തെരഞ്ഞെടുപ്പിന് ഒരു മുഴം നീട്ടി എറിഞ്ഞ് സിദ്ധരാമയ്യ;ഏഴ് ആരോഗ്യ പരിരക്ഷാ പദ്ധതികളെ ഒരു കുടക്കീഴിലാക്കിയുള്ള ആരോഗ്യഭാഗ്യ പദ്ധതിയുമായി കർണാടക സർക്കാർ.

ബെംഗളൂരു∙ ഏഴ് ആരോഗ്യ പരിരക്ഷാ പദ്ധതികളെ ഒരു കുടക്കീഴിലാക്കിയുള്ള ആരോഗ്യഭാഗ്യ പദ്ധതിയുമായി കർണാടക സർക്കാർ. പദ്ധതിക്ക് മന്ത്രിസഭാ യോഗം ഭരണാനുമതി നൽകി. രാജ്യോൽസവ ദിനമായ നവംബർ ഒന്നിന് തുടക്കമിടും. ആദ്യ വർഷത്തേക്ക് 869.4 കോടിയാണ് സർക്കാർ ചെലവിടുന്നത്. ഗുണഭോക്താക്കളെ എ, ബി എന്നീ വിഭാഗങ്ങളിലായി തിരിച്ച്, ആധാറുമായി ബന്ധപ്പെടുത്തിയുള്ള യൂണിവേഴ്സൽ ഹെൽത്ത് കാർഡ് ലഭ്യമാക്കുമെന്ന് യോഗത്തിനു ശേഷം നിയമ മന്ത്രി ടി.ബി. ജയചന്ദ്ര പറഞ്ഞു.

സംസ്ഥാനത്തെ 1.4 കോടി കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. കർഷകർ, എയ്ഡഡ് സ്കൂൾ അധ്യാപകർ അങ്കണവാടി– ആശാ പ്രവർത്തകർ, സ്കൂളുകളിലെ ഉച്ചയൂണുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നർ, പട്ടിക വിഭാഗങ്ങൾ, പൗരകർമികർ, മാധ്യമപ്രവർത്തകർ, സഹകരണ സൊസൈറ്റി അംഗങ്ങൾ, സർക്കാർ ജീവനക്കാർ എന്നിവരുടെ കുടുംബങ്ങളെയാണ് എ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1.05 കോടി കുടുംബങ്ങളാണ് ഈ ഗണത്തിൽ. ആധാർ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ ഇതര വിഭാഗങ്ങളെ ബി വിഭാഗത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു.

ബി വിഭാഗത്തിൽ അംഗമാകാൻ ഗ്രാമമേഖലകളിൽ നിന്നുള്ളവർ 300 രൂപയും നഗരങ്ങളിൽ താമസിക്കുന്നവർ 700 രൂപയും ഓൺലൈനായി വിഹിതമടയ്ക്കണം. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ രണ്ടു ദിവസത്തിലധികം കിടത്തിച്ചികിൽസ ആവശ്യമായി വന്നാൽ ആരോഗ്യ ഭാഗ്യ കാർഡ് ഉപയോഗപ്പെടുത്താനാകും. 25000 രൂപയാണ് പരമാവധി ഒറ്റത്തവണ ചികിൽസാ ചെലവു ലഭിക്കുക. ഈ പദ്ധതിക്കു കീഴി‍ൽ സൗജന്യ പരിശോധനയും മരുന്നുകളും ലഭ്യമാകാൻ 108, 104 എന്നീ ഹെൽപ് ലൈൻ നമ്പറുകളും സജ്ജമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us