ഹിന്ദു ഭീകരർ എന്ന പരാമർശം , റാണാ അയ്യുബിനെതിരെ കേസ്

ബെംഗളൂരു:കര്‍ണാടകയിലെ ഹിജാബ് വിലക്ക് സംബന്ധിച്ച ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ഹിന്ദു ഭീകരര്‍’ എന്ന് പരാമർശം നടത്തിയ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ റാണാ അയ്യൂബിനെതിരേ കര്‍ണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഹിജാബ് ധരിച്ച മുസ് ലിം വിദ്യാര്‍ത്ഥിനികളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എബിവിപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ ‘ഹിന്ദു ഭീകരര്‍’ എന്ന് വിശേഷിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ പരാതിയിൽ ആണ് കേസ്. ഹിന്ദു ഐടി സെല്‍ വോളന്റിയറായ അശ്വതി നല്‍കിയ പരാതിയിലാണ് പോലീസ് നടപടി എടുത്തത്.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരം ധാര്‍വാഡിലെ വിദ്യാഗിരി പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.റാണാ അയ്യുബ് ബി ബി സി ചാനലിലെ ചർച്ചയ്ക്കിടെ ആണ് ഇത്തരത്തിൽ പരാമർശം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; ഇതര വഴികൾ ഇങ്ങനെ
  മാറ്റമില്ല, നിർബന്ധം തന്നെ! പഴയ വാഹന ഉടമകൾ ജാഗ്രതൈ; ഗതാഗത വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us