ബെംഗളൂരു : സംസ്ഥാന മന്ത്രിയും ലോക്സഭാ എംപിയും സ്റ്റേജിൽ പരസ്യമായി ഏറ്റുമുട്ടി. പോലീസും മറ്റും ഇടപെട്ടതിനാൽ കയ്യാങ്കളി ഒഴിവായി.
മുൻ ഉപമുഖ്യമന്ത്രിയും സംസ്ഥാന ഐ.ടി. കാര്യ മന്ത്രിയുമായ അശ്വഥ് നാരായണയും ബെംഗളൂരു റൂറൽ എം.പി.യായ ഡി.കെ.സുരേഷുമാണ് പരസ്യമായി ഏറ്റുമുട്ടിയത്.
രാമനഗരയിൽ നടന്ന ഒരു ചടങ്ങിനിടയിൽ ആയിരുന്നു സംഭവം, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും സ്റ്റേജിൽ ഉണ്ടായിരുന്നു.
രാമനഗരയിൽ നഗര ശിൽപ്പി കെമ്പെ ഗൗഡയുടേയും ഭരണഘടനാ ശിൽപ്പി അംബേദ്കറിൻ്റേയും പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിൽ ആണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.
#WATCH: Karnataka #Congress MP DK Suresh and #BJP Minister C. N. Ashwath Narayan creates ruckus in front of @CMofKarnataka Basavaraj Bommai at a government event in Ramanagara district. @IndianExpress pic.twitter.com/IyGXfurRWB
— Darshan Devaiah B P (@DarshanDevaiahB) January 3, 2022
“ഒരു മുഖ്യമന്ത്രി വന്നാൽ ജില്ലയുടെ അഭിമാനം കാണിക്കാൻ ഇങ്ങനെ ബഹളമുണ്ടാക്കാമോ? ആരാണത് …പണി ചെയ്തിട്ടുണ്ടെങ്കിൽ ആണുങ്ങളാണെങ്കിൽ കാണിച്ചു താ….. നാലു പേരെ കൊണ്ടുവന്ന് സഭയിൽ പ്രശ്നമുണ്ടാക്കുന്നോ ? എന്ത് പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ടെന്ന് തുടയിൽ തട്ടിയിട്ട്, പറയൂ … ഞങ്ങൾ പറയാൻ തയ്യാറാണ്… ഞങ്ങൾക്ക് ഇവിടെ നിന്ന് പ്രതിനിധികൾ ഉണ്ടായിട്ടില്ല ,എന്നാലും ഒരു ജില്ലയേയും ഞങ്ങൾ ഒഴിവാക്കിയില്ല ,ഇന്ന് നാടിൻ്റെ മുഖ്യമന്ത്രിയുടെ മുന്നിൽ ”
എന്ന് പറഞ്ഞപ്പോൾ എം.പി ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് മന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
റൂറലിൽ നിന്നുള്ള എം.എൽ.സിയായ എസ്.രവിയും മന്ത്രിയെ ആക്രമിക്കാൻ പാഞ്ഞടുത്തു.മന്ത്രി പ്രസംഗിച്ചുകൊണ്ടിരുന്ന മൈക്ക് തട്ടിപ്പറിക്കാൻ ശ്രമിച്ചു.
പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഇരുവരേയും തടഞ്ഞ് സ്ഥിതി ശാന്തമാക്കി.
തുടർന്ന് ബിജെപിയുടെ ബാനറുകൾ കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു.
കെ.പി.സി.സി പ്രസിഡൻ്റ് ഡി.കെ.ശിവകുമാറിൻ്റെ ഇളയ സഹോദരനാണ് ഡി.കെ.സുരേഷ് എം.പി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.