ജനവാവസ കേന്ദ്രങ്ങളിലും ഷെല്ലാക്രമണം; മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന ഖാര്‍കീവിലും ഉഗ്രസ്ഫോടനം

യുക്രൈൻ: തലസ്ഥാനമായ കീവ് വളഞ്ഞ റഷ്യൻ സൈന്യം ഖാര്‍കീവിലും ഉഗ്ര സ്ഫോടനങ്ങൾ നടത്തി. മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന സ്ഥലമാണ് ഖാർകീവ്.

ഇന്നലെ കനത്ത വ്യോമാക്രമണമായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലെ വാതക പൈപ്പ്‌ലൈൻ റഷ്യന്‍ സേന ബോംബിട്ട് തകര്‍ത്തു.

  മുഖ്യമന്ത്രിയുടെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റ്; കേസെടുത്ത് പോലീസ്

ഒഖ്തിർക്കയിലും റഷ്യൻ ഷെല്ലാക്രമണം. ആറ് വയസുകാരി ഉൾപ്പെടെ 7പേർ കൊല്ലപ്പെട്ടു. രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി.

ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളിൽ കുട്ടികൾ ജനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തിൽ ശത്രുക്കൾക്ക് സാധ്യതയില്ലെന്നും സെലെൻസ്കി പറഞ്ഞു.

റഷ്യന്‍ സൈനിക മുന്നേറ്റം തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായി 37 ,000 സാധാരണക്കാരെ പട്ടാളത്തിന്‍റെ ഭാഗമാക്കിയിരിക്കുകയാണ് യുക്രൈന്‍. പൌരന്മാരെ കരുതല്‍ സേനയുടെ ഭാഗമാക്കി പോരിനൊരുക്കുകയാണ് യുക്രൈന്‍‌.

  കത്തുന്ന വെയിലിൽ നിന്ന് രക്ഷപ്പെടാൻ കബനിയിൽ നീരാട്ടിനിറങ്ങിയ കടുവക്കുട്ടൻ; വൈറൽ വീഡിയോ കാണാം

ഒഡേസയില്‍ യുക്രൈന്‍ വ്യോമകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. വ്യോമപ്രതിരോധ സംവിധാനം പ്രവര്‍ത്തനക്ഷമമായെന്ന് യുക്രൈന്‍ അവകാശപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീഡന കേസ്; രഞ്ജിത്തിന് പിന്തുണയുമായി ജോയ് മാത്യു
[masterslider id="10"]

Related posts

Click Here to Follow Us