കോഴിക്കോട് : തെക്കൻ മലബാറിൽ നിന്നുള്ള ബെംഗളൂരു മലയാളികളുടെ ഏക ആശയമായ യെശ്വന്ത്പുര – സേലം -കണ്ണൂർ എക്സ്പ്രസ് തീവണ്ടി സർവ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് എം.പി. എം.കെ.രാഘവൻ റെയിൽവേ ബോർഡിനെ സമീപിച്ചു.
തൻ്റെ സോഷ്യൽ മീഡിയ പേജിൽ ആണ് അദ്ദേഹം ഈ വിവരം വെളിപ്പടുത്തിയത്
ഫേസ്ബുക്ക് പേജിൽ നൽകിയ സന്ദേശം താഴെ.
“ബാംഗ്ലൂരിലേക്കുള്ള മലബാറിലേ യാത്രക്കാരുടെ ഏക ആശ്രയമയിരുന്ന 16528/27 യശ്വന്തപുര-കണ്ണൂര്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കണമെന്നും, 06515/16 ബാംഗ്ലൂര്‍- മാംഗ്ളൂർ-കണ്ണൂര്‍ എക്സ്പ്രസ് ന്റെ സര്‍വ്വീസ് കോഴിക്കോട് വരെ നീട്ടണമെന്നും റെയിൽവേ ബോർഡിന് മുൻപാകെ ഉന്നയിച്ചു.
നിലവില്‍ 06515/16 ബാംഗ്ലൂര്‍- മാംഗ്ളൂർ-കണ്ണൂര്‍ എക്സ്പ്രസ് ബാംഗ്ലൂരില്‍ നിന്ന് രാത്രി പുറപ്പെട്ട് രാവിലെ 10.55 ന് കണ്ണൂരില്‍ എത്തി തിരികെ കണ്ണൂരില്‍ നിന്നും വൈകുന്നേരം 4.50 ന് പുറപ്പെടുകയും ചെയ്യുന്ന രീതിയിലാണ് സമയക്രമീകരണം. ഇതിനിടെ ഏതാണ്ട് ആറ് മണിക്കൂറോളം സമയം കണ്ണൂരില്‍ ഈ ട്രെയിന്‍ തങ്ങുന്നു. ഈ സമയം ഉപയോഗപ്പെടുത്തി കണ്ണൂരില്‍ നിന്നും കോഴിക്കോട് വരെ സര്‍വ്വീസ് നീട്ടിയാൽ ഒട്ടനവധി യാത്രക്കാര്‍ക്ക് പ്രയോജനകരമാകും.
മലബാറില്‍ നിന്നുള്ള ബാംഗ്ലൂരിനെ ആശ്രയിക്കുന്ന യാത്രക്കാരുടെ ഏക മാര്‍ഗ്ഗമായിരുന്ന യശ്വന്തപുര എക്സ്പ്രസും കോവിഡിന്‍റെ തുടക്കകാലം മുതല്‍ സര്‍വ്വീസ് അവസാനിപ്പിച്ചിരുന്നു.
കോവിഡ് വ്യാപനത്തിന് മുന്‍പ് നൂറോളം സ്വകാര്യ-സര്‍ക്കാര്‍ ബസുകള്‍ കോഴിക്കോട് നിന്നും ബന്ദിപൂര്‍ വഴി ബാംഗ്ലൂരിലേക്ക് സര്‍വ്വീസ് നടത്തിയിരുന്നു. എന്നാല്‍ രാത്രി കാല യാത്ര നിരോധനത്തിന് പുറമേ വന്ന കോവിഡ് വ്യാപനം മുതല്‍ ഈ സര്‍വ്വീസുകള്‍ നിലച്ചിരിക്കുകയാണ്. ഇത് കഴിഞ്ഞ ഒരു വര്‍ഷക്കാലമായ് യാത്രക്കരെ വളരെയേറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ പലരും വന്‍ തുക ചിലവാക്കി ടാക്സി ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയാണ്.
ബാംഗ്ലൂരില്‍ നിന്നുള്ള പ്രധാനപ്പെട്ട മറ്റെല്ലാ സര്‍വ്വീസുകളും ആരംഭിച്ചിട്ടും ദിനേന മലബാറിലേക്കുള്ള ഏക സര്‍വ്വീസ് പുനരാരംഭിക്കാത്തത് ജനങ്ങളെ മനപൂര്‍വ്വം ബുദ്ധിമുട്ടിലാക്കുന്നതിന് തുല്യമാണ്. ”
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.