ഹിജാബ് വിവാദം; ഹർജിക്കാരിയുടെ പിതാവിന്റെ റസ്‌റ്റോറന്റിന് നേരെ ആക്രമണം

ബെംഗളൂരു: ക്ലാസ് മുറികളിൽ ഹിജാബ് നിരോധിക്കാനുള്ള സർക്കാർ നീക്കത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ കോടതിയിൽ വാദം കേൾക്കുന്നതിനിടെ, മാൽപെയിലെ റസ്‌റ്റോറന്റിന് നേരെ ഒരു കൂട്ടം ആളുകൾ ആക്രമണം നടത്തി. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ഹിജാബ് കേസിലെ ഹരജിക്കാരിലൊരാളായ ഉഡുപ്പിയിലെ വനിതാ ഗവൺമെന്റ് പിയു കോളേജിൽ രണ്ടാം പിയു പഠിക്കുന്ന മാൽപെ സ്വദേശി ഷിഫയുടെ പിതാവിന്റേതാണ് അക്രമത്തിനിരയായ റസ്റ്റോറന്റ്. ഷിഫയുടെ പിതാവ് ഹൈദരാലിയുടെ റസ്‌റ്റോറന്റിന് നേരെ അക്രമികൾ കല്ലെറിഞ്ഞതായിട്ടാണ് വൃത്തങ്ങൾ അറിയിച്ചത്.

  ആസൂത്രണത്തിൽ പിഴച്ചോ? കുരുക്കഴിച്ച് ഡബിൾ ഡക്കർ പാലം; പക്ഷേ പാലമിറങ്ങിയാൽ വാഹനങ്ങളുടെ നീണ്ട നിര

കൂടാതെ റസ്‌റ്റോറന്റിന് നേരെ ആക്രമണം ഉണ്ടായപ്പോൾ റസ്റ്റോറന്റിലുണ്ടായിരുന്ന ഷിഫയുടെ സഹോദരൻ സെയ്ഫിനെ (20) ഒരു സംഘാംഗം മർദ്ദിച്ചതായും വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ റസ്റ്റോറന്റിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. മൽപെ പോലീസ് എത്തിയ ശേഷമാണ് കൂടുതൽ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.

അതേസമയം, തന്റെ സഹോദരനെ ജനക്കൂട്ടം ക്രൂരമായി ആക്രമിച്ചതായി ഉഡുപ്പി പോലീസിനെ ടാഗ് ചെയ്ത് ഷിഫ ട്വീറ്റ് ചെയ്തിരുന്നു. എന്റെ അവകാശമായ എന്റെ #ഹിജാബിന് വേണ്ടി ഞാൻ നിലകൊള്ളുന്നത് തുടരുന്നതുകൊണ്ട് മാത്രമാണ് ഞങ്ങളുടെ സ്വത്തും നശിച്ചതെന്നും എന്തുകൊണ്ട്?? എനിക്ക് എന്റെ അവകാശം ചോദിക്കാൻ കഴിയില്ലേ? അവരുടെ അടുത്ത ഇര ആരായിരിക്കും? ഗുണ്ടകൾക്കെതിരെ നടപടിയെടുക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു, എന്നും ഷിഫ ട്വീറ്റിലൂടെ പറഞ്ഞു.

  ഇതര സംസ്ഥാന വാഹനങ്ങൾക്ക് പൂട്ടിട്ട് കർണാടക മോട്ടോർ വാഹന വകുപ്പ്: 450 വാഹനങ്ങൾ പിടിച്ചെടുത്തു, കോടികൾ പിഴ

https://twitter.com/ah_almas1/status/1495974826363977728

ഷിഫയുടെ സഹോദരൻ സെയ്ഫിനെ ഉടുപ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. തുടർന്ന് സംഭവത്തിൽ മാൽപെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

https://twitter.com/masood_manna/status/1495829215245213696

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ
[masterslider id="10"]

Related posts

Click Here to Follow Us