കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (17-01-2022)

കേരളത്തില് 22,946 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂര് 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂര് 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസര്ഗോഡ് 574, വയനാട് 227 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373 സാമ്പിളുകളാണ് പരിശോധിച്ചത്.
May be an image of text that says "കോവിഡ് 19 റിപ്പോർട്ട് 17.01.2022 ആരോഗ്യ വകുപ്പ് ചികിത്സയിലുള്ളവർ: 1,21,458 ഇതുവരെ രോഗമുക്തി നേടിയവർ: 52,28,710 ജില്ലയിൽ ചികിത്സയിലുള്ള വ്യക്തികൾ പുതിയ കേസുകൾ തിരുവനന്തപുരം ഇന്ന് കൊല്ലം 5863 നേടിയവർ 579 പത്തനംതിട്ട 1264 30149 29 ആലപ്പുഴ 872 7061 487 കോട്ടയം 835 3671 ഇടുക്കി 336 1476 3995 308 605 എറണാകുളം 9030 227 തൃശ്ശൂർ 4100 3442 1607 പാലക്കാട് 1861 20124 402 മലപ്പുറം 1191 11995 215 935 കോഴിക്കോട് 5070 133 വയനാട് 2043 5817 513 227 കണ്ണൂർ കാസറഗോഡ് 12015 66 1100 2048 280 574 ആകെ 4994 98 22946 2047 5280 121458"
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,41,087 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,36,030 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 5057 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 711 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.
നിലവില് 1,21,458 കോവിഡ് കേസുകളില്, 3.7 ശതമാനം വ്യക്തികള് മാത്രമാണ് ആശുപത്രി/ഫീല്ഡ് ആശുപത്രികളില് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്ക്കാരിന്റെ പുതിയ മാര്ഗനിര്ദേശമനുസരിച്ച് അപ്പീല് നല്കിയ 54 മരണങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,904 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 181 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,179 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 442 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. 144 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5280 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 579, കൊല്ലം 29, പത്തനംതിട്ട 487, ആലപ്പുഴ 336, കോട്ടയം 308, ഇടുക്കി 227, എറണാകുളം 1607, തൃശൂര് 402, പാലക്കാട് 215, മലപ്പുറം 133, കോഴിക്കോട് 513, വയനാട് 66, കണ്ണൂര് 280, കാസര്ഗോഡ് 98 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,21,458 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,28,710 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us