ബെംഗളൂരു : വടക്കൻ ബെംഗളൂരുവിലെ ഫോർച്യൂണ ഐക്കൺ അപ്പാർട്ട്മെന്റിലെ താമസക്കാർ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) കണക്ഷൻ അനുവദിക്കുന്നതിനുള്ള തുക അടച്ചിട്ടും, അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് 2009-ൽ താമസത്തിന് തയ്യാറായപ്പോൾ മുതൽ ഇതുവരെ വാട്ടർ കണക്ഷൻ നൽകിയിട്ടില്ല.
അപ്പാർട്ട്മെന്റ് അസോസിയേഷനും ഇപ്പോൾ ഇവരെ ആശങ്കയിലാക്കിയിരിക്കുകയാണ് ബിഡബ്ല്യുഎസ്എസ്ബി 1.75 കോടി രൂപ പിഴ പലിശ കുടിശ്ശികയും ഈടാക്കിയിട്ടുണ്ട്,
ഇത് താമസക്കാർ സംയുക്തമായി നൽകണം എന്നാണ് അപ്പാർട്ട്മെന്റ് അസോസിയേഷനായ ഫോർച്യൂണ ഐക്കൺ അപ്പാർട്ട്മെന്റ് റസിഡന്റ് വെൽഫെയർ അസോസിയേഷൻ അറിയിച്ചിരിക്കുന്നത്.
പൗരന്മാരുടെ ശരിയായ ശുചിത്വത്തിനുള്ള മൗലികാവകാശത്തെ ഗുരുതരമായി ലംഘിക്കുന്ന രീതിയിലാണ് ഈ ഫ്ലാറ്റിൽ കഴിഞ്ഞ 12 വർഷമായി, ബിഡബ്ല്യുഎസ്എസ്ബി കണക്ഷനാണുകൾ ഇല്ലാത്തതു,
122 അപ്പാർട്ട്മെന്റ് ഉടമകളും ബിൽഡർമാർക്ക് അതായത് ഫോർച്യൂണ പ്രൊജക്ട്സ് ലിമിറ്റഡിനും അവരുടെ ജെവി ഉടമയ്ക്കും ബിഡബ്ല്യുഎസ്എസ്ബി കണക്ഷനുകൾ അനുവദിക്കുന്നതിന് കുടിശ്ശിക തുക അടച്ചിട്ടുണ്ടെങ്കിലും ഇതുവരെ വാട്ടർ സപ്ലൈ ലഭിച്ചില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.