ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു : 2024-25 ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് കേന്ദ്ര ധനമന്ത്രി നിർമലസീതാരാമനെ കണ്ട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

നിലവിലുള്ള സംവിധാനം അനുസരിച്ച്, ജിഎസ്ടി നഷ്ടപരിഹാര കാലാവധി 2022 മാർച്ചിൽ അവസാനിക്കും. എന്നാൽ, കോവിഡ് -19 പാൻഡെമിക് മൂലം സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണ്. സംസ്ഥാനത്തിന്റെ ഭാരം ലഘൂകരിക്കാൻ കേന്ദ്രം നഷ്ടപരിഹാര കാലാവധി നീട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

തന്റെ അഭ്യർത്ഥനയോട് ധനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്ന് യോഗത്തിൽ നിന്ന് പുറത്തുവന്ന മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ബാങ്ക് വായ്പ ലഭിക്കുന്നതിന് വൈദ്യുതി വിതരണ കമ്പനികൾക്ക് (ഡിസ്‌കോം) ഏർപ്പെടുത്തിയിരിക്കുന്ന ചില നിബന്ധനകളിൽ ഇളവ് വരുത്തണമെന്ന് കേന്ദ്ര വൈദ്യുതി മന്ത്രി ആർ കെ സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
[masterslider id="10"]

Related posts