ബെംഗളൂരു: ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെയും ഭാര്യയെയും രാമനഗറിനടുത്തുള്ള ബിദാദിയിലെ വില്ലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
ലാഭത്തിനുവേണ്ടിയുള്ള കൊലപാതകമാണ് ഇതെന്നും അക്രമി എന്ന് സംശയിക്കപ്പെടുന്ന വില്ലയിലെ നായയെ പരിചരിച്ചിരുന്ന വ്യക്തിയെ കൊലപാതകം പുറത്തറിഞ്ഞതോടെ കാണാനില്ലെന്നും പോലീസ് പറയുന്നു.
തമിഴ്‌നാട് സ്വദേശികളായ രഘു രാജൻ (70), ആശ (63) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിദാദിയിൽ സ്ഥിരതാമസമാക്കിയ ദമ്പതികൾ ആറ് വർഷമായി ഇവിടെയുള്ള ഒരു സ്വകാര്യ വില്ലയിൽ താമസിക്കുകയാണ് ഇവരുടെ കുട്ടികൾ ഡൽഹിയിലുമാണ് താമസിക്കുന്നത്.പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും മാതാപിതാക്കൾ ഫോൺ എടുക്കാത്തതുകൊണ്ടു ഉച്ചയ്ക്ക് ശേഷം രാജന്റെ മകൻ സെക്യൂരിറ്റിയെ വിളിച്ച് വീട്ടിലെത്തി പരിശോധിക്കാൻ പറയുകയും ചെയ്തതായാണ് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്.
രണ്ട് സെക്യൂരിറ്റി ഗാർഡുകൾ വില്ലയിലെത്തി നായയെ പരിചരിക്കുന്ന ജീവനക്കാരനോട് സംസാരിച്ചപ്പോൾ പുലർച്ചെ നാലരയോടെ വീട്ടിൽ നിന്നിറങ്ങിയ ഇവർ എവിടേക്കാണ് പോയതെന്ന് അറിയിച്ചില്ലെ ന്നുമാണ് മറുപടി പറഞ്ഞത്. തുടർന്ന് ഇതേ വിവരം സെക്യൂരിറ്റി ഗാർഡുകൾ ദമ്പതികളുടെ മകനെ വിളിച്ചറിയിക്കുകയായിരുന്നു .
തുടർന്ന് അവർ വില്ലയ്ക്കുള്ളിൽ പോയി പരിശോധിക്കാൻ രാജ് നിർബന്ധിച്ചു. സെക്യൂരിറ്റി ജീവനക്കാർ വീടിനുള്ളിൽ പരിശോധിച്ചപ്പോൾ
വിവിധ കിടപ്പുമുറികളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങളാണ് കണ്ടത്. ഇതോടെ നായയെ പരിചരിക്കാൻ നിന്നിരുന്ന പ്രതി ഓടി രക്ഷപ്പെട്ടു. ശേഷം സെക്യൂരിറ്റി ഗുർഡുകൾ ബിഡാഡി പോലീസിനെ അറിയിക്കുകയും രാമനഗർ ജില്ലാ പോലീസിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഡോഗ് സ്ക്വാഡും ചേർന്ന് സ്‌പോട്ട് മഹസർ നടത്തുകയും ചെയ്തു.
ബിഹാർ സ്വദേശിയായ അക്രമി ഏഴ് മാസം മുൻപാണ് ജോലിയിൽ പ്രവേശിച്ചതെന്നും അർദ്ധരാത്രിയിൽ ചുറ്റിക കൊണ്ട് ദമ്പതികളെ ആക്രമിച്ചതായുമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയാട്ടുള്ളത്.
ഇത് മോഷണത്തിന് വേണ്ടിയുള്ള കൊലപാതകമാണെന്നും വില്ലയിൽ നിന്ന് നഷ്ടപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കളെ കുറിച്ച് അറിയണമെങ്കിൽ കുടുംബാംഗങ്ങൾ നഗരത്തിൽ എത്തിയാൽ മാത്രമേ സ്ഥിരീകരികക്കാനാവുള്ളൂ എന്നും പോലീസ് അറിയ്ച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.