിച്ചു. ബെംഗളൂരു നഗരത്തിൽ 10-12 ക്ലാസുകൾ ഒഴികെയുള്ള എല്ലാ സ്കൂളുകളിലും നേരിട്ടുള്ള വിദ്യാഭ്യാസം നിർത്തിവച്ചു.രണ്ടാഴ്ചത്തേക്കാണ് ഇത്. കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ, ബാറുകൾ, പബ്ബുകൾ, സിനിമാ തീയേറ്ററുകൾ, മാളുകൾ, ജിമ്മുകൾ എന്നിവിടങ്ങളിൽ 50% ആളുകളെ മാത്രമേ അനുവദിക്കുകയുള്ളൂ. റാലികൾ എല്ലാം നിരോധിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്. തീരുമാനങ്ങൾ മന്ത്രി ആർ അശോകയാണ്  മാധ്യമങ്ങളെ അറിയിച്ചത്. 80-85% മെട്രോ സിറ്റികളിൽ ആണ്…

Read More

കോവിഡ് തകർത്തു കളഞ്ഞു; കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന നഷ്ടം ഒരു കോടി രൂപ വീതം.

ബെംഗളൂരു : കോവിഡ് രോഗം മാറ്റി മറച്ച ലോകത്ത് നഷ്ടങ്ങളുടെ കണക്കുമായി ഒരു സർക്കാർ സ്ഥാപനം കൂടി, മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന കർണാടക ആർ ടി സിയാണ് കഴിഞ്ഞ ഒരു വർഷമായി 365 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. ശരാശരി പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടം. ലോക്ക് ഡൗണ് പ്രഖ്യാപിച്ചതിനാൽ സർവീസുകൾ നിർത്തി വക്കേണ്ടി വന്നതും യാത്രക്കാർ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് കുറക്കുകയും ചെയ്തതാണ് നഷ്ടത്തിന് കാരണമായത് എന്ന് വിലയിരുത്തുന്നു. കൂടുതൽ വരുമാനം ലഭിച്ചിരുന്ന സംസ്ഥാനന്തര സർവീസുകളിൽ നിന്ന് മുൻപ് ലഭിച്ചിരുന്ന വരുമാനം ഇപ്പോൾ…

Read More

ബെംഗളൂരു നഗര ജില്ലയിൽ ഇന്നത്തെ കോവിഡ് കേസുകൾ 1000 ന് മുകളിൽ;ആക്ടീവ് രോഗികൾ 10000 ന് അടുത്ത്; ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 1290 റിപ്പോർട്ട് ചെയ്തു. 232 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.60% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക: ഇന്ന് ഡിസ്ചാര്‍ജ് : 232 ആകെ ഡിസ്ചാര്‍ജ് : 2961122 ഇന്നത്തെ കേസുകള്‍ : 1290 ആകെ ആക്റ്റീവ് കേസുകള്‍ : 11345 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 38351 ആകെ പോസിറ്റീവ് കേസുകള്‍ : 3010847 ഇന്നത്തെ പരിശോധനകൾ :…

Read More

എം.പി.യും സംസ്ഥാന മന്ത്രിയും സ്റ്റേജിൽ നേർക്കുനേർ; കയ്യാങ്കളി ഒഴിവായത് പോലീസ് ഇടപെട്ടതിനാൽ;വീഡിയോ കാണാം.

ബെംഗളൂരു : സംസ്ഥാന മന്ത്രിയും ലോക്സഭാ എംപിയും സ്റ്റേജിൽ പരസ്യമായി ഏറ്റുമുട്ടി. പോലീസും മറ്റും ഇടപെട്ടതിനാൽ കയ്യാങ്കളി ഒഴിവായി. https://fb.watch/aiR5o6Ssqg/ മുൻ ഉപമുഖ്യമന്ത്രിയും സംസ്ഥാന ഐ.ടി. കാര്യ മന്ത്രിയുമായ അശ്വഥ് നാരായണയും ബെംഗളൂരു റൂറൽ എം.പി.യായ ഡി.കെ.സുരേഷുമാണ് പരസ്യമായി ഏറ്റുമുട്ടിയത്. രാമനഗരയിൽ നടന്ന ഒരു ചടങ്ങിനിടയിൽ ആയിരുന്നു സംഭവം, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും സ്റ്റേജിൽ ഉണ്ടായിരുന്നു. രാമനഗരയിൽ നഗര ശിൽപ്പി കെമ്പെ ഗൗഡയുടേയും ഭരണഘടനാ ശിൽപ്പി അംബേദ്കറിൻ്റേയും പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിൽ ആണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. #WATCH: Karnataka #Congress MP…

Read More

നമ്മ മെട്രോ വികസനത്തിന് “നൈസി”ൻ്റെ പണി..

