ശിവന സമുദ്രത്തിൽ യുവാവ് മുങ്ങിമരിച്ചു

ബെംഗളൂരു: കൊല്ലേഗൽ താലൂക്കിലെ ശിവനസമുദ്രയിൽ സെൽഫിയെടുക്കാൻ ശ്രമിച്ചത് യുവാവിന്റെ മരണത്തിനിടയാക്കി. പടിഞ്ഞാറൻ ബെംഗളൂരുവിലെ യശ്വന്ത്പൂർ സ്വദേശി താഹിർ (22) ആണ് നദിക്ക് സമീപം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് വഴുതി വീണ് മുങ്ങിമരിച്ചത്.

ഇയാളും ബംഗളൂരുവിൽ നിന്നുള്ള സുഹൃത്തുക്കളും ചേർന്ന് ശിവനസമുദ്രയിലെ ഒരു ദർഗ സന്ദർശിക്കുകയായിരുന്നു. പിന്നീടാണ് അവർ നദി ഭാഗത്തേയ്ക്ക് പോകാൻ തീരുമാനിച്ചത്.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

പോലീസ് മൃതദേഹം നദിയിൽ നിന്നും പുറത്തെടുത്ത് സർക്കാർ സബ് ഡിവിഷണൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലേഗൽ റൂറൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts