17 കാരനെ വിവാഹം ചെയ്ത യുവതി കുടുങ്ങി…

ബെംഗളൂരു: 17 വയസ്സുകാരനെ വിവാഹം കഴിച്ച നഴ്സിങ് വിദ്യാര്‍ഥിനിയായ യുവതിക്കെതിരേ കേസെടുത്ത് പോലീസ്.

ബെംഗളൂരു സ്വദേശിനിയും മടിക്കേരിയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയുമായ 20 വയസ്സുകാരിക്കെതിരെയാണ് ചിക്കമംഗളൂരു പോലീസ് കേസെടുത്തിരിക്കുന്നത്.

ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്ത 17-കാരന്റെ ബന്ധുക്കള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

ജൂണ്‍ 20-നാണ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ചിക്കമംഗളൂരു സ്വദേശിയായ 17-കാരനും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്.

  മൈസൂരു സിൽക്കിനായി പുലർച്ചെ 4 മണിക്ക് ക്യൂവിൽ നിന്ന് യുവതി; 6 മണിക്കൂർ കാത്തിരിപ്പ്; സാരി ക്രേസ് വൈറലാകുന്നു; വീഡിയോ കാണാം

ചിക്കമഗളൂരില്‍ എത്തിയ യുവതിയെ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ എത്തിച്ച്‌ 17 കാരന്റെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹം നടത്തുകയായിരുന്നു.

എന്നാല്‍, വിവാഹവാര്‍ത്ത നാട്ടില്‍ പരന്നതോടെ ഗ്രാമവാസികളിലൊരാള്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു.

തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ അധികൃതര്‍ ഗ്രാമത്തിലെത്തി അന്വേഷണം നടത്തുകയും വരന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തുകയുമായിരുന്നു.

തുടര്‍ന്നാണ് ചിക്കമഗളൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് യുവതി വിവാഹത്തിന് തയ്യാറായത്.

  യുദ്ധപ്രതിസന്ധി: മരുന്നുകൾക്കും വിലയേറുന്നു; സാധാരണക്കാർക്ക് ഇരുട്ടടി

അതേസമയം, തനിക്ക് 21 വയസ്സായെന്ന് 17-കാരന്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ചിരുന്നതയാണ് റിപ്പോര്‍ട്ട്.

വിവാഹശേഷം ഇരുവരും രണ്ടിടങ്ങളിലായാണ് താമസിക്കുന്നതെന്നും ചിക്കമംഗളൂരു എസ്.പി. ഹഖായ് അക്ഷയ് മച്ഛീന്ദ്ര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗൂഗിൾ മാപ്പ് നോക്കി പാഞ്ഞെത്തിയത് സെക്രട്ടേറിയറ്റിലേക്ക്; 'പൂക്കുറ്റിയായി' കാറോടിച്ച യുവാക്കൾ പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us