കേരളത്തിൽ മഴ കനക്കുന്നു; എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തി പ്രാപിക്കുന്ന കാറ്റും ആന്ധ്രാതീരത്തെ അന്തരീക്ഷ ചുഴിയുമാണ് മഴ കനക്കാനുള്ള കാരണം. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.

എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ ഇന്നലെ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ഇത്പ്രകാരം ജില്ലാ താലൂക്ക് അടിസ്ഥാനത്തിൽ മുഴുവൻ സമയവും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.

  രേണുകാസ്വാമി വധക്കേസ്: 'ദർശൻ കേസിൽ നിർണായക തിരിവ്; മാധ്യമ വിചാരണയ്ക്ക് പൂട്ടിടാൻ ഹൈക്കോടതി!

തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലും കൺട്രോൾ റൂമുകൾ ഉണ്ടാകും. അടിയന്തിര സാഹചര്യം നേരിടാൻ തയ്യാറായിരിക്കണമെന്ന് പൊലീസിനും പ്രത്യേക നിർദേശമുണ്ട്. എല്ലായിടങ്ങളിലും സുരക്ഷാ ഉപകരണങ്ങൾ സജ്ജമാക്കണം.

ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ആളുകൾ അതീവ ജാഗ്രത പാലിക്കണം. കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

ഇന്നലെ വിഴിഞ്ഞം മത്സ്യബന്ധന ഹാർബർ വഴി മത്സ്യബന്ധനത്തിന് പോയ മൂന്നു മത്സ്യത്തൊഴിലാളികളെ കാണാനില്ല.മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അൻവർ എന്നിവർ സക്കീർ ഹുസൈൻ എന്ന വ്യക്തിയുടെ വള്ളത്തിലാണ് പോയത്. നാലരയോട് കൂടെ മത്സ്യബന്ധനത്തിന് പോയത് ഇതുവരെ തിരിച്ചെത്തിയില്ല രാത്രി പതിനൊന്നോട് കൂടെ തിരിച്ച് എത്തേണ്ടതായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ധനവില വർധനയിൽ വലഞ്ഞ് ജനം; നഗരത്തിലെ പെട്രോൾ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts