കേരളത്തിൽ ഇന്ന് 9361 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 9361 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂർ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂർ 467, ആലപ്പുഴ 390, പാലക്കാട് 337, വയനാട് 310, കാസർഗോഡ് 171 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,393 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,81,286 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,72,412 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 8874 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 825 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

May be an image of text that says "കോവിഡ് 19 റിപ്പോർട്ട് 22.10.2021 2021 ആരോഗ്യ വകുപ്പ് ചികിത്സയിലുള്ളവർ: 80,892 ഇതുവരെ രോഗമുക്തി നേടിയവർ: 47 47,88,629 പുതിയ കേസുകൾ നേടിയവർ തിരുവനന്തപുരം 1214 വ്യക്തികൾ 1309 കൊല്ലം ചികിത്സയിലുള്ള 10192 1013 532 പത്തനംതിട്ട ആലപ്പുഴ 500 9610 മറ്റള്ളവർ- തിരുവനന്തപൂര പാലക്കാട് കോഴിക്കോട് കാസറഗോഡ്- ആലപ്പുഴ 183 4990 390 ആലപ്പുഴ കോട്ടയം 401 ശ്ശർ- 731 3816 ഇടുക്കി എറണാകുളം 537 കൊല്ലം 626 ഇടുക്കി- എറണാകുളം കോട്ടയം പാലക്കാട് കണ്ണൂർ ആലപ്പുഴ ഇടുക്കി 4782 1552 1891 കോട്ടയം- 11898 910 1121 പാലക്കാട് 337 4932 437 മലപ്പുറം 3842 517 556 കോഴിക്കോട് 5367 712 1004 വയനാട് 310 8344 141 കണ്ണൂർ കാസറഗോഡ്- 2908 467 519 ,വയനാട്-2 കാസറഗോഡ് 4745 171 ആകെ 1536 9361 കാസറഗോഡ്- 9401 80892"

നിലവിൽ 80,892 കോവിഡ് കേസുകളിൽ, 9.8 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 14 വരെയുള്ള 292 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 172 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 27,765 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 39 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9012 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 254 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 56 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9401 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1309, കൊല്ലം 532, പത്തനംതിട്ട 183, ആലപ്പുഴ 401, കോട്ടയം 491, ഇടുക്കി 626, എറണാകുളം 1891, തൃശൂർ 1121, പാലക്കാട് 437, മലപ്പുറം 556, കോഴിക്കോട് 1004, വയനാട് 141, കണ്ണൂർ 519, കാസർഗോഡ് 190 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ പേരാണ് രോഗം സ്ഥിരീകരിച്ച് 80,892 ഇനി ചികിത്സയിലുള്ളത്. 47,88,629 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us