മാല പാർവതിക്ക് പുറകെ ശ്വേത മേനോനും കുക്കു പരമേശ്വരനും അമ്മയിൽ നിന്നും രാജിവച്ചു

കൊച്ചി : വിജയ് ബാബുവിനെതിരെ ഉള്ള പരാതി, സെൽ പരിഗണിക്കാത്തതിനെ തുടർന്ന് അമ്മ സംഘടനയിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് കൂടുന്നു. മാല പാർവതിക്കു പുറകെ നടി ശ്വേത മേനോനും കുക്കു പരമേശ്വരനും സംഘടനയിൽ നിന്നും രാജിവച്ചു.

ഇതോടെ അമ്മയില്‍ വിജയ് ബാബുവിനെതിരായ വികാരം പുതിയ തലത്തില്‍ എത്തുകായണ്. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലാണ്. ശ്വേത സംഘടനയിൽ നിന്നും രാജിവയ്ക്കില്ലെന്നായിരുന്നു പൊതുവേയുള്ള പ്രതീക്ഷ. ഇതാണ് ഇപ്പോൾ തെറ്റുന്നത്.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

ബലാല്‍സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിജയ് ബാബുവിനെതിരെ കടുത്ത നടപടി സ്വീകരിക്കാത്തതിനെ ന്യായീകരിച്ച്‌ വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജു രംഗത്തു വന്നിരുന്നു. അമ്മ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നാണ് മണിയന്‍ പിള്ള രാജു പറയുന്നത്. ഇത് നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം കൂടിയായി മാറി. ഇതോടെ വിജയ് ബാബുവിനെ അമ്മ നടപടി എടുക്കില്ലെന്നും മനസ്സിലായി. എതിര്‍ സ്വരമുള്ളവരും ഇനി ഇതേ കുറിച്ച്‌ പ്രതികരിക്കില്ലെന്നായിരുന്നു കരുതിയത്. ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച്‌ ശ്വേതയും കുക്കു പരമേശ്വരനും രാജിവച്ചത്. നേരത്തെ ഇവരും രാജിവയ്ക്കുമെന്ന് മാലാ പാര്‍വ്വതി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ രാജിവയ്ക്കില്ലെന്നായിരുന്നു മണിയന്‍പിള്ള വിശദീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
[masterslider id="10"]

Related posts