ബെംഗളൂരു: രാഷ്ട്രീയക്കാരുടെ, പ്രത്യേകിച്ച് എംഎൽഎമാരുടെയും പ്രാദേശിക നേതാക്കളുടെയും എണ്ണമറ്റ ഫോട്ടോകളും ഫ്ലെക്സുകളും ബാനറുകളും ഉപയോഗിച്ച് നഗര റോഡുകൾ നിറച്ച നിയമലംഘകർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യണമെന്ന് ബെംഗളൂരു നവനിർമാണ പാർട്ടി (ബിഎൻപി) അംഗങ്ങൾ ആവശ്യപ്പെട്ടു.
കൂടാതെ സർക്കാർ ധനസഹായം നൽകുന്ന പദ്ധതികളായ ബസ് ഷെൽട്ടറുകൾ, കുടിവെള്ള യൂണിറ്റുകൾ എന്നിവയിൽ എംഎൽഎമാർ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഫോട്ടോകൾ പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി നിർദേശങ്ങൾ അവർ ചൂണ്ടിക്കാട്ടി.
തുടർന്ന് ഇത്തരം നിയമവിരുദ്ധ പോസ്റ്ററുകൾ തിരിച്ചറിയുന്നതിനായി ബിഎൻപി അംഗങ്ങൾ #FacePollutionNillisi എന്ന കാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്. സിവി രാമൻ നഗറിലെ സുരഞ്ജൻ ദാസ് റോഡിൽ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകൾ നീക്കം ചെയ്യണമെന്ന പരാതിയിൽ ഇവമാറ്റുമെന്ന് ബിബിഎംപി ഉറപ്പ് നൽകിയിട്ടും പോസ്റ്ററുകൾ ഇതുവരെ നീക്കം ചെയ്‌തിട്ടില്ലന്നും അംഗങ്ങൾ പറഞ്ഞു.
എന്നാൽ പോസ്റ്ററുകൾ സ്ഥാപിക്കുന്നതിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ, അവർക്കെതിരെ കർശന നടപടിയെടുക്കാൻ കഴിയില്ലന്നും അതിനാൽ, അവരുമായി ഇടപെടുന്നതിൽ അവർ ജാഗ്രത പുലർത്തുന്നുണ്ടെന്നും ഒരു ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.