കോവിഡ് ഇതര ചികിത്സകൾ പുനരാരംഭിക്കാൻ സർക്കാർ ആശുപത്രികൾ ഒരുങ്ങുന്നു

ബെംഗളൂരു: കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചു തുടങ്ങിയത് കൊണ്ടും കോവിഡ് രോഗികൾക്കായി മാറ്റിവച്ചിരുന്ന നൂറുകണക്കിന് കിടക്കകളിൽ രോഗികൾ ഇല്ലാത്ത അവസ്ഥ ആയതുകൊണ്ടും മറ്റ് അസുഖങ്ങൾക്കുള്ള ചികിത്സകൾ പുനരാരംഭിക്കാൻ സർക്കാർ ആശുപത്രികൾ ഒരുങ്ങുന്നു.

ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ (ബിഎംസിആർഐ) കോവിഡ് ചികിത്സയ്ക്കായി ഒരുക്കിയിരുന്ന 700 കിടക്കകളിൽ 550 കിടക്കകൾ കോവിടുമായി ബന്ധമില്ലാത്ത മറ്റ് രോഗികൾക്കായി മാറ്റി വയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

  ഗൊരഗുണ്ടെപാളയയിലെ 'ശാപമോക്ഷം' മണ്ണടിയിലോ? ബെംഗളൂരുവിലെ ഏറ്റവും വലിയ കുരുക്കഴിക്കാൻ വരുന്നു തുരങ്കപാത! സംഭവം അറിയാൻ വായിക്കാം

ജൂൺ 21 ന് ശേഷം പുതിയ കോവിഡ് രോഗികൾ ആരും എത്തിച്ചേരാത്ത സാഹചര്യത്തിലും നിലവിൽ 47 കോവിഡ് രോഗികൾ മാത്രമാണ് ചികിത്സയിലുള്ളത് എന്നതും അധികൃതരെ പുതിയ തീരുമാനത്തിലേക്ക് നയിക്കുന്നു.

ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിച്ചു വരികയാണെന്നും വിദ്യാർഥികളും അധ്യാപകരും ഡോക്ടർമാരും കോവിഡ് ഇതര ചികിത്സകൾക്ക് ഉള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഉത്സുകരാണെന്നും ബി എം സി ആർ ഐ ഡയറക്ടർ ഡോക്ടർ സി ആർ ജയന്തി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ എൽപിജി ബുക്കിംഗിൽ വൻ വർധന; ബുക്കിംഗ് നിയമങ്ങളിൽ മാറ്റം; പരിഭ്രാന്തി വേണ്ട; മലയാളികൾ ശ്രദ്ധിക്കേണ്ടത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "പ്രണയതകർച്ചയേക്കാൾ വേദന; "ബെംഗളൂരുവിൽ വീട് പിടിക്കണമെങ്കിൽ കണ്ണിമ വെട്ടരുത്! ഈ യുവതിയുടെ അനുഭവം ഒരു പാഠം; വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us