ബെംഗളൂരു : പുതിയ അധ്യയന വർഷത്തെ പാഠ്യ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കുമായി സർക്കാർ, സ്റ്റേറ്റ് ബോർഡ് സ്കൂളുകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തനമാരംഭിക്കും.
നിലവിലെ മഹാമാരി സാഹചര്യങ്ങൾ പരിഗണിച്ച് വിദ്യാർത്ഥികൾക്ക് സ്കൂളിൽ ക്ലാസുകൾക്കായി പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വിദ്യാർഥികൾ ക്ലാസുകൾ ഓൺലൈനായി തന്നെ പങ്കെടുക്കണമെന്ന് അധികൃതർ അറിയിക്കുന്നു.
സ്കൂളുകളുടെ പ്രവർത്തനം സജീവമാകുന്നതിനും പാഠ്യ വിഷയങ്ങളിൽ ശ്രദ്ധ വർധിപ്പിക്കുന്നതിനും ആയി കോവിഡ് അനുബന്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന അധ്യാപകരെ എത്രയും വേഗം ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഭൂരിപക്ഷം അധ്യാപകരും ഇതുപ്രകാരം ചുമതലകളിൽ നിന്നും ഒഴിവാക്കപ്പെട്ടുവെങ്കിലും ഒരു വിഭാഗം അധ്യാപകർ ഇപ്പോഴും ഉത്തരവാദിത്വങ്ങളിൽ തുടരുകതന്നെയാണ് എന്നും അവരെയും കൂടി എത്രയും വേഗം ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് പൊതു നിർദ്ദേശക വിഭാഗം കമ്മീഷണർ അൻപു കുമാർ അറിയിച്ചു.
ഇപ്പോഴും ഏകദേശം അയ്യായിരത്തോളം അധ്യാപകർ കോവിഡ് ഡ്യൂട്ടി തുടരുകയാണെന്നും വിദ്യാഭ്യാസ വകുപ്പിന് സുഗമമായ പ്രവർത്തനങ്ങൾക്ക് ഇവരെക്കൂടി ഉടൻ ചുമതലകളിൽ നിന്ന് ഒഴിവാക്കേണ്ടതാണ് എന്നും കർണാടക ഹൈ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.