ബെംഗളൂരു: നഗരത്തിലെ നഴ്സിംഗ് കോളേജുകളിലും ഹോസ്റ്റലുകളിലും ക്ലസ്റ്ററുകൾ രൂപീകരിക്കപ്പെടുന്നതും കേസുകളുടെ എണ്ണം ഉയരുന്നതും ആശങ്കാജനകമാണെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത തിങ്കളാഴ്ച പറഞ്ഞു. തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുടെ വരവ് കാരണം മാത്രമല്ല കേസുകൾ വർദ്ധിക്കുന്നത് എന്നും നഗരത്തിൽ അല്ലാതെയും കേസുകൾ വർദ്ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് എത്തുന്ന ആളുകളെ പരിശോധിക്കേണ്ട ആവശ്യകതയെ സംബന്ധിച്ച് സർക്കാർ, വിദഗ്ധരും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിവരുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ രണ്ട് കോളേജുകളും അഞ്ച് ഹോസ്റ്റലുകളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ നഴ്സിംഗ് കോളേജുകളും , ഹോസ്റ്റലുകളും , പിജി താമസസ്ഥലങ്ങളും , മെഡിക്കൽ സ്ഥാപനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്ന് വരുന്നവർക്ക് ടെസ്റ്റ് സർട്ടിഫിക്കറ്റിനൊപ്പം ഐസൊലേഷനും അനിവാര്യമാണെന്ന് ഗുപ്ത പറഞ്ഞു. എല്ലാ വിദ്യാർത്ഥികളും മറ്റുള്ളവരും നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.