ബെംഗളൂരു : രാജ്യത്തെ ഏറ്റവും നീളം കൂടിയ മെട്രോ പാതകളിൽ രണ്ടാമത്തേതായി മാറാൻ കുതിക്കുന്ന നമ്മ മെട്രോക്ക് നൈസിൻ്റെ പണി. കോൺഗ്രസ് നേതാവും വലിയ വ്യവസായിയുമായി അശോക് ഖേനി മാനേജിംഗ് ഡയറക്ടർ ആയിട്ടുള്ള നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസസ് ലിമറ്റഡ് എന്ന നൈസ് ആണ് മെട്രോ വികസനത്തിന് ഇപ്പോൾ തടസമായിരിക്കുന്നത്. ഇപ്പോൾ നാഗസാന്ദ്ര വരെയുള്ള ഗ്രീൻ ലൈൻ മാധവാര വരെ നീട്ടുന്നതിനാണ് നൈസിൻ്റെ തടസം, 3.05 കിലോമീറ്റർ മെട്രോ പാത ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാനാണ് ബി.എം.ആർ.സി.എൽ.പദ്ധതി ഇട്ടത്. പാത നിർമ്മാണത്തിന് നൈസിൻ്റെ സ്ഥലങ്ങൾ…

Read More

വന്യജീവികളുടെ സഞ്ചാരപാതക്ക് വിഘാതം വരാത്ത വികസനം, 6 കിലോമീറ്റർ മേൽപ്പാത നിർമ്മിക്കും.

ബെംഗളൂരു : വന്യജീവികളുടെ സഞ്ചാരപാതയും ആനത്താരയുമെല്ലാം ഒഴിവാക്കി ഒരു വനത്തിലൂടെ ഒരു ദേശീയ പാത വികസനം സാധ്യമാണോ എന്ന ചോദ്യത്തിന് ഉത്തരമാവുകയാണ് കനക് പുര റോഡിൻ്റെ വികസനം. നിലവിലെ 2 വരിപ്പാതയെ നാല് വരിപ്പാതയായി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി ബന്നാർഘട്ട വന മേഖലയിലൂടെ 6 കിലോമീറ്റർ എലിവേറ്റഡ് പാത നിർമ്മിക്കാനൊരുങ്ങുകയാണ് ദേശീയ പാതാ അതോറിറ്റി. മരങ്ങൾ മുറിക്കാതെ തന്നെ പാത നിർമിക്കാം എന്നതുപോലെ തന്നെ ആനത്താര അടക്കമുള്ള വന്യജീവികളുടെ സ്വാഭാവിക സഞ്ചാര പാതയേ ഇത് ഹനിക്കുകയും ഇല്ല എന്നതാണ് ഇതിൻ്റെ മെച്ചം. വർഷങ്ങൾക്ക് മുൻപ് തന്നെ…

Read More

ഷാമനിസത്തിൻ്റെ വലയത്തിൽ പെട്ടു; കൗമാരക്കാരിയെ കാണാനില്ല; ആയിരം കണ്ണുമായ് കാത്തിരുന്ന് മാതാപിതാക്കൾ.

ബെംഗളൂരു : ഷാമനിസത്തിൻ്റെ വലയത്തിൽ പെട്ട കൗമാരക്കാരിയെ കാണാതായി, കണ്ടെത്താൻ അധികൃതരുടേയും ജനങ്ങളുടെയും സഹായം തേടി മാതാപിതാക്കൾ. രണ്ട് ജോഡി വസ്ത്രവും 2500 രൂപയും എടുത്താണ് അനുഷ്ക (17) വീട് വിട്ടിറങ്ങിയത്, കഴിഞ്ഞ 2 മാസമായി തങ്ങളുടെ മകൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കൺ തുറന്ന് കാത്തിരിക്കുകയാണ് മാതാപിതാക്കൾ. Somebody has influenced her. She can't leave home & go somewhere on her own. I'm trying to reach out to people on social media to help…

Read More

വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അഡ്മിൻസ്ന് ആശ്വാസമായി കോടതി വിധി.

ചെന്നൈ : വാട്സ് ആപ്പ് ഗ്രൂപ്പുകളിലെ അഡ്മിൻ മാർക്ക് മുകളിൽ എന്നും ഭയപ്പാട് സൃഷ്ടിച്ചിരുന്ന ഒരു വിഷയത്തിൽ കോടതി വിധിയിലൂടെ വ്യക്തത വന്നിരിക്കുകയാണ്. ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾക്ക് അഡ്മിൻ ഉത്തരവാധി അല്ല എന്നാണ് ഏറ്റവും പുതിയ ഉത്തരവിലൂടെ മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. വാട്സ് ആപ്പ് ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളിൽ അഡ്മിന് പരിമിതമായ നിയന്ത്രണങ്ങൾ മാത്രമേ ഉള്ളൂ അതുകൊണ്ടുതന്നെ മറ്റൊരാൾ പങ്കുവച്ച സന്ദേശത്തിന് പിന്നിൽ അഡ്മിൻ്റെ ആസൂത്രണമില്ല എങ്കിൽ അഡ്മിനെതിരെ നടപടിയെടുക്കാൻ പാടില്ല എന്ന് ജസ്റ്റിസ് ജി.ആർ.സ്വാമിനാഥൻ വ്യക്തമാക്കി. കരൂരിലെ അഭിഭാഷകരുടെ വാട്സ് ആപ്പ്…

Read More
Click Here to Follow Us