യെലഹങ്ക പിയു കോളേജ് കെട്ടിടത്തിന്റെ ഗുണനിലവാരം കുറവ്; ബിഎൻപി

ബെംഗളൂരു: കെംപെഗൗഡ വാർഡിലെ യെലഹങ്ക ഗവൺമെന്റ് ഡിഗ്രി കോളേജിൽ ക്ലാസ് മുറികളും ടോയ്‌ലറ്റുകളും നിർമ്മിക്കുന്നതിന് ബിബിഎംപി 4.5 കോടി രൂപ പാഴാക്കിയെന്നും ഗുണനിലവാരം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്നും ബെംഗളൂരു നവനിർമ്മാണ പാർട്ടി (ബിഎൻപി) ആരോപിച്ചു.

തുറന്ന ഗ്രില്ലുകൾ ഉപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയം നിലവിൽ സ്റ്റോർ റൂമായി ഉപയോഗിക്കുന്നുതെന്ന് പാർട്ടി ആരോപിച്ചു. ഓഡിറ്റോറിയം അതിന്റെ യഥാർത്ഥ ഉദ്ദേശ്യം നിറവേറ്റാനാകാതെ തകർന്ന പോഡിയങ്ങളും പഴയ ഫർണിച്ചറുകളും കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും കെട്ടിട പണികൾ പരിശോധിച്ച ശേഷം പാർട്ടി അംഗം പറഞ്ഞു. പി.യു.കോളേജിൽ അടുത്തിടെ നിർമിച്ച കമ്പ്യൂട്ടർ ലാബ് ചുവരുകൾ ഈർപ്പം മൂലം നനഞ്ഞ നിലയിലാണെന്നും ഇത് നിർമാണത്തിന്റെ ഗുണനിലവാരം വ്യക്തമാക്കുന്നതാണെന്നും അധിക ക്ലാസ് മുറികളും പടിക്കെട്ടുകളുടെ കാര്യവും വ്യത്യസ്തമല്ലന്നും പാർട്ടി കൂട്ടിച്ചേർത്തു.

അധിക ക്ലാസ് മുറികളുടെയും ടോയ്‌ലറ്റുകളുടെയും നിർമാണത്തിനും നിലവിലുള്ള ഒന്നും രണ്ടും നിലകളുടെ നവീകരണത്തിനുമായി 75 ലക്ഷം രൂപയാണ് ബിബിഎംപി ചെലവഴിച്ചത്. എന്നാൽ മോശമായ അറ്റകുറ്റപ്പണികൾ കാരണം ടോയ്‌ലറ്റുകൾ വൃത്തിഹീനമായ അവസ്ഥയിലാണ് നിലവിലുള്ളതെന്നും അവരുടെ സന്ദർശനത്തിനിടെ ഒരു ബിഎൻപി വോളണ്ടിയർ കണ്ടെത്തി.

ക്ലാസ് മുറിയിലെ മേശകളിൽ ചുമരിൽ ബ്ലാക്ക്ബോർഡുമുണ്ടെങ്കിലും ക്ലാസ് മുറികളിലേക്ക് ആവശ്യമായ പ്രൊജക്ടറുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഇനിയും സ്ഥാപിക്കാനുണ്ട്. ഏതെല്ലാം കാണുമ്പോൾ മനസിലാകുന്നത് വിവിധ നികുതികൾക്ക് കീഴിൽ പൗരന്മാരിൽ നിന്ന് പിരിച്ചെടുക്കുന്ന പണം ബിബിഎംപി പാഴാക്കുകയാണെന്നാണ് എന്നും ബിഎൻപി അംഗം ലളിതാംബ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us