ചെന്നൈ: തമിഴ്‌നാട് സർക്കാർ ഡിസംബർ 3 വെള്ളിയാഴ്ച മുതൽ, സംസ്ഥാന സർക്കാർ ജോലികൾക്ക് യോഗ്യത നേടുന്നതിനായി സംസ്ഥാനത്തെ എല്ലാ ഉദ്യോഗാർത്ഥികളും തമിഴ് ഭാഷാ പരീക്ഷയിൽ കുറഞ്ഞത് 40% മാർക്ക് നേടിയിരിക്കണം എന്നത് നിർബന്ധമാക്കി. സംസ്ഥാന മത്സര പരീക്ഷകളിലെ മാറ്റങ്ങൾ വിശദമാക്കുന്ന സർക്കാർ ഉത്തരവ് വെള്ളിയാഴ്ച വൈകുന്നേരമാണ് പാസായത്.
ഉത്തരവ് പ്രകാരം,
- ഇപ്പോൾ ഗ്രൂപ്പ് IV എഴുതുന്ന എല്ലാ ഉദ്യോഗാർത്ഥികളും മറ്റ് തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷനും (TNPSC) തമിഴ് പേപ്പറിൽ എഴുതുകയും യോഗ്യത നേടുകയും വേണം.
- പത്താം ക്ലാസ് ലെവലിൽ ഉള്ള പരീക്ഷയിൽ മൊത്തം 150 മാർക്കിൽ 40 മാർക്കെങ്കിലും കരസ്ഥമാക്കണം.
- പരീക്ഷയുടെ എ ഭാഗത്തിൽ ഒരു ജനറൽ ഇംഗ്ലീഷ് പേപ്പറിന് പകരം തമിഴ് പേപ്പർ ചേർത്തട്ടുണ്ട്.
- തമിഴ് പരീക്ഷയിൽ വിജയിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സർക്കാർ തസ്തികയിൽ പ്രവേശിച്ച് രണ്ട് വർഷത്തിനുള്ളിൽ അത് വിജയിക്കുന്നതിന് നൽകിയിരുന്ന ഇളവും പിൻവലിച്ചു.
- ഉദ്യോഗാർത്ഥി തമിഴ് ഭാഷാപേപ്പർ ക്ലിയർ ചെയ്തില്ലെങ്കിൽ, മറ്റ് വിഷയങ്ങളുടെ ഉത്തരക്കടലാസ് മൂല്യനിർണ്ണയം നടത്തില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്, എന്നും ”ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് സെക്രട്ടറി മൈഥിലി കെ രാജേന്ദ്രൻ കൂട്ടിച്ചേർത്തു.