കേരളത്തിൽ ഇന്ന് 8733 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 8733 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂർ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂർ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ 369, വയനാട് 288, കാസർഗോഡ് 165 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 86,303 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,86,888 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,77,907 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 8981. പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 667 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

May be an image of text that says "കോവിഡ് 19 റിപ്പോർട്ട് 21.10.2021 ആരോഗ്യ വകുപ്പ് ചികിത്സയിലുള്ളവർ: 81,496 ഇതുവരെ രോഗമുക്തി നേടിയവർ: 47,79,228 പുതിയ കേസുകൾ രോഗമുക്ത നേടിയവർ തിരുവനന്തപുരം 1102 വ്യക്തികൾ 1531 ജില്ലയിൽ ചികിത്സയിലുള്ള 10583 580 കൊല്ലം പത്തനംതിട്ട 564 മലപ്പുറം 533 9133 586 ആലപ്പുഴ ,മറ്റള്ളവർ- 369 ഇടുക്കി- കോട്ടയം ഇടുക്കി- 659 1,കൊല്ലം എറണാകളം- വയനാട്- ആലപ്പഴ ശ്ശർ- ഇടുക്കി 673 കോട്ടയം -73, 3696 417 386 എറണാകുളം 4893 1434 തൃശ്ശൂർ 1072 1031 12305 1181 പാലക്കാട് 439 5172 602 മലപ്പുറം 4,കണ്ണൂർ-6, 3993 499 2,ഇടുക്കി-1, 685 കോഴിക്കോട് 5412 717 വയനാട് 827 8625 288 253 കണ്ണൂർ കാസറഗോഡ് 2739 500 പത്തനംതിട്ട 661 27, കാസറഗോഡ് 4859 165 199 ആകെ 1553 8733 1,കോട്ടയം പാലക്കാട്- 9855 കണ്ണൂർ- 81496"

നിലവിൽ 81,496 കോവിഡ് കേസുകളിൽ, 9.9 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 27,202 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 31 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8308 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 326 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 68 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9855 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1531, കൊല്ലം 564, പത്തനംതിട്ട 586, ആലപ്പുഴ 635, കോട്ടയം 673, ഇടുക്കി 386, എറണാകുളം 1072, തൃശൂർ 1181, പാലക്കാട് 602, മലപ്പുറം 685, കോഴിക്കോട് 827, വയനാട് 253, കണ്ണൂർ 661, കാസർഗോഡ് 199 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 81,496 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,79,228 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us