വിദ്യാർത്ഥിനികളുടെ സസ്പെൻഷൻ, ധിക്കാരം തുടർന്നാൽ പുറത്താക്കുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

ബെംഗളൂരു: കര്‍ണാടക ഹൈക്കോടതി വിധി ലംഘിച്ച്‌ ക്ലാസില്‍ ഹിജാബ് ധരിച്ചെത്തിയ ഒരു വിദ്യാര്‍ത്ഥിയ്‌ക്ക് കൂടി സസ്‌പെന്‍ഷന്‍ നൽകിയിരുന്നു. ധിക്കാരം തുടരുകയാണെങ്കിൽ കോളേജിൽ നിന്നും പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ.

ഉഡുപ്പി ഫസ്റ്റ് ഗ്രേഡ് കോളേജിലെ വിദ്യാര്‍ത്ഥിനിയ്‌ക്കെതിരെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. ഇതോടെ ഹൈക്കോടതി വിധി ലംഘിച്ചതിന്റെ പേരില്‍ കോളേജില്‍ നിന്നും നടപടി നേരിടുന്ന വിദ്യാര്‍ത്ഥിനികളുടെ എണ്ണം ഏഴായി.

  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം

കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ച്‌ ക്ലാസില്‍ പ്രവേശിച്ച്‌ ആറ് വിദ്യാര്‍ത്ഥിനികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ മറ്റൊരു വിദ്യാര്‍ത്ഥിനി കൂടെ ഹിജാബ് ധരിച്ച്‌ എത്തിയത്. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ താക്കീത് നല്‍കിയെങ്കിലും ഇത് വകവയ്‌ക്കാതെ വിദ്യാര്‍ത്ഥിനി ക്ലാസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെയാണ് അധികൃതര്‍ നടപടി കടുപ്പിച്ചത്.

ഡ്രസ് കോഡ് പാലിക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. ഡ്രസ് കോഡ് പാലിക്കുമെന്ന് എഴുതി നല്‍കിയാല്‍ ഏഴ് പേര്‍ക്കും എതിരായ നടപടി പിന്‍വലിക്കാം. ലേഡീസ് റൂമുകളില്‍ നിന്നും ഹിജാബ് അഴിച്ചുമാറ്റി വേണം ക്ലാസുകളില്‍ പ്രവേശിക്കാന്‍ എന്ന് തങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
[masterslider id="10"]

Related posts