അറുക്കാനായി കൊണ്ട് പോയ ഒട്ടകങ്ങളെ ബിബിഎംപി ഉദ്യോഗസ്ഥർ രക്ഷപെടുത്തി

ബെംഗളൂരു: നഗരത്തിൽ കശാപ്പിനായി കൊണ്ടുവന്ന ഒട്ടകങ്ങളെ ബെംഗളൂരു പോലീസും മൃഗസംരക്ഷണ വകുപ്പ് അംഗങ്ങളും രക്ഷപ്പെടുത്തി. 11 ഒട്ടകങ്ങളുമായി വന്ന ട്രക്ക് ഉദോഗസ്ഥർ തടഞ്ഞു നിർത്തി പരിശോധിച്ച്. ഇതിൽ രണ്ട് ഒട്ടകങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ച രണ്ടു ഒട്ടകങ്ങളെയും പോസ്റ്റ്മാർട്ടത്തിനു വിധേയമാക്കി.ബാക്കി ഒട്ടകങ്ങളെ പരിശോധിച്ച് മഹാദേവപുരയിലെ ഗരുഡചാർപല്യയിലെ ബെംഗളൂരു ഗൗ രക്ഷാ ശാലയിൽ എത്തിച്ചതായി മൃഗസംരക്ഷണ വകുപ്പ് (ബിബിഎംപി) ഡോ. ശ്രീലക്ഷ്മി പറഞ്ഞു.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

മറ്റൊരിടത്തു തൃക്കുകൾ തടഞ്ഞു അതിൽ ഉണ്ടായിരുന്ന 4 ഒട്ടകങ്ങളെയും അധികൃതർ രക്ഷിച്ചു. രണ്ട് കേസുകളിലും പോലീസ് വാഹനങ്ങൾ പിടിച്ചെടുക്കുകയും വാഹന ഉടമകൾക്കെതിരെ കേസ് എടുക്കുകയും ചെയ്തു. ഒട്ടകങ്ങളെ എവിടെ നിന്ന് കൊണ്ടുവരുന്നുവെന്നും ആരുടെ ഉത്തരവനുസരിച്ച് കൊണ്ടുവന്നു എന്നുള്ള അന്വേഷണങ്ങൾ പുരോഗമിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
[masterslider id="10"]

Related posts